Image

തിരുവനന്തപുരത്ത് വന്‍ വിമാന ദുരന്തം ഒഴിവായി

Published on 09 December, 2011
തിരുവനന്തപുരത്ത് വന്‍ വിമാന ദുരന്തം ഒഴിവായി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ട് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. രാവിലെ 11.10 നാണ് സംഭവം. സിഗ്നല്‍ നല്‍കിയതിലെ പിഴവാണ് ദുരന്ത ഭീതിപരത്തിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം അതേ റണ്‍വെയില്‍ ലാന്‍ഡു ചെയ്തു. തലനാരിഴയ്ക്കാണ് കൂട്ടിയിടി ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു വിമാനങ്ങളിലുമായി 600 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. രാവിലെ 8.30 ന് തിരുവനന്തപുരത്ത് വന്ന് 9.30 ന് മടങ്ങേണ്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം വൈകിയാണ് ഇന്ന് എത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക