Image

പി.കെ. ദാനിയേലിന്റെ സംസ്‌കാരം ഡിസംബര്‍ 3-ന്‌ ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 02 December, 2011
പി.കെ. ദാനിയേലിന്റെ സംസ്‌കാരം ഡിസംബര്‍ 3-ന്‌ ശനിയാഴ്‌ച
ഡാളസ്‌: സൗത്ത്‌ ആഫ്രിക്കയില്‍ വെച്ച്‌ നിര്യാതനായ പി.കെ. ദാനിയേലിന്റെ (സാംകുട്ടി-55) ശവസംസ്‌കാരം ഡിസംബര്‍ മൂന്നിന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ റാന്നി പുതുശ്ശേരിമല ബഥേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും. വന്ദ്യ റവ. സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും.

റാന്നി ഇടക്കുളം മേമുറിയില്‍ പരേതനായ പി.കെ. ദാനിയേല്‍- മറിയാമ്മ ദമ്പതികളുടെ മകനായ സാംകുട്ടി സൗത്ത്‌ ആഫിക്കയിലുള്ള ക്വീന്‍ സിറ്റി ഹൈസ്‌കൂളില്‍ പഠിപ്പിച്ചികൊണ്ടിരിക്കെ പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നാണ്‌ അന്ത്യം സംഭവിച്ചത്‌.

ഭാര്യ മേഴ്‌സി പത്തനംതിട്ട മേക്കഴൂര്‍ വട്ടക്കാലായില്‍ കുടുംബാംഗമാണ്‌. മക്കള്‍: മെറീന, മെര്‍ലിന്‍, മെറിന്‍ എന്നിവര്‍ കോളജ്‌ വിദ്യാര്‍ത്ഥികളാണ്‌.

ഡാളസ്‌ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ ഇടവകാംഗം ഷേര്‍ളിയുടെ സഹോദരനാണ്‌ പരേതന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ചാണ്ടി കെ. ജേക്കബ്‌ (ബാബു) ഡാളസ്‌ 972 288 0168, മേഴ്‌സി 011 91 473 5253886. എബി തോമസ്‌ അറിയിച്ചതാണിത്‌.
പി.കെ. ദാനിയേലിന്റെ സംസ്‌കാരം ഡിസംബര്‍ 3-ന്‌ ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക