Image

കരുണാകരന്‍ കാണിച്ച തന്റേടം സര്‍ക്കാര്‍ കാണിക്കണം: പി.സി. ജോര്‍ജ്‌

Published on 08 December, 2011
കരുണാകരന്‍ കാണിച്ച തന്റേടം സര്‍ക്കാര്‍ കാണിക്കണം: പി.സി. ജോര്‍ജ്‌
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ച കെ. കരുണാകരന്‍ കാണിച്ച തന്റേടം സര്‍ക്കാര്‍ കാണിക്കണമെന്ന്‌ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്റേടം കാണിക്കണം. അന്തര്‍ സംസ്ഥാന നദീജലമായ ബാണാസുര സാഗറില്‍ തമിഴ്‌നാടിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും എതിര്‍പ്പ്‌ അവഗണിച്ച്‌ അണക്കെട്ടു നിര്‍മിക്കാന്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ കാണിച്ച തന്റേടമാണ്‌ സര്‍ക്കാര്‍ കാട്ടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഡാം നിര്‍മ്മിച്ചാലും പഴയ ഡാം തകരുന്നത്‌ വരെ നിലനില്‍ക്കട്ടെ. ഈ ഡാം നിലനില്‍ക്കേണ്‌ടത്‌ കേരളത്തിന്റെ കൂടി ആവശ്യമാണ്‌. 35 ലക്ഷം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള സംരക്ഷണ ഭിത്തിയായി പുതിയ അണക്കെട്ടിനെ വിളിച്ചാലും വിരോധമില്ല. പുതിയ ഡാം പണിയാന്‍ എല്ലാ അനുമതിയും സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 26 ഹെക്‌ടര്‍ വനഭൂമി വെള്ളത്തില്‍ മുങ്ങുമെന്നതിനാല്‍ കേന്ദ്രത്തില്‍ നിന്നു പരിസ്ഥിതി അനുമതി മാത്രമാണ്‌ ലഭിക്കാനുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കു ദോഷമുണ്ടാകുന്ന ഒരു കാര്യത്തിനുംകൂട്ടു നില്‍ക്കുന്നയാളല്ലെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക