Image

സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാനുള്ള പോപ് നിര്‍ദേശം ബിഷപ്പുമാര്‍ തള്ളി

Published on 20 October, 2014
സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാനുള്ള പോപ് നിര്‍ദേശം ബിഷപ്പുമാര്‍ തള്ളി
റോം: സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാനുള്ള പോപ് ഫ്രാന്‍സിസിന്‍െറ നിര്‍ദേശം റോമന്‍ കാതലിക് ബിഷപ്പുമാര്‍ തള്ളി. ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നായി 200 ഓളം ബിഷപ്പുമാര്‍ പങ്കെടുത്ത സിനഡിന്‍െറ അവസാനത്തില്‍ പുറത്തുവിട്ട കുറിപ്പിലാണ് സ്വവര്‍ഗാനുരാഗികളെ ചര്‍ച്ചിന്‍െറ ഭാഗമാക്കാനാവില്ളെന്ന് വ്യക്തമാക്കിയത്. സ്വവര്‍ഗാനുരാഗികള്‍ക്കു പുറമെ വിവാഹമോചനത്തിനു ശേഷം വീണ്ടും വിവാഹിതരായവരെയും അംഗീകരിക്കുന്നതുള്‍പ്പെടെ വിഷയങ്ങളില്‍ ഇപ്പോഴും കാതലിക് ചര്‍ച്ചില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയാണ് സിനഡില്‍ അനുകൂല തീരുമാനത്തിന് തടസ്സമായത്. വിവാഹമോചിതര്‍ വീണ്ടും വിവാഹമോചിതരായാലും അംഗീകരിക്കാനാവില്ളെന്നാണ് സിനഡിന്‍െറ തീരുമാനം.
സ്വവര്‍ഗാനുരാഗികളെ ആദരത്തോടെയും വൈകാരികതയോടെയും സ്വീകരിക്കണമെന്നും എന്നാല്‍, വിവാഹം പുരുഷനും സ്ത്രീയും തമ്മിലേ സാധ്യമാകൂ എന്നും വിജ്ഞാപനം വ്യക്തമാക്കുന്നു. പഴയ വിശ്വാസങ്ങള്‍ വിട്ട് പുതിയ കാലത്തെ ഉള്‍ക്കൊണ്ട് സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാന്‍ മുന്നോട്ടുവരണമെന്ന് നേരത്തെ സിനഡിനത്തെുന്ന ബിഷപ്പുമാരോട് പോപ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. സിനഡിന്‍െറ തുടക്കത്തില്‍ പോപിന്‍െറ നിര്‍ദേശത്തിന് പച്ചക്കൊടി ലഭിച്ചതായി സൂചനയുണ്ടായിരുന്നുവെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാവാത്തതാണ് വില്ലനായത്. എന്നാല്‍, 50 ശതമാനത്തിലേറെ വോട്ട് നേടിയതിനാല്‍ റോമില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന അടുത്ത സിനഡില്‍ വിഷയം വീണ്ടും ചര്‍ച്ചക്കിടാനാകും. കടുത്ത അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഇതുസംബന്ധിച്ച പ്രമേയം പലതവണ മാറ്റിയെഴുതേണ്ടിവന്നതായി സൂചനയുണ്ട്. സ്വവര്‍ഗാനുരാഗികള്‍ക്ക് ചര്‍ച്ചിനും അവരുടെ ഇണകള്‍ക്കും വാഗ്ദാനം ചെയ്യാന്‍ മികച്ച സമ്മാനങ്ങള്‍ കൈവശമുള്ളവരാണെന്ന് ആദ്യം തയാറാക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, നിരവധി തവണ മാറ്റിയ ശേഷമാണ് അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്.
കാത്തലിക് ചര്‍ച്ചിന്‍െറ പുതിയ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശവുമായി സ്വവര്‍ഗാനുരാഗ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കരട് റിപ്പോര്‍ട്ട് അനുകൂലമായിട്ടും അന്തിമ റിപ്പോര്‍ട്ട് സ്വവര്‍ഗാനുരാഗികളെ തള്ളിയത് നിരാശപ്പെടുത്തുന്നതാണെന്ന് അമേരിക്കന്‍ സംഘടനയായ ന്യൂ വെയ്സ് മിനിസ്ട്രി കുറ്റപ്പെടുത്തി. എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളാനുള്ള അവസരമാണ് ചര്‍ച്ച് നഷ്ടപ്പെടുത്തിയതെന്ന് ഡിഗ്നിറ്റി യു.എസ്.എ എന്ന സംഘടന അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക