മുല്ലപ്പെരിയാര്‍ ഡാം ജലബോംബ് തന്നെയെന്ന് എം.കെ.പരമേശ്വരന് നായര്‍
Published on 08 December, 2011
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം ജലബോംബാണെന്ന കാര്യത്തില്‍
സംശയമില്ലെന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാനും വിദഗ്ധ എഞ്ചിനീയറുമായ
എം.കെ.പരമേശ്വരന് നായര്‍ . ഡാം തകര്‍ന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച്
ആഴത്തിലുള്ള പഠനം നടന്നിട്ടില്ല. പഠനം നടക്കാത്തതുകൊണ്ടാണ് പ്രശ്നം
നിസാരവല്ക്കരിക്കപ്പെട്ടതെന്നും പരമേശ്വരന് നായര്‍ പറഞ്ഞു.
ഇപ്പോഴത്തെ നിലയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം
ഒഴുക്കിവിട്ടാല്‍ അത് ഇടുക്കി അണക്കെട്ടിന് താങ്ങാന്‍ കഴിയുമെന്ന് എം.കെ.
പരമേശ്വരന് നായര്‍ ഹൈക്കോടതിയെ അറിയിച്ചത് വിവാദമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല