Image

ബാറുകള്‍- ഒരു ചരമഗീതം (കവിത: എസ്.കെ.പഴയന്‍പള്ളി)

എസ്.കെ.പഴയന്‍പള്ളി, സാന്‍ ആന്റണിയോ, ടെക്‌സാസ് Published on 22 September, 2014
ബാറുകള്‍- ഒരു ചരമഗീതം (കവിത: എസ്.കെ.പഴയന്‍പള്ളി)
ബാറുകള്‍ തലയുയര്‍ത്തിപിടിച്ചിരുന്ന
കാലമിതാ കഴിയാറായി…
നാട്ടിലുടനീളം പടര്‍ന്നു പിടിച്ചൊരാ
ബാറുകള്‍ ഇന്നന്യമായിത്തീരുന്നു… കാഴ്ചയിതാ

ക്രിസ്തുപിറവിക്കു  കുപ്പികള്‍ പൊട്ടുന്നു
കേരളപിറവിക്കു ഗുണ്ടുകള്‍ പൊട്ടുന്നു
ഓണത്തിനും വിഷുവിനുമൊക്കെയും
കമ്പനി കൂടി നടന്നവര്‍…. നമ്മള്‍…

ഇനിയുമീ നാട്ടില്‍ ബാറുകള്‍ വേണ്ടെന്നു
ചൊല്ലിയ സുധീരകുമാരനോ, അതോ
ബാറുകള്‍ എല്ലാം പൂട്ടുമെന്നു പറഞ്ഞതു
ഉമ്മനു, ബാബുവും മാത്രമോ??

തിരുമേനിമാരും അല്‌മേനിമാരും
ഘടകകക്ഷികള്‍ ഒക്കെയും ആളുകള്‍
പൂട്ടാന്‍ കൊടിപിടിച്ചൊരു
മനാഥ കൂട്ടമോ, ആരാണു ശരി??
ആരാണു ശരി??

നഷ്ടമായ ബാറുകളെയോര്‍ത്തു
വിലപിച്ചിട്ടുണ്ടാവും നടേശസ്വാമികളും
വിവരമില്ലാത്തരു തീരുമാനമെന്നു
ചൊല്ലുന്ന ഇടതു ബുദ്ധിജീവികളോ??

എന്തു തന്നെയെങ്കിലും ഞങ്ങള്‍ക്കു
നഷ്ടമായി എന്നു വിലപിച്ചിടും കുടിയന്മാര്‍
ഇനിയെങ്ങനെ ഞങ്ങള്‍ തുണി പറിച്ചിട്ടു
നടുറോഡില്‍ നൃത്തമാടും സര്‍ക്കാരേ?

കുടിയന്മാര്‍ ഞങ്ങള്‍ തന്‍ സങ്കടം
ആരുകാണും? പണ്ടൊരുനാള്‍
ആന്റണിയെന്നാവും കേമന്‍
പട്ട നിര്‍ത്തിച്ചു കുടിവെള്ളം നിര്‍ത്തിച്ചു.

പട്ടയും മൊട്ടയും കൂട്ടിയടിച്ചൊരാ
നല്ല കാലമിന്നും ഓര്‍മ്മയില്‍ വരുന്നു.
കഞ്ചാവു കലര്‍ത്തിയ കള്ളുകുടിയന്മാര്‍
ഉന്മത്തരായി തെരുവിലലയുന്നു.

എന്നിരുന്നാലും മുപ്പതാംതീയ്യതി തന്നില്‍
സുപ്രീം കോടതി തന്‍ വിധിയും കാത്ത്
നിരാലംബരാം കുടിയന്മാരും, ഒരുപ്പറ്റം
തൊഴിലാളികളും കാത്തിരിക്കുന്നു.
ഇതെന്തു നിയമം സോദരാ?(2)

പണമുള്ളവനും ഇല്ലാത്തവനും രണ്ടുനിയമം
സമോളടിക്കാന്‍ കാശുള്ളവനു കുഴപ്പങ്ങളൊന്നില്ല
പാവങ്ങളാം കള്ളുകുടിയന്മാര്‍ വെറുതെ വെറുതെ കാത്തിരിക്കുന്നു.


ബാറുകള്‍- ഒരു ചരമഗീതം (കവിത: എസ്.കെ.പഴയന്‍പള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക