Image

ഡാളസ്‌ ഫൊറോനക്കു പുതിയ പളളി: വൈദികന്‌ രണ്ടാം സായൂജ്യം

ജോസ്‌ കണിയാലി Published on 03 December, 2011
ഡാളസ്‌ ഫൊറോനക്കു പുതിയ പളളി: വൈദികന്‌ രണ്ടാം സായൂജ്യം
ഗാര്‍ലന്‍ഡ്‌ (ടെക്‌സസ്‌): പുതിയ നൂറ്റാണ്ടിലേക്ക്‌ ബ്രദര്‍ സെബാസ്‌റ്റിയന്‍ ഉറക്കമുണര്‍ ന്നത്‌ വൈദികനായാണ്‌. അനേകം വൈദികരെയും കന്യാസ്‌ത്രീകളെയും സംഭാവന ചെ യ്‌ത പാലാ ഭരണങ്ങാനം കണിയാംപടി കുടുംബത്തിലേക്ക്‌ രണ്ടായിരാമാണ്ടിന്റെ ആദ്യ ദിവസം തന്നെ പുതു തലമുറക്കാരന്‍ അങ്ങനെ വൈദികനായി കടന്നുവന്നു. ജോജി അച്ചന്‍ എന്നു വിളിക്കപ്പെടുന്ന ഫാ. സെബാസ്‌റ്റിയന്‍ കണിയാംപടി. പുതിയ മില്ലേനിയത്തിന്റെ പിറവി കണ്ട 2000 ജനുവരി ഒന്നിനാണ്‌ പാലാ കത്തീഡ്രല്‍ പളളിയില്‍ വച്ച്‌ തിരുപ്പട്ടം സ്വീ കരിച്ച്‌ അച്ചന്‍ ദൈവ ശുശ്രൂഷക്കുളള കൈയൊപ്പ്‌ വാങ്ങിയത്‌.

വൈദിക ജീവിതം പന്ത്രണ്ടാം വര്‍ഷത്തിലേക്ക്‌ എത്തുമ്പോള്‍ രണ്ടാമത്‌ സായൂജ്യം അനുഭവിക്കുകയാണ്‌ ഡാളസിലെ ഗാര്‍ലന്‍ഡ്‌ സെന്റ്‌തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ വി കാരിയായ ഫാ. ജോജി കണിയാംപടി. 3.5 മില്യണ്‍ ഡോളര്‍ ചിലവില്‍ ഡാളസ്‌ ഫൊറോനക്കു വേണ്ടി പണിതുയര്‍ത്തിയ പുതിയ പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍ നോട്ടം വഹിക്കാന്‍ കഴിഞ്ഞതാണ്‌ രണ്ടാമത്തെ സായൂജ്യം. അസിസ്‌റ്റന്റ്‌വികാരി എന്ന നിലയില്‍ ചിക്കാഗോയിലെ സെന്റ്‌തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയം പണി തുയര്‍ത്താന്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനും അന്നത്തെ വികാരിയായി രുന്ന ഫാ. ആന്റണി തുണ്ടത്തിലിനും ഒപ്പം പ്രവര്‍ത്തിക്കാനായതാണ്‌ ഇതിന്‌ മുമ്പ്‌ ഏറ്റെ ടുത്ത ബൃഹത്‌ ദൗത്യം. ഒമ്പത്‌ മില്യന്‍ ഡോളറായിരുന്നു കേരളീയ വാസ്‌തുശില്‍പ്പ മാതൃ കയില്‍ പണിതീര്‍ത്ത ചിക്കാഗോ കത്തീഡ്രലിന്റെ നിര്‍മ്മാണ ചിലവ്‌.

വിവിധ റീജിയനുകളിലായി തിരിച്ചിരിക്കുന്ന ചിക്കാഗോ സെന്റ്‌തോമസ്‌ സീറോ മലബാ ര്‍ രൂപതയില്‍ സ്വന്തമായ ഫൊറോന ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതും ഡാളസ്‌ റീജിയനാണ്‌. 280 ലേറെ ഇടവകക്കാരുളള പളളിയില്‍ 700 പേര്‍ക്ക്‌ സുഖമായിരുന്ന്‌ ആരാധനയില്‍ പങ്കെടുക്കാം. ആയിരം പേരെ വരെ ഉള്‍ക്കൊളളാനാവും 16000 സ്‌ക്വയര്‍ ഫീറ്റ്‌ വിസ്‌തീര്‍ ണമുളള പളളിക്ക്‌. ആകെ ബഡ്‌ജറ്റ്‌ 2.85 മില്യനാണ്‌ കണക്കാക്കിയിരുന്നതെങ്കിലും അപ്‌ ഗ്രേഡുകള്‍ എല്ലാം ചെയ്‌തതിനാലാണ്‌ ചിലവ്‌ 3.5 മില്യനായത്‌. ചിക്കാഗോ കത്തീഡ്രല്‍ കഴിഞ്ഞാലുളള ഏറ്റവും വലിയ പളളിയും ഡാളസിലേതു തന്നെ.

സീറോ മലബാര്‍ സഭയുടെ പാരമ്പര്യം അനുസരിച്ചാണ്‌ പളളിയുടെ നിര്‍മ്മാണം. ഈസ്‌ ്‌റ്റേണ്‍ റീത്തിന്റെ ഭാഗമായ സഭയുടെ എല്ലാ പാരമ്പര്യാനുശാസനങ്ങളും നിര്‍മ്മാണത്തില്‍ പാലിക്കാന്‍ കഴിഞ്ഞുവെന്ന്‌ യുവാവായ ഫാ. ജോജി കണിയാംപടി പറഞ്ഞു.

തുടക്കത്തില്‍ ഭീമാകാരമായി തോന്നിയ നിര്‍മ്മാണ ബഡ്‌ജറ്റ്‌ മറികടക്കാന്‍ കാര്‍ റാഫി ളും, യൂത്ത്‌ റാഫിളും സംഘടിപ്പിച്ചിരുന്നു. സൂപ്പര്‍താരം ദിലീപിന്റെ സ്‌റ്റേജ്‌ ഷോയിലൂടെ യും പണം സമാഹരിച്ചു. ഇടവകക്കാര്‍ കൈയഴിച്ച്‌ സംഭാവന നല്‍കി. ഓരോ പ്രവര്‍ത്ത നങ്ങളിലും ഇടവകക്കാരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

പുതിയ തലമുറ വളരെ ഉത്സാഹപൂര്‍വമാണ്‌ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ബന്‌ധപ്പെടു ന്നതെന്ന്‌ ഫാ. ജോജി കണിയാംപടി ചൂണ്ടിക്കാട്ടുന്നു. പല കുട്ടികളും കോളജില്‍ പോകു ന്നതോടെ നമ്മുടെ പാരമ്പര്യങ്ങളില്‍ നിന്നകലുന്ന പ്രവണതയാണ്‌ മുമ്പുണ്ടായിരുന്നതെ ങ്കിലും ഇപ്പോഴതിന്‌ മാറ്റം വന്നിട്ടുണ്ട്‌. പന്ത്രണ്ടാം ക്ലാസ്‌ വരെ നമ്മുടെ പളളികളില്‍ സി. സി.ഡി പഠിച്ച കുട്ടികള്‍ കല്യാണപ്രായമെത്തുന്ന കാലമാണിത്‌. അവര്‍ക്ക്‌ സ്വന്തം കല്യാ ണം നമ്മുടെ തന്നെ ആരാധനാരീതിയിലും പളളികളിലും നടത്താനാണ്‌ താല്‍പ്പര്യം. സഭ യുടെ ഭാവി എന്താകും എന്ന ചോദ്യത്തിന്‌ പുതിയ തലമുറയുടെ പാരമ്പര്യത്തിലേക്കുളള തിരിച്ചുപോക്ക്‌ ആശ്വാസം നല്‍കുന്ന ഉത്തരമാവുന്നു.

ഒട്ടനവധി വൈദികരും കന്യാസ്‌ത്രീകളുമുളള കണിയാംപടി കുടുംബത്തിലെ അംഗമായ ജോജി അച്ചന്‍ പാരമ്പര്യവും സാഹചര്യവും നല്‍കിയ പിന്തുണയില്‍ നിന്നാണ്‌ താന്‍ വൈദികനായതെന്ന്‌ ചൂണ്ടിക്കാട്ടുന്നു. തികഞ്ഞ കത്തോലിക്കാ പാരമ്പര്യത്തിലാണ്‌ പി താവ്‌ ജോസഫും മേരിയും ഞങ്ങള്‍ ഏഴുമക്കളെയും വളര്‍ത്തിയത്‌. കണിയാംപടി കുടും ബത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ആറുപേര്‍ വൈദികരാണ്‌. പിതാവിന്റെ അനിയ നും പേരപ്പന്റെ മകനും വൈദികര്‍ തന്നെ. അതുപോലെ തന്നെ കന്യാസ്‌ത്രീകളുമുണ്ട്‌. എന്റെ സ്വന്തം സഹോദരിയും കന്യാസ്‌ത്രീയാണ്‌.

അല്‍ഫോന്‍സാമ്മയുടെ പളളി തന്നെയാണ്‌ നാട്ടില്‍ തന്റെ ഫൊറോനാ പളളിയെന്ന്‌ അ ച്ചന്‍ പറഞ്ഞു. പഠിച്ചത്‌ അല്‍ഫോന്‍സാമ്മയുടെ കബറടത്തിന്‌ ചേര്‍ന്നുളള സ്‌കൂളിലും.

പാലാ, കുറവിലങ്ങാട്‌, വാഗമണ്‍ എന്നിവടങ്ങളിലൊക്കെ സേവനമനുഷ്‌ഠിച്ച ശേഷമാണ്‌ ഫാ. ജോജി കണിയാംപടി ചിക്കാഗോ കത്തീഡ്രലില്‍ അസിസ്‌റ്റന്റ്‌വികാരിയാവുന്നത്‌. ഡാ ളസില്‍ മൂന്നുവര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ എത്തുന്നത്‌. പുതിയ പളളിയുടെ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ മുതല്‍ അച്ചന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നു. നേരത്തെ അവി ടുണ്ടായിരുന്ന പളളി പൊളിച്ചു കളഞ്ഞാണ്‌ പുതിയ പളളി നിര്‍മ്മിച്ചത്‌.

ഫാ. ജോജി കണിയാംപടിയുടെ രണ്ടു സഹോദരങ്ങള്‍ അമേരിക്കയിലുണ്ട്‌. ന്യൂജേഴ്‌സിയിലുളള ജിനുവും ചിക്കാഗോയിലുളള ജൂബിയും.
ഡാളസ്‌ ഫൊറോനക്കു പുതിയ പളളി: വൈദികന്‌ രണ്ടാം സായൂജ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക