Image

അഭിഭാഷകനായ വൈദീകന്‍ ന്യൂജേഴ്‌സിയില്‍

Published on 02 December, 2011
അഭിഭാഷകനായ വൈദീകന്‍ ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: വൈദീക പഠനത്തിനുശേഷം വക്കീല്‍ ബിരുദം നേടിയ ഇന്ത്യയിലെ ആദ്യത്തെ വൈദീകന്‍ അഡ്വ. റവ.ഫാ. പി.ഡി. മാത്യു പുതുക്കുളം എസ്‌.ജെ (ഈശോ സഭ) ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ ഡിസംബര്‍ നാലിന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്‌.ഡബ്ല്യു, എല്‍.എല്‍.ബി ഗോള്‍ഡ്‌ മെഡലോടുകൂടി പാസ്സായി, ഗുജരാത്ത്‌ ഹൈക്കോടതിയിലും പിന്നീട്‌ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലും കഴിഞ്ഞ 30 വര്‍ഷത്തിലധികമായി, പീഡിതരും, ചൂഷിതരുമായ അവശ സമൂഹത്തിനുവേണ്ടി സന്ധിയില്ലാ സമരം നടത്തിവരുകയാണ്‌. ജാതി മതഭേദമെന്യേ ലക്ഷക്കണക്കിന്‌ പാവങ്ങളുടെ കണ്ണീരൊപ്പുവാന്‍ കോടതിയിലൂടെയും, മറ്റ്‌ ഗവണ്‍മെന്റ്‌ ഏജന്‍സികളിലൂടെയും ഇതുവരെ അദ്ദേഹത്തിന്‌ സാധിച്ചിട്ടുണ്ട്‌. ഇപ്പോഴും അതേ സേവനങ്ങള്‍ തുടരുന്നു. പത്രപ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളത്തിന്റെ സഹോദരനാണ്‌ ഫാ. പി.ഡി. മാത്യു എസ്‌.ജെ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 847 345 0233.
അഭിഭാഷകനായ വൈദീകന്‍ ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക