Image

സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ യുവജനസഖ്യം കണ്‍വന്‍ഷന്‍ കരോള്‍ട്ടണില്‍ ഒക്‌ടോബര്‍ 24, 25, 26 തീയതികളില്‍

പി.പി.ചെറിയാന്‍ Published on 21 October, 2014
സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ യുവജനസഖ്യം കണ്‍വന്‍ഷന്‍ കരോള്‍ട്ടണില്‍ ഒക്‌ടോബര്‍ 24, 25, 26 തീയതികളില്‍
കരോള്‍ട്ടണ്‍ : സൗത്ത് വെസ്റ്റ് റീജിയനും സെന്റര്‍ എയും സംയുക്തമായി സംഘടിപ്പിക്കുന്ന മാര്‍ത്തോമ യുവജനസഖ്യം കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24, 25, 26 തീയതികളില്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണില്‍ നടക്കുന്നതാണെന്ന് റീജിയന്‍ പ്രസിഡന്റ് ഫാ. ജോസ് സി. ജോസഫ് മാത്യു, വൈസ് പ്രസിഡന്റ് ബാബു പി. സൈമണ്‍ എന്നിവര്‍ അറിയിച്ചു.

ഒക്‌ടോബര്‍ 24, 25(വെളളി, ശനി) ദിവസങ്ങളില്‍ വൈകിട്ട് 6.30 നും,  26 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചും നടക്കുന്ന സുവിശേഷ യോഗങ്ങളില്‍ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും, വാഗ്മിയുമായ ഡീക്കന്‍ മാത്യു ജോണ്‍ ചിറയില്‍ വചന പ്രഘോഷണം നടത്തും.

ആധുനിക യുഗത്തില്‍ യുവജനങ്ങളുടെ ആത്മീയത എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രസംഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യോഗത്തിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി യുവജന സഖ്യം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സിബു ജോസഫ് : 214 507 0281
ബിജു ജോബി : 972 805 3046
അജു മാത്യു : 214 554 2610
സജു കോര : 972 400 1953


സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ യുവജനസഖ്യം കണ്‍വന്‍ഷന്‍ കരോള്‍ട്ടണില്‍ ഒക്‌ടോബര്‍ 24, 25, 26 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക