Image

സമാധനാത്തിന്റെ സന്ദേശവുമായി ന്യൂയോര്‍ക്ക് കിങ്‌സ് ക്ലബിന്റെ ക്രിസ്തുമസ് സന്ദര്‍ശന യാത്ര ആരംഭിച്ചു.

നിബു വെള്ളവന്താനം Published on 07 December, 2011
സമാധനാത്തിന്റെ സന്ദേശവുമായി ന്യൂയോര്‍ക്ക് കിങ്‌സ് ക്ലബിന്റെ ക്രിസ്തുമസ് സന്ദര്‍ശന യാത്ര ആരംഭിച്ചു.

ന്യൂയോര്‍ക്ക് : സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ന്യൂയോര്‍ക്ക് കിങ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് വിപുലമായി ആഘോഷിക്കുന്നു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി സാന്താക്ലോസിന്റെ നേതൃത്വത്തിലുള്ള ഭവന സന്ദര്‍ശന പരിപാടി ക്യൂന്‍സില്‍ ആരംഭിച്ചു.

ക്രിസ്തുമസ് കരോള്‍ സംഘത്തോടൊപ്പം അനുഗ്രഹീത ഗായകര്‍ അണിനിരക്കുന്ന ഗാനശുശ്രൂഷയും ഉണ്ട്. 22പേരടങ്ങുന്ന ടീം അംഗങ്ങള്‍ രണ്ട് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് സന്ദര്‍ശന പരിപാടികള്‍ നടത്തുന്നത്. കുടുംബാംഗങ്ങള്‍ക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്ന സാന്റാക്ലോസിനെ കാണുവാന്‍ കുട്ടികളുടെ തിരക്കാണ്. ഡിസംബര്‍ 20ന് ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും.

ഭവന സന്ദര്‍ശന വാഹന യാത്രയ്ക്ക് ന്യൂയോര്‍ക്ക് കിങ്ങ്‌സ് ക്ലബ് ചെയര്‍മാന്‍ തോമസ് ജോര്‍ജ്, സെക്രട്ടറി ബാലഗോപാല്‍ നായര്‍ , ജോയിന്റ് സെക്രട്ടറി സിജു ഫിലിപ്പ്, പ്രസിഡന്റ് പ്രിന്‍സ് തോമസ്, വൈസ് പ്രസിഡന്റ് ഷിബു ഡാനിയേല്‍ , ട്രഷറാര്‍ സ്റ്റാന്‍ലി ജോഷ്വ, കോര്‍ഡിനേറ്റര്‍ ബെന്‍ലി മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കും.

സമാധനാത്തിന്റെ സന്ദേശവുമായി ന്യൂയോര്‍ക്ക് കിങ്‌സ് ക്ലബിന്റെ ക്രിസ്തുമസ് സന്ദര്‍ശന യാത്ര ആരംഭിച്ചു.
സമാധനാത്തിന്റെ സന്ദേശവുമായി ന്യൂയോര്‍ക്ക് കിങ്‌സ് ക്ലബിന്റെ ക്രിസ്തുമസ് സന്ദര്‍ശന യാത്ര ആരംഭിച്ചു.
സമാധനാത്തിന്റെ സന്ദേശവുമായി ന്യൂയോര്‍ക്ക് കിങ്‌സ് ക്ലബിന്റെ ക്രിസ്തുമസ് സന്ദര്‍ശന യാത്ര ആരംഭിച്ചു.
സമാധനാത്തിന്റെ സന്ദേശവുമായി ന്യൂയോര്‍ക്ക് കിങ്‌സ് ക്ലബിന്റെ ക്രിസ്തുമസ് സന്ദര്‍ശന യാത്ര ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക