ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 7-ാം
തീയതി നടത്തപ്പെടുന്നു. ജനുവരി 7-ാം തീയതി ശനിയാഴ്ച വൈകട്ട് 6 മണിക്ക് ചിക്കാഗോ
സെന്റ് മേരീസ് ക്നാനായ കാത്തലിക് ദൈവാലയ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന
ആഘോഷപരിപാടികള്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി
ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ഫാ. സജി പിണര്‍ക്കയില്‍ ക്രിസ്മസ് പുതുവത്സര
സന്ദേശം നല്‍കും. ഡോ. റോയി പി. തോമസ് അവതരിപ്പിക്കുന്ന നര്‍മ്മരസവും ചടങ്ങിന്
മോടികൂട്ടും.
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഘോഷപരിപാടികള്‍ക്ക് വിവിധ
ഡാന്‍സ് ട്രൂപ്പുകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും
പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ജനുവരി 7-ാം തീയതി
ശനിയാഴ്ച നടക്കുന്ന ആഘോഷപരിപാടികളിലേക്ക് ഏവരേയും പ്രത്യേകമായി ചിക്കാഗോ മലയാളി
അസോസിയേഷന് ബോര്‍ഡ് ക്ഷണിക്കുന്നു.
ക്രിസ്മസ്
പുതുവത്സരാഘോഷപരിപാടികള്ക്ക് കോര്‍ഡിനേറ്റര്‍ രഞ്ജന്‍ എബ്രഹാം, ബെന്നി
വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, ജോര്‍ജ് തോട്ടപ്പുറം, ആഷ്ലി ജോര്‍ജ്, ജോണ്സണ്
കണ്ണൂക്കാടന്‍, ജോജോ വെങ്ങാന്തറ എന്നിവര്‍ നേതൃത്വം നല്‍കും. ആഘോഷപരിപാടികളുടെ
ഭാഗമായി പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍ഡിനേറ്റര്‍ രഞ്ജന്‍
എബ്രഹാം- 847 287 0661 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.