Image

മന്ത്രി കുഞ്ഞാലിക്കുട്ടിയെ പോലീസ് ചോദ്യംചെയ്തു

Published on 09 December, 2011
മന്ത്രി കുഞ്ഞാലിക്കുട്ടിയെ പോലീസ് ചോദ്യംചെയ്തു
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഐ.ജി വിന്‍സെന്‍ എം പോള്‍, ഡി.വൈ.എസ്.പി ജെയ്‌സണ്‍ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കൂടിയായ കെ.എ റൗഫ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചാണ് പോലീസ് സംഘം വിവരങ്ങള്‍ ആരാഞ്ഞത്.

വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആദ്യമായാണ് അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക