Image

ഇരട്ടപൗരത്വ ബോധവല്‍ക്കരണത്തിന് ജെ.എഫ്.എ.യുടെ ടെലികോണ്‍ഫ്രന്‍സ്

തോമസ് കൂവള്ളൂര്‍ Published on 23 September, 2014
ഇരട്ടപൗരത്വ ബോധവല്‍ക്കരണത്തിന് ജെ.എഫ്.എ.യുടെ ടെലികോണ്‍ഫ്രന്‍സ്
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ സ്ഥിരമായി താമസിക്കുന്ന ഇന്‍ഡ്യക്കാരുടെ ദീര്‍ഘകല സ്വപ്നമായ ഇരട്ടപൗരത്വം സാക്ഷാല്‍ക്കാരമാക്കുന്നതിന്റെ ഭാഗമായി ഒരു നാഷ്ണല്‍ ടെലികോണ്‍ഫറന്‍സ് നടത്തുന്നതിന് ജെസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന സംഘടനയുടെ ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുകയാണ്.

2011 ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ ഇരട്ടപൗരത്വം സംബന്ധിച്ച് ശക്തമായ ഒരു കാമ്പയിന്‍ നടക്കുകയുണ്ടായി. അന്ന് വിദേശത്തുപോയി കഷ്ടപ്പെട്ടു പണമുണ്ടാക്കുന്ന അര്‍ഹരായ എല്ലാ ഇന്‍ഡ്യാക്കാര്‍ക്കും ഇരട്ടപൗരത്വം നല്‍കണമെന്ന് ശക്തമായി വാദിച്ച ഒരു വ്യക്തി ആയിരുന്ന നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നുള്ളകാര്യം ചുരുക്കം ചില മലയാളികള്‍ക്കെങ്കിലും അറിയാമെന്നു കരുതുന്നു. അന്ന് അദ്ദേഹം ഗുജറാത്തിന്റെ ചീഫ് മിനിസ്റ്റര്‍ ആയിരുന്നു. അദ്ദേഹത്തോടൊപ്പം അന്നത്തെ കാമ്പയിനില്‍ ബി.ജെ.പി.യുടെയും, കോണ്‍ഗ്രസിന്റെയും, മാക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ചില എം.പി.മാരും ശക്തമായി പങ്കെടുത്തു സംസാരിച്ചു എങ്കിലും അന്നത്തെ ഭരണനേതൃത്വം അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഒരു പക്ഷേ അതിന്റെ പേരില്‍ക്കൂടി ആയിരിക്കാം മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഗവണ്‍മെന്റ് നരേന്ദ്രമോദിക്ക് അമേരിക്കയിലേയ്ക്കുള്ള വിസാകൂടി തടസ്സപ്പെടുത്താന്‍ കാരണം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കാര്യങ്ങള്‍ എന്തു തന്നെ ആയാലും ഇന്‍ഡ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയെ ഏറ്റവും കൂടുതല്‍ പിന്‍തുണയ്ക്കുന്ന നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രി വിജയശ്രീലാളിതനായി അമേരിക്കയിലേയ്ക്കുവരുമ്പോള്‍, ഒരിക്കല്‍ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും സഫലീകരിക്കാന്‍ കഴിയാതിരുന്ന ഇരട്ടപൗരത്വം എന്ന മഹാസ്വപ്നം സാക്ഷാല്‍ക്കാരമാക്കാന്‍ അദ്ദേഹത്തോടുതന്നെ അപേക്ഷിക്കാന്‍ ജെ.എഫ്.എ. പ്രവര്‍ത്തകരും അനുഭാവികളും തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സമക്ഷം നല്‍കുന്നതിനുവേണ്ടി ഒരു ഐപെറ്റീഷനിലൂടെ ഒപ്പുശേഖരണം ആരംഭിച്ചുകഴിഞ്ഞു. ഇതെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനും, ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി ജെ.എഫ്.എ.യുടെ നേതൃത്വത്തില്‍ ഒരു നാഷ്ണല്‍ ടെലികോണ്‍ഫറന്‍സ് സെപ്തംബര്‍ 25ന് വ്യാഴാഴ്ച വൈകീട്ട് ന്യൂയോര്‍ക്ക് സമയം 9മണിക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നുമുള്ള ഏ.സി.ജോര്‍ജ് ആയിരിക്കും ടെലികോണ്‍ഫറന്‍സിന്റെ മോഡറേറ്റര്‍. ഈ ടെലികോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളികളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സമയപരിമിതികള്‍ കണക്കിലെടുത്ത് മോഡറേറ്ററുടെ അനുമതിയോടെ ചോദ്യങ്ങള്‍ പരിമിതപ്പെടുത്തുന്നതായിരിക്കും.

പ്രസ്തുത ടെലികോണ്‍ഫറന്‍സ് വിജയകരമാക്കിത്തീര്‍ക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
തീയതി: സെപ്തംബര്‍ 25, വ്യാഴാഴ്ച.
സമയം: 9 PM (EST)
ടെലികോണ്‍ഫറന്‍സ് നമ്പര്‍ : 1-559-726-1300
അക്‌സസ് കോഡ്: 771973
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.
തോമസ് കൂവള്ളൂര്‍: 914-409-5772
ഏ.സി.ജോര്‍ജ്ജ്: 281-741-9465
എം.കെ.മാത്യൂസ്: 914- 806-5007
ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്: 914-607-7367
ഐ.പെറ്റീഷന്‍ ലിങ്ക്: http://www.ipetitions.com/petition/dual-citizenship-appeal-form-indian-american

വാര്‍ത്ത അയയ്ക്കുന്നത് : തോമസ് കൂവള്ളൂര്‍


Join WhatsApp News
O.C. Mathai 2014-09-23 08:47:50
ഓ സി ഐ കാർഡിന്റെ ചർച്ച ഇവിടെവരെയായി ചേട്ടന്മാരെ? ഒന്ന് തീർക്കാതെ വേറൊന്നു തുടങ്ങുന്ന പരിപാടി ശരിയല്ല! പ്രതിഷേധം രേഖപ്പെടുത്താൻ ഞാനും കാണും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക