Image

ബോസ്റ്റണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ ഇനി ഇടവക

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 December, 2011
ബോസ്റ്റണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ ഇനി ഇടവക
ബോസ്റ്റണ്‍: ചിക്കാഗോ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ്‌ അങ്ങാടിയത്ത്‌ നിലവിലുള്ള ബോസ്റ്റണ്‍ സെന്റ്‌ തോമസ്‌ അപ്പോസ്റ്റല്‍ കാത്തലിക്‌ മിഷനെ ഡിസംബര്‍ 11 ന്‌ ഞായറാഴ്‌ച ഇടവകയായി ഉയര്‍ത്തുന്നു. രാവിലെ പത്തു മണിക്ക്‌ നടക്കുന്ന ചടങ്ങുകളിലും തിരുക്കര്‍മ്മങ്ങളിലും അഭിവന്ദ്യ മാര്‍. ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവും, രൂപതാചാന്‍സലര്‍ ഫാ. വിനോദ്‌ മഠത്തിപറമ്പിലും പങ്കെടുക്കും.

മിഷനെ സെന്റ്‌. തോമസ്‌ അപ്പോസ്റ്റല്‍ ഇടവകയായി ഉയര്‍ത്തുന്ന പിതാവിന്റെ കല്‍പ്പന ബഹുമാനപെട്ട ചാന്‍സലര്‍ തിരുക്കര്‍മ്മങ്ങളില്‍ മദ്ധ്യേ ഔദ്യോകമായി പ്രഖ്യാപിക്കും. സെന്റ്‌ തോമസ്‌ അപ്പോസ്‌ടല്‍ മിഷന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ്‌ നായിക്കംപറമ്പില്‍ വി.സി യെ ഇടവക വികാരിയായും അന്നേ ദിവസം പിതാവിനാല്‍ നിയമിതനാകും. ബോസ്‌ടന്‍ അതിരൂപതാ സഹായക മെത്രാന്‍ ഡബ്ല്യൂ ജെ എഡിവീന്‍ ചടങ്ങുകളില്‍ പങ്കെടുക്കും.തുടര്‍ന്ന്‌ പൊതു സമ്മേളനവും സ്‌നേഹവിരുന്നും ഉണ്ടാവും.

ഇതോടെ നോര്‍ത്ത്‌ അമേരിക്കയില്‍ പടര്‍ന്നു പന്തലിച്ച ചിക്കാഗോ സിറോ മലബാര്‍ രൂപതയ്‌ക്ക്‌ മൊത്തം 28 ഇടവകകള്‍ ആകും. കൂടതെ 34 മിഷനുകളും ചിക്കാഗോ രൂപതയുടെ കീഴില്‍ അമേരിക്കയിലും കാനഡയിലുമായി നിലവില്‍ ഉണ്ട്‌.

വിന്‍സെന്‍ഷ്യന്‍ സഭയില്‍ നിന്ന്‌ 1972 ല്‍ വൈദികപട്ടം സ്വീകരിച്ച ഫാ. വര്‍ഗീസ്‌ നായിക്കംപറമ്പില്‍ മുപ്പതു വര്‍ഷതോളം നോര്‍ത്ത്‌ ഇന്ത്യയിലെ വിവിധ രൂപതാ മിഷനുകളില്‍ സേവനമനുഷ്ടിച്ചു. തുടര്‍ന്ന്‌ 2003 ചിക്കാഗോ മാര്‍ തോമശ്ലീഹ കത്തീഡ്രല്‍ അസ്സിസ്റ്റന്റ്‌്‌ വികാരി ആയും 2005 ല്‍ ഡിട്രോയിറ്റ്‌
സെന്റ്‌. തോമസ്‌ കാത്തോലിക്‌ മിഷന്‍ ഡയറക്ടര്‍ ആയും വികാരിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.

2010 ല്‍ ഡാലസ്‌ കൊപ്പേല്‍ സെന്റ്‌. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ ദേവാലയത്തില്‍ മിഷന്‍ ഡയറക്ടര്‍ ആയും വികാരിയായി സേവനമനുഷ്ടിച്ച ശേഷം ഈവര്‍ഷം ആഗസ്റ്റില്‍ ആണ്‌ ബോസ്‌ടന്‌ സെന്റ്‌ തോമസ്‌ മിഷന്‍ ഡയറക്ടര്‍ ആയി ചുമതലയേറ്റത്‌ . മിഷന്‍ ദേവാലയമായിരുന്ന ഡിട്രോയിറ്റും കോപ്പേലും ബോസ്റ്റണും ഫാ. വര്‍ഗീസ്‌ നായിക്കംപറമ്പില്‍ സേവനകാലത്താണ്‌ ഇടവകയായി ഉയര്‍ന്നതെന്ന വസ്‌തുത വര്‍ഗീസച്ചന്റെ ദൈവമഹത്വപ്രഘോഷണ ജീവിതത്തിലെ നാഴികകല്ലുകളാണ്‌.
ബോസ്റ്റണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ ഇനി ഇടവക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക