Image

ജീവകാരുണ്യത്തിന്റെ പാതയില്‍ തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്‌

ജോസഫ് മാര്‍ട്ടിന്‍ Published on 02 December, 2011
ജീവകാരുണ്യത്തിന്റെ പാതയില്‍ തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്‌
നിര്‍ദ്ദനരും ഭവനരഹിതരുമായവര്‍ക്ക് വീണ്ടും സഹായഹസ്തവുമായി തിരുവല്ലാ അസോസിയേഷന്‍ വീണ്ടും മാതൃകയാകുന്നു.

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസും ലയണ്‍സ് ക്ലബ് ഇര്‍വിങ്ങും സംയുക്തമായി താങ്ക്‌സ് ഗിവിങ്ങിനോട് അനുബന്ധിച്ച് നിര്‍ദനരും ഭവനരഹിതരുമായ ആയിരം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയുണ്ടായി. ബ്രിഡ്ജ് ഹോംലെസ് അസിസ്റ്റന്‍സിന്റെ ഡാളസ് ഡൗണ്‍ ടൗണിലുള്ള സ്റ്റൂപോയിന്റ് മീല്‍ സര്‍വ്വീസില്‍ വച്ചായിരുന്നു ഭക്ഷണം വിതരണം ചെയ്തത്.

കഴിഞ്ഞ 6 വര്‍ഷങ്ങളായി താങ്ക്‌സ് ഗിവിങ്ങിനോട് അനുബന്ധിച്ച് അസോസിയേഷന്‍ ഭക്ഷണ വിതരണം നടത്തിവരുന്നു. പോയ വര്‍ഷങ്ങളില്‍ സാല്‍വേഷന്‍ ആര്‍മിയുമായി സഹകരിച്ചായിരുന്നു ഇത് ചെയ്തു വന്നിരുന്നത്. പള്ളികളും ലയണ്‍സ് ക്ലബും കഴിഞ്ഞാല ആദ്യമായാണ് ഒരു പ്രാദേശിക ഇന്‍ഡ്യന്‍ സംഘടന ഈ ഒരു സല്‍പ്രവര്‍ത്തിക്കായി മുന്നോട്ട് വന്നത് എന്ന് ഹോംലെസ് അസിസ്റ്റിന് വേണ്ടി സ്‌കോട്ട് ലിയോണ്ട് അ
ിയിച്ചു. മറ്റ് സംഘടനകള്‍ക്ക് ഇത് ഒരു മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലാ അസോസിയേഷനോടൊപ്പം ഇങ്ങനെ ഒരു പ്രവര്‍ത്തിയില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ ലയണ്‍സ് ക്ലബ്ബിന് അഭിമാനമുണ്ടെന്ന് ക്ലബ്ബിന് വേണ്ടി ശ്രീ ജോണ്‍ ജോയി അറിയിച്ചു. വരും വര്‍ഷങ്ങളിലും ജീവകാരുണ്യ മേഖലകളില്‍ കൂടുതല്‍ വിപുലവുമായ പരിപാടികള്‍ ഒന്നിച്ചും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പത്രങ്ങളിലൂടെ പ്രസ്താവനകള്‍ നല്‍കുന്നതില്‍ അല്ല നന്‍മ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെയാണ് തിരുവല്ലി അസോസിയേഷന്‍ വ്യത്യസ്തയാര്‍ജിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി തമ്പി വര്‍ഗീസ് പറഞ്ഞു.

അസോസിയേഷന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ സ്റ്റെഫിനി ജേക്കബ്ബ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അസോസിയഷനിലേക്ക് കൂടുതല്‍ യുവജനങ്ങള്‍ വന്ന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ കൂടുതല്‍ പങ്കാളിത്തം പ്രകടിപ്പിക്കണം എന്നും യൂത്ത് കോര്‍ഡിനേറ്റര്‍ അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും അസോസിയേഷന് പിന്‍തുണ നല്‍കുന്ന എല്ലാ തിരുവല്ലാ നിവാസികള്‍ക്കും ട്രഷര്‍ മാത്യൂ സാമുവല്‍ നന്ദി അറിയിച്ചു.

സോണി ജേക്കബ്ബ്, ഷിജു എബ്രഹാം, ബെറ്റി സോണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജീവകാരുണ്യത്തിന്റെ പാതയില്‍ തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്‌
ജീവകാരുണ്യത്തിന്റെ പാതയില്‍ തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്‌
ജീവകാരുണ്യത്തിന്റെ പാതയില്‍ തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക