പ്രശസ്ത സംവിധായകന് സജി സുരേന്ദ്രന് ഒരുക്കുന്ന ഷീ ടാക്സി എന്ന ചിത്രത്തില്‍
ടീനേജ് താരം അന്‍സിബ അഭിനയിക്കുന്നു. കാവ്യാ മാധാവനാണ് ചിത്രത്തില്‍
നായികയാകുന്നത്. കാവ്യ ചിത്രത്തില്‍ ഷീ ടാക്സി ഡ്രൈവറായി അഭിനയിക്കുന്നു.
അനൂപ് മേനോനാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കൃഷ്ണ പൂജപ്പുരയാണ് ഷീടാക്സിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കെ.ബി.ഗണേഷ്കുമാര്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തില്‍
അഭിനയിക്കുന്നുണ്ട്.
കാവ്യാ മാധവന് ചിത്രത്തില്‍ ഷീടാക്സി െ്രെഡവറായാണ്
വേഷമിടുന്നത്. ചിത്രത്തില്‍ തനിക്കൊരു ചിത്രത്തില്‍ മോഡേണായ പി.ജി
വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് അന്‍സിബയ്ക്ക്. താനിതു വരെ മലയാളത്തില്‍
ചെയ്തതില്‍ വച്ച് സ്വന്തം സ്വഭാവവുമായി വളരെ സാമ്യമുള്ള വേഷമാണ് ഈ
ചിത്രത്തിലേത്. കാവ്യ ഓടിക്കുന്ന ടാക്സിയില്‍ അന്‍സിബയും രണ്ട് സുഹൃത്തുക്കളും
കയറുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ
പ്രമേയം.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും.