മലങ്കര മാര്‍ത്തോമ യുവജനസഖ്യം ഭാരവാഹികള്‍ ചുമതലയേറ്റു
പി. പി. ചെറിയാന്Published on 30 September, 2014
ന്യൂയോര്‍ക്ക് : 2014 -2017 വര്‍ഷത്തേക്കുളള മലങ്കര മാര്‍ത്തോമ യുവജനസഖ്യം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ സെപ്റ്റംബര്‍ മൂന്നാംവാരം തിരുവല്ലായില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് ചുമതലയേറ്റു.
ഫാ. ജോസഫ് മാര്‍ ബര്‍ണബാസ്(പ്രസിഡന്റ്) ബിജിലി പി. ഈശോ(വൈസ് പ്രസിഡന്റ്) ഫാ. ബേബി ജോണ്‍(ജനറല്‍ സെക്രട്ടറി) ജിനു പി. മാത്യു (ട്രഷറര്‍) എന്നിവരാണ് പുതിയ യുവജന സഖ്യം ഭാരവാഹികള്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ബേബി ജോണ്‍ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1933 ചേര്‍ന്ന സഭാ പ്രതിനിധി മണ്ഡല തീരുമാന പ്രകാരമാണ് മാര്‍ത്തോമ യുവജന സഖ്യം രൂപീകൃതമായത്. ഫാ. വി. പി. മാമ്മനച്ചനായിരുന്നു ആദ്യ പ്രസിഡന്റ് യുവജനങ്ങളെ ക്രിസ്തീയ സാക്ഷ്യ നിര്‍വ്വഹണത്തിനായി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യം സ്ഥാപിതമായത്. 1985 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സഖ്യ ജൂബിലി മെമ്മോറിയല്‍ പ്രൊജക്ടായി പൂര്‍ത്തീകരിച്ചതാണ് സഭാ ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് 'യുവദീപം യുവജന സഖ്യത്തിന്റെ മാസികയായി പ്രസിദ്ധീകരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല