Image

ഫേസ്‌ ബുക്ക്‌ (കവിത: പ്രസാദ്‌ നായര്‍)

Published on 17 October, 2014
ഫേസ്‌ ബുക്ക്‌ (കവിത: പ്രസാദ്‌ നായര്‍)
പത്ത്‌ സംവത്സരം മുമ്പൊരു ഡോം റൂമില്‍
കുത്തിയിരുന്നൊരു കോളേജ്‌ യൂത്തിന്റെ
ബുദ്ധിയില്‍ പൊന്തിയൊരാശയം അങ്ങു ചെ-
ന്നെത്തിയതാണന്നു ഫേസ്‌ബുക്കില്‍

ഫേസ്‌ബുക്കില്ലാത്ത ജീവിതം പാഴെന്നു
ഫേസ്‌ക്കുക്കംഗങ്ങള്‍ ഒന്നായി ചൊല്ലുന്നു
ഫേസ്‌ബുക്കെന്ന ലഹരി പിടിന്നവര്‍
കയറുന്നടിക്കടി ഫേസ്‌ബുക്കില്‍

വള്ളി കളസമണിഞ്ഞു തേന്മാവിലെ
വള്ളിയൂഞ്ഞാലിന്നായ്‌ കലപില കൂട്ടിയ,
പണ്ടുപിരിഞ്ഞ കളിക്കൂട്ടരൊന്നൊന്നായ്‌
കണ്ടുമുട്ടീടുന്നീ ഫേസ്‌ബുക്കില്‍

പേരും പെരുമയും സ്‌കൂളും ബിരുദവും
ഊരും കുടിയീം കുടീംബവും കൂട്ടരും
മാലോകര്‍ക്കെല്ലാമേ കാണാന്‍ കഴിയുന്നു
പാടെ തുറന്നിട്ട ഫേസ്‌ബുക്കില്‍

കൂട്ടരെ കൂട്ടിടാം കൂട്ടുകാരല്ലാത്ത
കൂട്ടരെ കൂട്ടി തന്‍ കൂട്ടത്തിലാക്കിടാം
മിത്രങ്ങള്‍ അപ്‌ ലോഡ്‌ ചെയ്യുന്ന ചിത്രങ്ങള്‍
കണ്ടു കമന്റിടാം ഫേസ്‌ബുക്കില്‍

പള്ളിക്കൂടത്തിന്റെ മീറ്റത്തു പൂത്തില്ല
കോളേജിന്‍ ക്യാമ്പസിലെങ്ങും വിരിഞ്ഞില്ല
വര്‍ക്കിലും ബ്രേക്കിലുമെങ്ങുമേ കാണാത്ത
പ്രണയം വിരിഞ്ഞതു ഫേസ്‌ബുക്കില്‍

വായ്‌ തുറക്കാതെ കാര്യങ്ങല്‍ ചൊല്ലിടാം
ചുണ്ടൊന്നക്കാതെ ഗോഷ്‌ടികള്‍ കാട്ടിടാം
ഷെയറിങ്ങും റ്റാഗിങ്ങും ചാറ്റിംഗും ചീറ്റിങ്ങും
എല്ലാം നടക്കുന്നീ ഫേസ്‌ബുക്കില്‍

വിക്രമാദിത്യന്റെ ചുമലില്‍ വേതാളം പോല്‍
ഫോണിലും ഐ പാഡിലും കുടിയേറ്റിയി-
ട്ടെങ്ങുപോകീന്നെന്നീമെന്തു ചെയ്യുന്നെന്നീ-
മെല്ലാം എഴീതിടാം ഫേസ്‌ബുക്കില്‍

ലൈക്കുകള്‍ നേടാന്‍ പലതും കുറിച്ചിടാം
ഫേക്കായ ലൈക്കുകളാണവയൊക്കെയും
`വയറിളക്കത്താല്‍ അവശ'നെന്നോതിയാല്‍
അതിനും ലൈക്കാ
ണു ഫേസ്‌ബുക്കില്‍

ഫെസ്‌ബുക്കിന്‍ മൂലം നേട്ടങ്ങള്‍ കൊയ്‌തവര്‍,
ഫെസ്‌ബുക്കില്‍ സ്വയം താറുമാറായവര്‍
ഇത്തിരി സൂക്ഷ്‌മതയോടടുത്തീടുകില്‍
ഒത്തിടും പല
തുമീ ഫേസ്‌ബുക്കില്‍

(പ്രസാദ്‌ നായര്‍ prasknair@yahoo.com)
ഫേസ്‌ ബുക്ക്‌ (കവിത: പ്രസാദ്‌ നായര്‍)
Join WhatsApp News
വിദ്യാധരൻ 2014-10-19 11:29:24
ഫേസ്ബുക്ക് മനുഷ്യ ജീവിതത്തെ ഉയര്ത്താനും നശിപ്പിക്കാനും കഴിയുന്ന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. നമ്മളുടെ ചുറ്റുപാടും നടക്കുന്ന സമകാലിക വിഷയങ്ങൾ എടുത്തു കവി രചിച്ചിരിക്കുന്ന കവിത ലളിതവും വായനക്കാരിലേക്ക് ഇറങ്ങി ചെല്ലുന്നതുമാണ്. അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക