Image

ബൈബിള്‍ ക്വിസ് മത്സരത്തില്‍ ലൂര്‍ദ്ദ് മാതാ ടീമിന് ഒന്നാം സ്ഥാനം

സാജു കണ്ണമ്പള്ളി Published on 02 December, 2011
ബൈബിള്‍ ക്വിസ് മത്സരത്തില്‍ ലൂര്‍ദ്ദ് മാതാ ടീമിന് ഒന്നാം സ്ഥാനം
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട സംയുക്ത ബൈബിള്‍ ക്വിസ്സ് മത്സരത്തില്‍ ലൂര്‍ദ്ദ് മാതാ കൂടാരയോഗം ഒന്നാം സ്ഥാനവും സെന്റ് ആന്റണീസ് കൂടാരയോഗം രണ്ടാം സ്ഥാനവും സെന്റ് സേവ്യര്‍ കൂടാരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്ലാവിധ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെയും സഹായത്തോടെ അടുക്കോടും ചിട്ടയോടുംകൂടി നടത്തപ്പെട്ട വാശിയേറിയ മത്സരത്തിന് ചുക്കാന്‍ പിടിച്ചത് സെന്റ് മേരീസ് പ്രയര്‍ ഗ്രൂപ്പാണ്. ചിക്കാഗോ സെന്റ് മേരീസ് സേക്രഡ് ഹാര്‍ട്ട് ദേവാലങ്ങളിലെ 15 കൂടാരയോഗങ്ങളുടെനേതൃത്വത്തില്‍ 75 പേരാണ് സംയുക്ത ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത്. അഞ്ചു റൗണ്ടുകളിലായി നടത്തപ്പെട്ട മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള ചോദ്യങ്ങള്‍ക്കൊപ്പം ശ്രോതാക്കള്‍ക്കുള്ള ചോദ്യങ്ങളും നല്‍കുകയുണ്ടായി.

സെന്റ് മേരീസ് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ബൈബിള്‍ ക്വിസ് മത്സരം സ്‌റ്റെഫിന്‍ ആന്റ് മേഘ പള്ളിവീട്ടിലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. വിശിഷ്ടാതിഥികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ശ്രോതാക്കള്‍ക്കും റ്റെസി ഞാറവേലില്‍ സ്വാഗതം ആശംസിച്ചു. ബൈബിള്‍ ക്വിസ് ജനറല്‍ കോര്‍ഡിനേറ്റര്‍ സാബു മഠത്തിപ്പറമ്പില്‍ ബൈബിള്‍ ക്വിസ് നിയമങ്ങളെപ്പറ്റി വിശദീകരണം നടത്തി. തങ്കമ്മ മുകുളേല്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്ത് തിരിതെളിച്ച് ബൈബിള്‍ ക്വിസിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിക്കാഗോ ക്‌നാനായ സമുദായാംഗങ്ങളുടെ ഇടയില്‍ ബൈബിള്‍ പഠനരംഗത്ത് പുതിയ ഒരു അദ്ധ്യായം എഴുതിച്ചേര്‍ക്കുവാന്‍ ബൈബിള്‍ ക്വിസ് മത്സരം സഹായകമാകുമെന്ന് ഫാ. എബ്രാഹം മുത്തോലത്ത് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പ്രത്യോശ പ്രകടിപ്പിച്ചു. ഏറ്റവും വിജ്ഞാനപ്രദമായി ബൈബിള്‍ ക്വിസ് സംഘടിപ്പിക്കുവാന്‍ കഠിനാദ്ധ്വാനം ചെയ്ത പ്രയര്‍ഗ്രൂപ്പ് അംഗങ്ങളെ ഫാ. മുത്തോലത്ത് അഭിനന്ദിച്ചു.

സുതാര്യതയോടെ ഏറ്റവും കുറ്റമറ്റരീതിയില്‍ നടത്തപ്പെട്ട ക്വിസ് മത്സരത്തില്‍ ജയിംസ് മന്നാകുളമായിരുന്നു ക്വിസ് മാസ്റ്റര്‍. മായ പള്ളിവീട്ടില്‍, തങ്കമ്മ മുകുളേല്‍, ഡീന മുകുളേല്‍ എന്നിവര്‍ സ്‌കോര്‍ബോര്‍ഡ് കൈകാര്യം ചെയ്തു. റയണ്‍ ഞാറവേലില്‍, ജോബിന്‍ ഐക്കരപ്പറമ്പില്‍, ജെറിന്‍ മുകളേല്‍ എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ ചെയ്തു. വാശിയേറിയ മത്സരത്തിനൊടുവില്‍ സാബു മഠത്തിപ്പറമ്പില്‍ വിജയികളെ പ്രഖ്യാപിച്ചു. വിജയികളായ ലൂര്‍ദ്ദ്മാതാ, സെന്റ് ആന്റണീസ്, സെന്റ് സേവ്യേഴ്‌സ് കൂടാരയോഗ ടീം അംഗങ്ങളെ സ്‌റ്റേജില്‍ പ്രത്യേകം ആദരിച്ചു.

ഉന്നതനിലവാരം പുലര്‍ത്തിയ ബൈബിള്‍ ക്വിസ് ചോദ്യപരമ്പര തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് വികാരി ഫാ. സജി പിണര്‍കയില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ബൈബിളിനെ അടുത്ത് അറിയുക എന്ന വലിയ സമ്മാനം ചിക്കാഗോ ക്‌നാനായ സമൂഹത്തിന് ബൈബിള്‍ ക്വിസ്സിലൂടെ ലഭിച്ചിരിക്കുകയാണെന്ന് ഫാ. സജി പിണര്‍കയില്‍ തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ തദവസരത്തില്‍ നല്‍കി. ലിന്‍സന്‍ കൈതമല ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു. സാജു കണ്ണമ്പള്ളി, അനില്‍ മറ്റത്തിക്കുന്നേല്‍, ശാലേം ഓളിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്‌നാനായ വോയ്‌സ് പരിപാടികള്‍ ലൈവ് ആയി സംപ്രേഷണം ചെയ്തു.
പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, ജോയിസ് മറ്റത്തിക്കുന്നേല്‍, റോയി നെടുംചിറ, സി. സേവ്യര്‍, മാത്തച്ചന്‍ ചെമ്മാച്ചേല്‍, അനില്‍ മറ്റത്തിക്കുന്നേല്‍ , സജി പൂതൃക്കയില്‍ എന്നിവര്‍ ഹാളിലെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ബൈബിള്‍ ക്വിസ്സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലൂര്‍ദ്ദ് മാതാ കൂടാരയോഗം ടീം അംഗങ്ങള്‍ : ബെന്നി കാഞ്ഞിരപ്പാറയില്‍, ബെല്ല നടുവീട്ടില്‍, ജയ കുളങ്ങര, ഷേര്‍ളി കിഴക്കേവാലേല്‍, ആദര്‍ശ് കിഴക്കേവാലേല്‍.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് ആന്റണീസ് കൂടാരയോഗം ടീം അംഗങ്ങള്‍ : ജ്യോതി ആലപ്പാട്ട്, ആല്‍ഫ വാക്കേല്‍, വന്ദന തിരുനെല്ലിപറമ്പില്‍, സെല്‍മ നെല്ലാമറ്റം, സിജു വെല്ലാറാംകാലായില്‍.

മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് സേവ്യേഴ്‌സ് കൂടാരയോഗം ടീം അംഗങ്ങള്‍ : ജിനോ കക്കാട്ടില്‍, കുസുമം ഓളിയില്‍, ഷേര്‍ളി ഓളിയില്‍, അച്ചാമ്മ മറ്റത്തിക്കുന്നേല്‍, ജോജ പൂത്തുറയി
ല്‍ ‍.

ശ്രോതാക്കളില്‍നിന്നും തെരഞ്ഞടുക്കപ്പെട്ട വിജയികള്‍ : മേരി പുഞ്ചാല്‍, അലക്‌സ് ചക്കാലയ്ക്കല്‍, മോളി പ്രക്കാട്ട്, വത്സമ്മ അഞ്ചംകുന്നത്ത്, ലിന്‍സ് കൈതമല.

ബൈബിള്‍ ക്വിസ് മത്സരത്തില്‍ ലൂര്‍ദ്ദ് മാതാ ടീമിന് ഒന്നാം സ്ഥാനം
ബൈബിള്‍ ക്വിസ് മത്സരത്തില്‍ ലൂര്‍ദ്ദ് മാതാ ടീമിന് ഒന്നാം സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക