Image

നാറ്റോ ആക്രമണം: ഒബാമ അനുശോചനം അറിയിച്ചു

Published on 05 December, 2011
നാറ്റോ ആക്രമണം: ഒബാമ അനുശോചനം അറിയിച്ചു
വാഷിങ്ടണ്‍: നാറ്റോ വ്യോമാക്രമണത്തില്‍ 24 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അനുശോചനം അറിയിച്ചു. സംഭവം നടന്ന് എട്ടു ദിവസത്തിനുശേഷം പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ ഫോണില്‍ വിളിച്ചാണ് ഒബാമ അനുശോചനം രേഖപ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ ഖേദപ്രകടനം നടത്താന്‍ ഒബാമ തയ്യാറായില്ല.

അമേരിക്കയും പാകിസ്താനും തമ്മിലുള്ള സൈനിക സഹകരണം തുടരുമെന്ന് ഇരുനേതാക്കളും പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് സഹകരണം അനിവാര്യമാണെന്ന് നേതാക്കള്‍ സംഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു. നാറ്റോ ആക്രമണം ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഞായറാഴ്ച വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ പാക് സൈനികര്‍ക്കുനേരെ നവംബര്‍ 26 ന് നാറ്റോ നടത്തിയ വ്യോമാക്രമണം അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക