Image

മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക - യൂറോപ്പ്‌ ഭദ്രാസനത്തില്‍ ഐ.ടി ഫെലോഷിപ്പ്‌ രൂപീകരിച്ചു.

ആന്‍ഡ്രൂസ്‌അഞ്ചേരി Published on 08 December, 2011
മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക - യൂറോപ്പ്‌ ഭദ്രാസനത്തില്‍ ഐ.ടി ഫെലോഷിപ്പ്‌ രൂപീകരിച്ചു.
മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌അമേരിക്ക - യൂറോപ്പ്‌ ഭദ്രാസനത്തിന്റെ കീഴിലുള്ളവിവിധ ഇടവകകളില്‍ ഐ.ടി മേഖലയില്‍ജോലി ചെയ്യുന്ന സഭാഗംങ്ങള്‍ക്ക്‌ സ്‌ത്രീ പുരുഷഭേദമെന്യേ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കന്നതിനായി ഐ.ടി ഫെലോഷിപ്പ്‌ എന്ന പേരില്‍ ഒരു സംഘടന രൂപീകരി ച്ചതായി ഭദ്രാസനാധിപന്‍ റൈററ്‌. റവ.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി അറിയിച്ചു.

ഐ.ടിമേഖലയില്‍ജോലിചെയ്യുന്ന സഭയിലെപ്രൊഫഷണല്‍സിന്‌ തങ്ങളുടെആത്‌മികകൂട്ടായ്‌മക്കും, ആശയവിനിമയത്തിനും, ജോലി സാധ്യതകള്‍ പങ്കിടുന്നതിനും ഒരു പൊതുവേദിയൊരുക്കുകയാണ്‌ ഐ.ടി ഫെലോഷിപ്പിന്റെ ലക്ഷ്യം .അനുദിനം മാറിക്കൊണ്‌ടിരിക്കുന്ന വിവരസാങ്കേതികവിദ്യയുടെ പ്രയോജനം ഇടവക, റീജന്‍, ഭദ്രാസന തലങ്ങളില്‍ ലഭ്യമാക്കുന്നതിനും സംഘടന സഹായിക്കും.

ഭദ്രാസന അസംബ്ലിയില്‍ നടന്ന വിവിധ ചര്‍ച്ചകളില്‍ ഐ.ടിഫെലോഷിപ്പിന്റെ ആവശ്യകത പലരും എടുത്തുകാട്ടിയിരുന്നു.

ഐ.ടിഫെലോഷിപ്പില്‍ചേര്‍ന്നുപ്രവര്‍ത്തിക്കുവാന്‍ താല്‌പര്യമുള്ളസഭാംഗങ്ങള്‍തങ്ങളുടെ പേരുംഫോണ്‍ നമ്പരും ഇമെയില്‍ അഡ്‌റസ്സും ഇടവക വികാരി മുഖാന്തരം ഡിസംബര്‍ 25 ന്‌ മുമ്പായി ഭദ്രാസന ഓഫീസില്‍ അറിയിക്കേണ്‌ടതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക