Image

മുന്‍ മന്ത്രി ശശി തരൂര്‍ എം.പിക്ക്‌ ഐ.എന്‍.ഒ.സി ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2014
മുന്‍ മന്ത്രി ശശി തരൂര്‍ എം.പിക്ക്‌ ഐ.എന്‍.ഒ.സി ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയും, വിദേശകാര്യവകുപ്പ്‌ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂരിന്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 25-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ന്യൂയോര്‍ക്കിലെ ഉത്സവ്‌ റെസ്റ്റോറന്റില്‍ വെച്ച്‌ വന്‍ സ്വീകരണംനല്‍കുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന സമയത്ത്‌ തന്നെ കോണ്‍ഗ്രസിന്റെ പ്രമുഖ വക്താവും, മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ ശശി തരൂര്‍ ന്യൂയോര്‍ക്കില്‍ സംസാരിക്കുന്നത്‌ അമേരിക്കയിലെ മാധ്യമ ലോകം കൗതുകത്തോടെയാണ്‌ വീക്ഷിക്കുന്നത്‌.

സ്വീകരണ യോഗത്തിന്റെ വിശദാംശങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജോര്‍ജ്‌ ഏബ്രഹാം (917 544 4137), ജുനൈദ്‌ ഖാസി (646 286 9728), ഹര്‍ബജന്‍ സിംഗ്‌ (917 749 8769), ജയചന്ദ്രന്‍ (631 455 0323), യു.എ. നസീര്‍ (516 225 1502), ജോസ്‌ തെക്കേടം (917 291 0499).

സ്വീകരണം വിജയിപ്പിക്കുന്നതിനും, ശശി തരൂരിന്റെ പ്രസംഗം ശ്രവിക്കുന്നതിനും എല്ലാ ജനാധിപത്യവിശ്വാസികളേയും ക്ഷണിക്കുന്നതായി ഐ.എന്‍.ഒ.സി ജനറല്‍ സെക്രട്ടറി യു.എ നസീര്‍ അറിയിച്ചു.
മുന്‍ മന്ത്രി ശശി തരൂര്‍ എം.പിക്ക്‌ ഐ.എന്‍.ഒ.സി ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
Join WhatsApp News
Mary. V 2014-09-23 08:40:25
Why should we listen to this guy? He is not a role model. All the women must protest the INOC’s decision to entertain this guy in New York.
Prameela 2014-09-23 11:52:21
I agree with Mary.
വിദ്യാധരൻ 2014-09-23 17:53:34
റോസ് മേരിയുടെ കവിത തരൂരിന്റെ പ്രസംഗത്തേക്കാൾ നിഷ്കപടവും ആത്മാർത്ഥതയുള്ളതുമായിരിക്കും
വിക്രമൻ 2014-09-23 18:59:16
തരൂരും ഒരു എഴുത്തുകാരനാണല്ലോ വിദ്യാധര.
വിദ്യാധരൻ 2014-09-23 19:20:37
എല്ലാ എഴുത്തുകാരും അവരുടെ ജീവിതവുമായി പോരുത്തപെടണമെന്നില്ല. ചില വിക്രമന്മാർ എഴുത്തുകാർ ആകാറുണ്ട്
John Varghese 2014-09-24 04:23:31
ദാമ്പത്യ ജീവിതം എങ്ങനെ വിജയപ്രധമാക്കാം എന്ന വിഷയത്തെക്കുറിച്ച് തരൂർ സംസാരിച്ചാൽ കേൾക്കാൻ സുഖം ഉണ്ടായിരുന്നു.
P.,S. Nair 2014-09-24 06:44:50
ഏതു ദാമ്പത്യ ജീവിതത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കേണ്ടത്? മൂന്നു വിവാഹം കഴിച്ച വ്യക്തിയാണ്.
Ganeshan 2014-09-24 07:18:30
ജനാധിപത്യത്തെ നിലനിർത്താൻ ഭരണത്തിൽ ഉള്ളവർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത്‌ നല്ലതായിരിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക