Image

നഴ്‌സസ്‌ അസേ. ഭാരവാഹിക്ക്‌ ക്രൂരമര്‍ദ്ദനം; മുട്ടുചിരട്ട തകര്‍ന്നു

Published on 09 December, 2011
നഴ്‌സസ്‌ അസേ. ഭാരവാഹിക്ക്‌ ക്രൂരമര്‍ദ്ദനം; മുട്ടുചിരട്ട തകര്‍ന്നു
തൃശ്ശൂര്‍: എറണാകുളം അമൃത ആശുപത്രിയില്‍വെച്ച്‌ മര്‍ദ്ദനമേറ്റ യുവാവിന്റെ മുട്ടുചിരട്ട നാലായി തകര്‍ന്നതായി കണ്ടെത്തി. ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്‌. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം നടത്തറ കൂട്ടാല താണിക്കാട്‌ ബിബു ടി. പൗലോസി (29) നെ ദയ ആശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കി. അസോസിയേഷന്‍ ഭാരവാഹികളായ ആറു പേരെ ചൊവ്വാഴ്‌ചയാണ്‌ അമൃത ആശുപത്രില്‍വെച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചത്‌.

ഇതേ തുടര്‍ന്ന്‌ നഴ്‌സുമാര്‍ തുടങ്ങിയ സമരം അമൃതയില്‍ തുടരുകയാണ്‌. അമൃതയില്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ രൂപവത്‌കരിച്ചതിനെ തുടര്‍ന്ന്‌ നഴ്‌സുമാരും മാനേജ്‌മെന്റുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുന്‍കൂട്ടി അനുമതി വാങ്ങി എത്തിയ സംഘടനാ ഭാരവാഹികളെ ആശുപത്രി ജീവനക്കാരായ 30ഓളം പേര്‍ വളഞ്ഞുവെച്ച്‌ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്‌ പരാതി.
നഴ്‌സസ്‌ അസേ. ഭാരവാഹിക്ക്‌ ക്രൂരമര്‍ദ്ദനം; മുട്ടുചിരട്ട തകര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക