ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡിസംബര്‍ ആറിന് തിങ്കളാഴ്‌ച സര്‍വകക്ഷി
യോഗം വിളിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി.
മുന്‍കരുതലെന്ന നിലയില്‍ തത്‌കാലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാനും
തീരുമാനിച്ചതായി കേരളാ ഹൗസില്‍ ചേര്‍ന്ന സംസ്ഥാന എം.പി.മാരുടെ യോഗത്തില്‍
മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള
അനുമതിക്കായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി ഡോ.
മന്‍മോഹന്‍ സിങ്ങിനെക്കണ്ട് അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120
അടിയാക്കി കുറയ്‌ക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും ഉമ്മന്‍ചാണ്ടി
ആവശ്യപ്പെട്ടു. ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായും അദ്ദേഹം ചര്‍ച്ച നടത്തി.
നൂറുകൊല്ലം പഴക്കമുള്ള രാജ്യത്തെ അണക്കെട്ടുകളുടെ ബലത്തെക്കുറിച്ച് പഠിക്കണമെന്ന്
കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ
രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.
തമിഴ്‌നാട്ടില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം പ്രത്യേകമായി കണ്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല