Image

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണമെന്ന്‌ ഫോമ

ജോയിച്ചന്‍ പുതുക്കുളം Published on 02 December, 2011
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണമെന്ന്‌ ഫോമ
ന്യൂയോര്‍ക്ക്‌: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അടിയന്തിരമായി ഇടപെടണമെന്ന്‌ ഫോമ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക്‌ പരിഹാരം കാണാന്‍ മുന്‍കൈ എടുക്കണമെന്ന്‌ കാണിച്ച്‌ ഫോമ പ്രധാനമന്ത്രിക്കയച്ച നിവേദനത്തിലാണ്‌ ഈ ആവശ്യം പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍ ഉന്നയിച്ചത്‌.

ഡാമിന്റെ തകര്‍ച്ച ഭീഷണിയില്‍ ജീവിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും, സ്വത്തിനുമുള്ള സംരക്ഷണം, ജലനിരപ്പ്‌ അടിയന്തിരമായി കുറയ്‌ക്കുക, കേരള-തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയ്‌ക്ക്‌ മുന്‍കൈ എടുക്കുക എന്നീ ആവശ്യങ്ങളാണ്‌ നിവേദനത്തില്‍ ഫോമ ആവശ്യപ്പെട്ടിട്ടുള്ളതെന്ന്‌ ഫോമ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചു.

മുല്ലപ്പെരിയാര്‍ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ചപ്പാത്തിലെ സത്യാഗ്രഹികള്‍ക്ക്‌ പിന്തുണയും ഫോമ പ്രഖ്യാപിച്ചിട്ടുണ്ട്‌.
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണമെന്ന്‌ ഫോമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക