മഹാവിസ്‌ഫോടന തത്ത്വങ്ങളെപ്പറ്റിയും പരിണാമ
സിദ്ധാന്തങ്ങളെപ്പറ്റിയും മാര്‍പാപ്പ വത്തിക്കാനിലെ പൊന്തിഫിക്കല്‍
ശാസ്ത്ര സമ്മേളനത്തില്‍ സംസാരിച്ചത് കത്തോലിക്കാ സഭയില്‍ തന്നെ ഒരു
സ്‌ഫോടനം ഉണ്ടാക്കി. ഇന്ന് ആഗോള തലത്തില്‍ ഈ വിഷയം ഗഹനമായി ചര്‍ച്ചയ്ക്ക്
വിധേമായിരിക്കുകയാണ്. ഈ രണ്ടു സിദ്ധാന്തങ്ങളും സത്യമാണെന്നും ദൈവമെന്നു
പറയുന്നത് മാന്ത്രിക വടി കൊണ്ട് നടക്കുന്ന ഒരു മന്ത്രവാദിയല്ലെന്നും
മാര്‍പാപ്പ പറഞ്ഞതായി സൈബര്‍ ലോകവും അച്ചടി മാധ്യമങ്ങളും ഒന്നായി
പ്രചരിപ്പിക്കുന്നുണ്ട്. മാര്‍പാപ്പയുടെ ഈ പ്രസ്താവന സഭയുടെ പാരമ്പര്യമായ
വിശ്വാസ സത്യങ്ങള്‍ക്ക് എതിരാണെന്ന വാദവുമായി ലോകമാകമാനം ശബ്ദം
പുറപ്പെടുവിക്കാന്‍ തുടങ്ങി. ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍
പറഞ്ഞിരിക്കുന്നത് ദൈവം ആറു ദിവസം കൊണ്ട് സൃഷ്ടി കര്‍മ്മങ്ങള്‍
നടത്തിയെന്നാണ്.
ശാസ്ത്രലോകമായി നിത്യേന ഇടപഴുകുന്ന യൂറോപ്പിലെയോ അമേരിക്കയിലെയോ
ക്രിസ്ത്യാനികള്‍ക്ക് മാര്‍പാപ്പയുടെ പ്രസ്താവനയില്‍ അമിത പ്രാധാന്യം
തോന്നിയില്ല. മാത്രവുമല്ല പരിഷ്‌കൃത രാജ്യങ്ങളിലെ വന്‍കിട മാദ്ധ്യമങ്ങള്‍ ഈ
വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുമില്ല. മാര്‍പാപ്പയുടെ
വാക്കുകളില്‍ പൊട്ടിത്തെറിയുണ്ടായത് കേരളത്തിലെ ക്രിസ്തീയേതര ടെലിവിഷന്‍
പത്ര മീഡിയാകള്‍ വഴിയാണ്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയും പ്രമുഖരായ സഭയുടെ
മെത്രാന്മാരും പുരോഹിതരും മാര്‍പാപ്പയുടെ വാക്കുകളെ ദുര്‍വ്യാഖ്യാനം
ചെയ്യുകയായിരുന്നുവെന്ന് പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപതയിലെ വികാരി ജനറാള്‍ ഫാദര്‍ മാണി പുതിയിടം പറഞ്ഞത് ഇവിടെ
ഉദ്ധരിക്കട്ടെ. 'മാര്‍പ്പാപ്പായുടെ വാക്കുകളെ തെറ്റായി മാധ്യമങ്ങള്‍
വ്യാഖ്യാനിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നു. സഭയുടെ പരമ്പരാഗതമായ പഠനം
പ്രപഞ്ച സൃഷ്ടി കര്‍മ്മങ്ങളില്‍ ദൈവമാണ് നിദാനമെന്നാണ്. മനുഷ്യന്റെ
സൃഷ്ടികര്‍മ്മത്തില്‍ ദൈവത്തിന്റെ പ്രത്യേക ഇടപെടല്‍ ഉണ്ടെന്നുള്ള
വിശ്വാസസത്യത്തിന് ഒരിയ്ക്കലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.അത്
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പഠനത്തിലും ഉണ്ടായിട്ടില്ല. പാപ്പാ പറഞ്ഞത് ഒരു
മാന്ത്രികന്റെ വടി കൊണ്ട് സൃഷ്ടി കര്‍മ്മങ്ങള്‍ നടത്തിയെന്നുള്ള ധാരണ
ബൈബിള്‍ പാരായണത്തില്‍ ഉണ്ടാകാന്‍ പാടില്ലായെന്നാണ്. പരിണാമ സിദ്ധാന്തവും
വിസ്‌ഫോടനവുമെല്ലാം ഒരു അനുമാനം മാത്രമാണ്. അത് തെളിഞ്ഞാല്‍ തന്നെയും
സഭയുടെ വിശ്വാസത്തിന് എതിരല്ലെന്ന തിരിച്ചറിവാണ് വേണ്ടതെന്നും മനസിലാക്കണം.
അതുകൊണ്ട് മാര്‍പാപ്പയുടെ വാക്കുകളെ തെറ്റായി ചിത്രികരിച്ച് വേദ
പുസ്തകത്തിലെ ഉല്‍പ്പത്തി പുസ്തകത്തെ ദുര്‍ വ്യാഖ്യാനം ചെയ്യുന്നുവെന്നു
വേണം അനുമാനിക്കാന്‍.' ഫാദര്‍ പുതിയിടത്തിന്റെ വാക്കുകളില്‍ യോജിക്കാനെ
സാധിക്കുകയുള്ളൂ.
എബ്രാഹമിക്ക് (Abrahamic) മതങ്ങളുടെ മുഴുവനായ വിശ്വാസമായ
ഉല്‍പ്പത്തിയിലെ സൃഷ്ടി കര്‍മ്മങ്ങളെ തുറന്നടിച്ചെതിര്‍ക്കാന്‍ ലോകം
ആദരിക്കുന്ന മഹാനായ ഫ്രാന്‍സീസ് മാര്‍പാപ്പാ ഒരുമ്പെടുമെന്നും
തോന്നുന്നില്ല. മാത്രവുമല്ല, മഹാസ്‌ഫോടന തത്ത്വവും പരിണാമ സിദ്ധാന്തവും
ശാസ്ത്രത്തിനു നാളിതു വരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നും
ശാസ്ത്രത്തിന്റെ ഈ നിഗമനം തെളിവുകളില്ലാത്ത വെറും അനുമാനം മാത്രമാണ്.
മാര്‍പാപ്പയുടെ വാക്കുകളെ നാം വിശകലനം ചെയ്ത് മനസിലാക്കേണ്ടതുണ്ട്. 'സൃഷ്ടാവായ ദൈവം മനുഷ്യ കുലങ്ങളെ സൃഷ്ടിച്ചു. ഭൌതിക നിയമങ്ങളനുസരിച്ച്
മനുഷ്യന് പുരോഗതിയുണ്ടായി. മഹാസ്‌ഫോടനം വഴി ലോകത്തിന്റെ ആരംഭവും ആകാം. അത്
സൃഷ്ടിക്ക് പരസ്പര വിരുദ്ധമാവുന്നില്ല. മഹാസ്‌ഫോടനവും സൃഷ്ടികളുടെ
ഭാഗമായിരുന്നു. അതുപോലെ പരിണാമ ക്രിയകള്‍ ശരിയെന്ന് സ്ഥാപിച്ചാല്‍ തന്നെയും
അതും സൃഷ്ടിയുടെ ഘടകം തന്നെയാണ്. അവിടെയും സ്രഷ്ടാവിന്റെ അഭാവം
കാണുന്നില്ല.' മാര്‍പാപ്പാ ഇവിടെ പരിണാമ സിദ്ധാന്തത്തെയോ
മഹാസ്‌ഫോടനത്തെയോ പിന്താങ്ങുന്നതായി അദ്ദേഹത്തിന്റെ വാക്കുകളില്‍
ധ്വനിക്കുന്നില്ല. ഇവിടെയെല്ലാം സൃഷ്ടാവിന്റെ മഹത്വത്തെപ്പറ്റിയാണ്
അദ്ദേഹം വിവരിക്കുന്നത്.
ശാസ്ത്രവും കത്തോലിക്കാ സഭയും തമ്മില്‍ അടുക്കാന്‍ ശ്രമിക്കുന്നത്
തീര്‍ച്ചയായും അഭിനന്ദനീയമാണ്. മാര്‍പാപ്പായുടെ ഈ പ്രസ്ഥാവന പുതുമ
നിറഞ്ഞതായിരുന്നില്ല. തന്റെ മുന്‍ഗാമികളായ പന്ത്രണ്ടാം പിയൂസും ജോണ്‍
പോളും ഓരോരോ കാലങ്ങളില്‍ ശരി വെച്ചിട്ടുള്ളതാണ്. മുമ്പു
പറഞ്ഞിട്ടുള്ളതുമാണ്. ഇവിടെ ഫ്രാന്‍സീസ് മാര്‍പാപ്പാ ദൈവത്തിന്റെ
അസ്തിത്വത്തെ ചോദ്യം ചെയ്തിട്ടില്ല. ലോകത്തിന്റെ തുടക്കം ദൈവസ്‌നേഹത്തില്‍
നിന്നാണെന്നു മാര്‍പാപ്പാ പറഞ്ഞു. മഹാസ്‌ഫോടനം ലോകത്തിന്റെ ആരംഭമെന്ന്
തെളിഞ്ഞാല്‍ തന്നെയും ദൈവത്തിന്റെ സൃഷ്ടികര്‍മ്മങ്ങളോടുള്ള
ചോദ്യമാവുകയില്ല. പകരം ദൈവത്തിനെ അവിടെയും ആവശ്യമുണ്ട്. പരിണാമ
തത്ത്വങ്ങളും ദൈവ നിശ്ചയങ്ങള്‍ക്ക് എതിരാവണമെന്നില്ല. കാരണം സൃഷ്ടി
കര്‍മ്മങ്ങളുടെ പൂര്‍ത്തികരണത്തിന് പരിണാമ തത്ത്വവും ആവശ്യമാണ്.
ദൈവ
ശാസ്ത്രവും ശാസ്ത്രത്തിന്റെ നേട്ടങ്ങളും അവിടെ ഒത്തു ചേരുകയാണ്. ശാസ്ത്രീയ
തത്ത്വങ്ങളനുസരിച്ച് 13.7 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കപ്പുറം മഹാസ്‌പോടനം
ഉണ്ടായിയെന്ന് കണക്കാക്കുന്നു.
തെളിയപ്പെടാത്ത അനുമാനങ്ങള്‍ നിറഞ്ഞിരിക്കുന്ന പരിണാമ വാദത്തെ
വേദവിജ്ഞാനത്തിനു തുല്യമായി സഭയുടെ ചട്ടക്കൂട്ടില്‍ ഫ്രാന്‍സീസ്
മാര്‍പാപ്പാ പ്രതിഷ്ടിച്ചുവെന്ന വാദം ശുദ്ധ അബദ്ധമെന്നേ പറയാന്‍
സാധിക്കുകയുള്ളൂ. ഡാര്‍വിന്‍ തന്നെ പറഞ്ഞിരിക്കുന്നത് ഒരു ജീവിയുടെ
പരിണാമ ക്രിയയില്‍ മറ്റൊരു പരിവര്‍ത്തന തലത്തില്‍ എത്താന്‍ ആയിരക്കണക്കിന്
മദ്ധ്യജീവികളുടെ ആവശ്യമുണ്ടെന്നാണ്. അത്തരം മദ്ധ്യജീവികളെ കാലാന്തരത്തില്‍
കണ്ടു പിടിക്കുമെന്നാണ് അദ്ദേഹം കണക്കു കൂട്ടിയിരിക്കുന്നത്. അറിയേണ്ട
ആയിരക്കണക്കിന് ഇടയ്ക്കുള്ള ജീവികളുടെ രഹസ്യം നാളിതുവരെയായി ആര്‍ക്കും
വിവരിക്കാന്‍ സാധിക്കുന്നില്ല. സാധിച്ചിട്ടുമില്ല. ഭൂമിയില്‍ നിന്നും
ഇല്ലാതായ ആ ജീവികളുമായുള്ള കണ്ണികള്‍ യോജിപ്പിക്കാന്‍ സാധിക്കാത്ത
ഡാര്‍വിന്റെ പരിണാമത്തെ ഇന്നും ശാസ്ത്ര ലോകത്തിന് കണ്ടു പിടിക്കാന്‍
സാധിച്ചിട്ടില്ല.
ചാര്‍ല്‌സ് ഡാര്‍വിന്‍ തന്റെ പരിണാമ സിദ്ധാന്തം ശാസ്ത്ര ലോകത്തിനു
മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ സഭയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ധാരാളം
നേരിടേണ്ടി വന്നിരുന്നു. മനുഷ്യ ജാതിയും പരിണാമ വംശാവലിയുടെ ഭാഗമെന്നും
അദ്ദേഹം വിശ്വസിച്ചിരുന്നു. ബൈബിളിനെതിരെയുള്ള വ്യാഖ്യാനങ്ങളായി
കണക്കാക്കി സഭ അദ്ദേഹത്തെ മത ദ്രോഹിയായി പ്രഖ്യാപിച്ചു. കേസുകള്‍ എടുത്ത്
അദ്ദേഹത്തിന് എല്ലാ വിധ പീഡനങ്ങളും നല്കി. സഭയുമായി ഏറ്റുമുട്ടാന്‍
ആഗ്രഹമില്ലാത്തതുകൊണ്ട് അദ്ദേഹം തന്റെ ഗവേഷണങ്ങളില്‍ നിന്ന്
പിന്തിരിയുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യ ഒരു ഭക്ത സ്ത്രീയായിരുന്നതു
കൊണ്ട് ഡാര്‍വിന്റെ കുടുംബ ബന്ധങ്ങളിലും പാളീച്ചകളുണ്ടായിരുന്നു.
ബൈബിളിനെതിരെ പ്രവര്‍ത്തിക്കുന്ന ഡാര്‍വിന്‍ നരകത്തില്‍ പോവുമെന്ന് അവര്‍
കൂടെ കൂടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. ഡാര്‍വിന്‍ ദൈവ
വിശ്വാസിയായിരുന്നില്ല. മനുഷ്യന്‍ കുരങ്ങില്‍നിന്നു പരിണാമം ചെയ്തുവെന്ന്
അദ്ദേഹം സ്ഥാപിച്ചപ്പോള്‍ എതിര്‍പ്പുകള്‍ ധാരാളം ഉണ്ടായി. ഡാര്‍വിന്റെ 'തല'
ഒരു കുരങ്ങിന്റെ ദേഹത്തോട് ഘടിപ്പിച്ച കാര്‍ട്ടൂണുകളും
അക്കാലങ്ങളിലുണ്ടായിരുന്ന പത്രങ്ങളില്‍ സാധാരണമായിരുന്നു.
ഡാര്‍വിന്‍ ജീവിച്ചിരുന്ന നാളുകളില്‍ സഭയെന്നും അദ്ദേഹത്തെയും പരിണാമ
തത്ത്വങ്ങളെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പുരോഹിതരുടെയും തന്റെ
ഭാര്യയുടെയും വെല്ലുവിളികള്‍ പരിഗണിക്കാതെ തന്റെ തത്ത്വങ്ങള്‍ ശരിയെന്നു
തന്നെ അദ്ദേഹം വിശ്വസിച്ചു. ഇന്നും സഭയില്‍ ഡാര്‍വിന്റെ തത്ത്വങ്ങളില്‍
വിവാദങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍
ഭൂരിഭാഗം ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവാദം സ്‌കൂളുകളില്‍
പഠിപ്പിക്കരുതെന്ന് ശഠിച്ചിരുന്നു. സ്‌റ്റേറ്റ് സര്‍ക്കാരുകളെയും
പരിണാമവാദം പഠിപ്പിക്കുന്നതിനെതിരെ സ്വാധീനിച്ചുകൊണ്ടിരുന്നു. ഇന്നും പല
സ്‌റ്റേറ്റുകളില്‍ ഡാര്‍വിന്റെ തത്ത്വം പഠിപ്പിക്കാന്‍ പാടില്ലന്ന
നിയന്ത്രണമുണ്ട്. ചില സ്‌റ്റേറ്റുകളില്‍ ഡാര്‍വിന്റെ തത്ത്വങ്ങള്‍
പഠിപ്പിക്കേണ്ടത് ബൈബിളിന്റെ വിവരണത്തോടെയായിരിക്കണമെന്നും നിയമം ഉണ്ട്.
പാരമ്പര്യ സങ്കുചിത മനസുള്ള സഭയുടെ യാഥാസ്ഥികരുടെ എതിര്‍പ്പുകള്‍ അവഗണിച്ച്
ഫ്രാന്‍സീസ് മാര്‍പാപ്പാ ശാസ്ത്രവും മതവും തമ്മില്‍ അടുപ്പിക്കുന്നത്
അഭിനന്ദിനീയമാണ്. ഭൂമി സൂര്യനെ ചുറ്റുന്നുവെന്നു സ്ഥാപിച്ച ഗലീലിയോയെ
പീഡിപ്പിച്ച തെറ്റുകള്‍ സഭ വളരെ വൈകിയാണ് മനസിലാക്കിയത്. സംഘടിത മതങ്ങളോട്
ഇന്ന് വിശ്വാസികള്‍ക്കും ഗണ്യമായ മാറ്റം വരുന്നുണ്ട്. യൂറോപ്പിലും
അമേരിക്കയിലും വിശ്വാസം നശിച്ച് പള്ളികളും മതസ്ഥാപനങ്ങളും തീയേറ്ററുകളായി
മാറുന്നു. സഭയുടെ പഴഞ്ചനായ തത്ത്വങ്ങള്‍ മാറ്റി ആധുനികതയുടെ ശബ്ദമുയരാന്‍
ഫ്രാന്‍സീസ് മാര്‍പാപ്പാ ഇവിടെ ആഗ്രഹിച്ചുവെന്നും കണക്കാക്കണം.
ബൈബിളിലെ പ്രപഞ്ചോത്ഭത്തിയും ഉല്‍പ്പത്തി പുസ്തകവും തിരുത്തുന്ന
വിധത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണമെന്നു പറഞ്ഞു ലോകത്തിലെ പ്രമുഖരായവര്‍
വിമര്‍ശനവുമായി രംഗത്തുണ്ട്. ഉല്‍പ്പത്തി പുസ്തകം മാര്‍പാപ്പ
തള്ളിക്കളയുന്നു, മഹാവിസ്‌ഫോടനവും പരിണാമവും ശരിയെന്നു പറയുന്നു,
ദൈവത്തിന്റെ സൃഷ്ടി വാദത്തെ തള്ളിക്കളയുന്നു എന്നെല്ലാമാണ് കഴമ്പില്ലാത്ത
ആരോപണങ്ങള്‍. ദൈവസങ്കല്‍പ്പത്തെ വിശദീകരിക്കാന്‍ ഇന്ന് ശാസ്ത്രവും
ആവശ്യമെന്ന് മാര്‍പാപ്പാ പറയുന്നു.
സഭയുടെ കഴിഞ്ഞ കാല ചരിത്രം നോക്കുകയാണെങ്കില്‍ സഭയെന്നും ശാസ്ത്രത്തെ
അവഗണിച്ചതായി കാണാം. സഭയുടെ തെറ്റുകള്‍ തിരുത്തി ശാസ്ത്രത്തിനു
മാര്‍പാപ്പാ വാതില്‍ തുറന്നുകൊടുക്കുകയാണുണ്ടായത്. ഭൂമി സൂര്യനെ
ചുറ്റുന്നുവെന്ന തത്ത്വങ്ങള്‍ ആവിഷ്‌ക്കരിച്ച ഗലീലിയോയെ സഭ പീഡിപ്പിച്ച്
ജയിലറകളിലടച്ചു. ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ തിരസ്‌ക്കരിച്ച് ഗലീലിയോയെ
മത വിദ്വേഷിയായി സഭയുടെ ചരിത്ര താളുകളില്‍ കുറിച്ചു വെച്ചു. ആധുനിക
മാര്‍പാപ്പാമാര്‍ പൊതുവെ ശാസ്ത്രത്തിന്റെ മുന്നേറ്റത്തിനു
അനുകൂലമായിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ഈ ശാസ്ത്രീയ വീക്ഷണം
പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പായ്ക്കുമുണ്ടായിരുന്നു. പരിണാമ സിദ്ധാന്ത
വാദത്തിന്റെ ശാസ്ത്രീയ പുരോഗതികളെ അദ്ദേഹം
പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.
'പരിണാമ തത്ത്വം അനുമാനത്തെക്കാളും
കൂടുതലായി നാം ചിന്തിക്കേണ്ടതായി ഉണ്ടെന്ന്' 1995ല്‍ ജോണ് പോള്‍
മാര്‍പാപ്പാ പറഞ്ഞു. പരിണാമ തത്ത്വം നാളിതുവരെ
തെളിയിക്കപ്പെട്ടില്ലെങ്കിലും സഭയുടെ നിലപാട് എന്നും ശാസ്ത്ര ഗവേഷണങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.
പ്രമുഖരായ പല ശാസ്ത്രജ്ഞരും ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ശാസ്ത്രീയ
വീക്ഷണങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. 'മാര്‍പ്പായുടെ ഈ പ്രസ്താവന
വര്‍ത്തമാന ലോകത്തില്‍ അതിപ്രാധാന്യം അര്‍ഹിക്കുന്നുവെന്നും നാമെല്ലാം
മഹാസ്‌ഫോടനം കൊണ്ട് സംഭവിച്ച ഈ ഭൂമിയിലെ ജീവ
സൃഷ്ടികളില്‍പ്പെട്ടതാണെന്നും സൃഷ്ട്ടിയില്‍ നിന്നാണ് പിന്നീട് പരിണാമ
തത്ത്വങ്ങള്‍ ഉണ്ടായതെന്നും' ഇറ്റലിയിലെ ആസ്‌ട്രോ ഫിസിക്‌സ് പ്രൊഫസര്‍
'ജിയോവാന്നി ബിഗ് നാറ്റി' ഇറ്റാലിയന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
അതുപോലെ മിലാന്‍ യൂണിവേഴ്‌സിറ്റിയിലെ 'ജൂലിയോ ജോറോല്ലോ' എന്ന
ശാസ്ത്രജ്ഞന്‍ പറഞ്ഞത് ' ഫ്രാന്‍സീസ് മാര്‍പാപ്പാ മതവും ശാസ്ത്രവും
തമ്മിലുള്ള വിടവുകള്‍ നികത്തുന്നു'വെന്നാണ്.
ഒരു ജീവിയുടെ പരിണാമത്തില്‍ നിന്നും മറ്റൊരു പരിണാമത്തില്‍ എത്തുന്നതിലുള്ള
പ്രയാണത്തില്‍ അതിന്റെ ഇടയ്ക്കുള്ള ജീവികളുടെ ഫോസില്‌സ് സംബന്ധിച്ചുള്ള
വിവരങ്ങള്‍ നാളിതുവരെ ഗവേഷകരുടെ പണിപ്പുരയില്‍ എത്തിയിട്ടില്ല. പരിണാമ
ശാസ്ത്രം തെളിയിക്കണമെങ്കില്‍ പരിണാമ ക്രിയകളിലെ രണ്ടു ജീവികളുടെ മദ്ധ്യേ
യോജിപ്പിക്കുന്ന ജീവന്റെ കണ്ണികള്‍ ആവശ്യമാണ്. ഒരു ജീവിയുടെ കൈകള്‍
ചിറകുകളായി മാറ്റം വരുന്നതോ മത്സ്യങ്ങള്‍ക്ക് കാലുകള്‍ കിട്ടുന്നതോ പല്ലി,
പാമ്പ് പോലുള്ള ഇഴ ജീവികള്‍ക്ക് രോമങ്ങള്‍ ലഭിക്കുന്നതോ ആയ യാതൊരു
അടിസ്ഥാന ഫോസ്സില്‍സും കണ്ടെത്തിയിട്ടില്ല. തെളിവുകളില്ലെങ്കില്‍ പരിണാമം
ശാസ്ത്രമായി കണക്കാക്കാന്‍ സാധിക്കില്ല. വെറും അനുമാനമായി മാത്രമേ
കരുതാന്‍ സാധിക്കുകയുള്ളൂ. പരിണാമം സത്യമെങ്കില്‍ പരിണാമ ക്രിയകള്‍
സംഭവിച്ച ജീവ ജാലങ്ങള്‍ക്കുള്ള തെളിവുകളെവിടെ? പൂച്ചയും പട്ടിയും കുതിരയും
മറ്റൊരു മൃഗത്തില്‍ നിന്നു വന്നെങ്കില്‍ എന്തുകൊണ്ട് ഒരു ഫോസ്സിലെങ്കിലും
ലഭിക്കുന്നില്ല.? ഡാര്‍വിന്റെ ബുക്കിലും തെളിവുകളില്ലാത്ത അനുമാനങ്ങള്‍
മാത്രമേയുള്ളൂ. തത്ത്വങ്ങള്‍ മുഴുവന്‍ അനുമാനത്തെ അടിസ്ഥാനമാക്കി
രചിച്ചതാണ്. പരിണാമം ബുദ്ധിജീവികളുടെ തത്ത്വമാണെങ്കിലും നാളിതുവരെ
വസ്തുതകള്‍ മുഴുവനായി ഉള്‍ക്കൊള്ളിച്ച് പൂര്‍ണ്ണമായ ഒരു നിഗമനത്തില്‍
പരിണാമ തത്ത്വങ്ങള്‍ക്കെത്താന്‍ സാധിച്ചിട്ടില്ല.
ജീവനു മാത്രമേ മറ്റൊരു ജീവനെ ഉത്ഭാദിപ്പിക്കാന്‍ സാധിക്കുള്ളൂവെന്നു ജീവ
ശാസ്ത്രത്തില്‍ നാം പഠിച്ചിട്ടുണ്ട്. ആദ്യം വന്നത് കോഴിയോ മുട്ടയോ എന്നുള്ള
ചോദ്യം നാമെല്ലാം കേട്ടിരിക്കാം. അതിനുത്തരം നല്കുക സാധ്യമല്ല. ഒരു
മുട്ട കോഴിയില്‍നിന്നു വരുന്നു. അതുപോലെ കോഴി മുട്ടയില്‍ നിന്നു വരുന്നു.
മറ്റൊന്നുള്ളത് മുട്ടയില്‍ നിന്ന് കോഴിയുണ്ടാവണമെങ്കില്‍ പിടക്കോഴിയും
പൂവന്‍ കോഴിയുമായി ഇണ ചേരണം. ഒരേ വംശത്തിലുള്ള ജീവ ജാലങ്ങളില്‍ നിന്നു
മാത്രമേ ഉത്പാദന ശേഷിയുള്ള ബീജ സംയോഗം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ജീവന്റെ
ആരംഭം ഇന്നും പരിണാമ വാദികള്‍ക്ക് അജ്ഞാതമാണ്.
ഒരു ജീവിയുടെ തുടര്‍ച്ചയായ പെരുകലിന് മറ്റൊരു ജീവിയുടെ സഹായം ആവശ്യം വരാം.
ഉദാഹരണത്തിന് വണ്ടുകളും തേനീച്ചകളും പുഷ്പങ്ങളും തമ്മിലുള്ള പരാഗം
കണക്കാക്കിയാല്‍ മതിയാകും. തേനീച്ചകള്‍ക്ക് നിലനില്ക്കാന്‍ പുഷ്പങ്ങളിലുള്ള
തേന്‍ ആവശ്യമാണ്. അതുപോലെ പുഷ്പങ്ങള്‍ക്ക് പരാഗം നടത്താനും തേനിച്ചകള്‍
ആവശ്യമാണ്. നില നില്‍പ്പിന് തേനീച്ചകളും പുഷ്പങ്ങളും പരസ്പരം
ബന്ധപ്പെട്ടിരിക്കുന്നു. വണ്ടുകളും ഈച്ചകളും ഇല്ലാതെ എങ്ങനെ പരാഗണം
നടക്കുമെന്ന ചോദ്യത്തിന് പരിണാമ വാദികള്‍ക്ക് ഉത്തരം കാണില്ല.
എല്ലാ ജീവജാലങ്ങളിലും സൃഷ്ടാവിന്റെ അളവുകള്‍ തെറ്റാതെയുള്ള കരവേലകള്‍
ഉണ്ട്. ഒരു ബാക്ട്റ്റീരിയായെ സൃഷ്ടിച്ചതാണെങ്കിലും മനുഷ്യ ശരീരത്തിന്റെ
നിലനില്പ്പിനാണെന്നും കാണാം. ഒരു മായപോലെ അതങ്ങനെ സംഭവിച്ചെന്ന് പരിണാമ
വാദികളും വാദിക്കുന്നു. അതിന്റെ പിന്നില്‍ സാങ്കേതിക വിദ്യ നടത്തിയവര്‍
മറ്റാരുമല്ല ദൈവമാണ്.' വാസ്തവികത' എന്ന് പറയുന്നത് മായയല്ലായെന്ന്
ദൈവവിശ്വാസികള്‍ വിശ്വസിക്കുന്നു. ഓരോ ജീവ ജാലങ്ങളും അനേകായിരം
പ്രവര്‍ത്തനങ്ങളോടെ നിലനില്ക്കുന്നു. ഒരേ സമയത്ത് ഓരോ നിമിഷത്തിലും
സങ്കീര്‍ണ്ണമായ ജീവന്റെ ഉള്ളറയില്‍ അനേകായിരം പ്രശ്‌നങ്ങളുണ്ട്.
പരിണാമ
വാദത്തിലെ മില്ല്യന്‍ വര്‍ഷങ്ങള്‍ കൊണ്ടുള്ള മാറ്റങ്ങള്‍ ജീവന്റെ ഉള്ളറയിലെ
സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരമാകില്ല. വളര്‍ന്ന ഒരു
മരത്തിന്റെ സാങ്കേതികതയെപ്പറ്റി ചിന്തിക്കൂ. മരങ്ങള്‍ ശ്വസിക്കാന്‍ വായു
തരുന്നു. അതുപോലെ അന്തരീക്ഷം മുഴുവന്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടാകാനും
കാരണമാകുന്നു. മരങ്ങളുടെ തടികളിലുള്ള ജീവന്റെ ഫോസിലുകളുമായി
കണ്ണികളുണ്ടാക്കാന്‍ ഭൂമുഖത്തില്ലാത്ത ആയിരമായിരം വിവിധ തരങ്ങളിലുള്ള
സസ്യ ജീവജാലങ്ങള്‍ ആവശ്യമാണ്. പക്ഷികള്‍ സ്വയം കൂടുവെയ്ക്കുന്നു.
മരങ്ങളുടെ വേരുകള്‍ മണ്ണൊലിപ്പു തടയുന്നു. പഴവര്‍ഗങ്ങളും വിത്തുകളും
തിന്നാനും ഉപയോഗിക്കുന്നു. ആഞ്ഞിലിക്കുരു വലുതായി വൃക്ഷമാകുന്നു. ഇത്ര
മാത്രം സങ്കീര്‍ണ്ണങ്ങളായ ജീവന്റെ അംശമുള്ള വൃക്ഷലതാതികളെയും
ജീവജാലങ്ങളെയും എങ്ങനെ പരിണാമ തത്ത്വങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.
എത്രയോ ആയിരമായിരം ജീവജാലങ്ങള്‍ പരിണാമ പരിവര്‍ത്തനങ്ങളില്‍ക്കൂടി
അപ്രത്യക്ഷമായിരിക്കണം.
അങ്ങനെ സംഭവിക്കുന്നതിനു മതത്തിന്റെ
വിശ്വാസത്തെക്കാളും സര്‍വ്വശക്തനെക്കാളും പതിന്മടങ്ങ് പരിണാമത്തെയും
വിശ്വസിക്കണം.
മഹാസ്‌ഫോടനമെന്നത് (big bang) പ്രപഞ്ച സൃഷ്ടിയുമായി ബന്ധപ്പെട്ട
മറ്റൊരു കഥയാണ്. ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രപഞ്ചം മുഴുവന്‍
ചൂടു പിടിച്ച ഒരു അവസ്ഥയിലായിരുന്നു. സൌരയുധങ്ങളും സൂര്യനും ചന്ദ്രനും
ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഒന്നായ ഊര്‍ജത്തില്‍ അടങ്ങിയിരുന്നു.
മഹാസ്‌പോടനങ്ങളില്‍ക്കൂടി പൊട്ടിത്തെറിച്ച് ഗ്രഹ വ്യൂഹങ്ങളും ഭൂമിയും
ചന്ദ്രനും സൂര്യനുമെല്ലാമുണ്ടായെന്ന് സ്‌ഫോടന തത്ത്വവാദികള്‍
വിശ്വസിക്കുന്നു. നക്ഷത്ര ജാലങ്ങളെല്ലാം പ്രപഞ്ചത്തിലെ കണ്ണികളായി
പൊട്ടിത്തെറിച്ചുണ്ടായതെന്നും അനുമാനിക്കുന്നു. പൊട്ടിത്തെറിച്ച അനേക
ഘടകങ്ങള്‍ യോജിച്ച് ഭൂമിയുണ്ടായെന്നും ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ
നിഗമനത്തിലുണ്ട്. വാസ്തവത്തില്‍ ഇതൊരു ശാസ്ത്രമല്ല കഥ മാത്രം.
മഹാസ്‌ഫോടനത്തിന്റെ ഈ കഥയെ അനേകര്‍ വിശ്വസിക്കുന്നുണ്ട്. ഇത്തരം
അനുമാനത്തില്‍ക്കൂടിയുള്ള കഥകള്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ
അംഗീകരിക്കുന്നുവെന്നു പറഞ്ഞ് ലോകമീഡിയാകള്‍ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍
കേറ്റിയിരിക്കുകയാണ്. മാര്‍പാപ്പാ പറയാത്തതു പറഞ്ഞെന്നു പറഞ്ഞ്
സ്ഥാപിച്ചെടുക്കുന്ന ഈ വാര്‍ത്തകള്‍ പത്രം ധര്‍മ്മം എത്രമാത്രം താണു
പോയിയെന്നുള്ളതിനുള്ള തെളിവുകളാണ്. ബൈബിളും മഹാസ്‌ഫോടന തത്ത്വവുമായി
പൊരുത്തപ്പെട്ടു പോവുക പ്രയാസമാണ്. മഹാസ്‌ഫോടനമെന്നുള്ളത് മതത്തിനുപരിയായി
ചിന്തിക്കുന്നവരുടെ ശാസ്ത്രീയ നേട്ടങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമെന്നു
പറയാം.
മഹാസ്‌ഫോടനതത്ത്വം ആദ്യം ദൈവമില്ലാതെ പ്രകൃതിയെ സൃഷ്ടിച്ചത്
എങ്ങനെയെന്ന ഒരന്വേഷണമായിരുന്നു . വാസ്തവത്തില്‍ മഹാസ്‌ഫോടനം ഇന്ന്
ബൈബിളിനു പകരമായ ഒരു ദൈവിക തത്ത്വം കൂടിയാണ്. അതുകൊണ്ട് പുതിയതായി
യാതൊന്നും ഈ തത്ത്വങ്ങള്‍ ബൈബിളിനൊപ്പം ചേര്‍ക്കേണ്ട ആവശ്യമില്ല. അതു
തന്നെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പാ ഉദ്ദേശിച്ചതും.
ബൈബിളിന്റെ ആന്തരികതയും മഹാസ്‌ഫോടന തത്ത്വവുമായി ഒന്ന് തുലനം ചെയ്യാം.
(1) ദൈവം ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചുവെന്ന് ഉല്‍പ്പത്തി പുസ്തകം
പറയുന്നു. രാത്രിയും പകലും 24 മണിക്കൂറും സെക്കന്റും മിനിറ്റുമെല്ലാം ആ
ദിവസങ്ങളില്‍ കാണണം. എന്നാല്‍ ഈ പ്രപഞ്ചം സൃഷ്ടിച്ചത് ബില്ല്യന്‍
വര്‍ഷങ്ങള്‍ക്കപ്പുറമെന്നും മഹാസ്‌ഫോടനം സ്ഥാപിക്കുന്നു.
(2)ബൈബിള്‍ പറയുന്നു, നക്ഷത്രങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് ഭൂമിയെ
സൃഷ്ടിച്ചു. സൂര്യനുണ്ടാകുന്നതിനു മുമ്പ് മരങ്ങളെ സൃഷ്ടിച്ചു. എന്നാല്‍
മഹാസ്‌ഫോടന തത്ത്വം തികച്ചും പരസ്പര വിരുദ്ധമായി പഠിപ്പിക്കുന്നു.
(3)ഭൂമിയെ സൃഷ്ടിച്ചത് സ്വര്‍ഗം പോലെയായിരുന്നുവെന്ന് ബൈബിള്‍ പറയുന്നു.
എന്നാല്‍ ഭൂമിയുണ്ടായത് തിളച്ചു കൊഴുത്ത ദ്രാവകം ഘനമായി രൂപാന്തരം
പ്രാപിച്ചാണെന്ന് മഹാസ്‌ഫോടനം പറയുന്നു. മഹാസ്‌ഫോടനം ബില്ല്യന്‍
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയായിരിക്കാം. എന്നാല്‍ സത്യം അറിയാന്‍ ഈ കഥ
ഭാവിയിലേക്കും എത്തി നോക്കുന്നുണ്ട്.
(4) ബൈബിള്‍ പഠിപ്പിക്കുന്നു, അന്ത്യനാളില്‍ ലോകം വിധിക്കപ്പെടും. മനുഷ്യ
ജാതിയുടെ നന്മ തിന്മയനുസരിച്ച് ജനത്തെയും വേര്‍തിരിക്കും. സ്വര്‍ഗവും
നരകവും നിശ്ചയിക്കപ്പെടും. എന്നാല്‍ നിര്‍ണ്ണായകമായ ഈ വേദഗ്രന്ഥം
മഹാസ്‌ഫോടന തത്ത്വം നിരസിക്കുന്നു.
(5) മഹാസ്‌ഫോടന തത്ത്വം പഠിപ്പിക്കുന്നതായത്, പ്രപഞ്ചം വികസിച്ചു
കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിന്റെ വികസന പരിണാമത്തില്‍ ജീവന്റെ
നിലനില്പ്പിനാവശ്യമായ ഊര്‍ജം ഒരിക്കലില്ലാതാകും. അങ്ങനെയൊരിക്കല്‍ ഊര്‍ജം
നശിച്ച പ്രപഞ്ചത്തില്‍ ജീവനില്ലാതാകും. ബൈബിളില്‍ ഈ തത്ത്വമായി യാതൊരു
അടിസ്ഥാന ബന്ധവും കാണുന്നില്ല.
മഹാസ്‌ഫോടനതത്ത്വത്തെ ശാസ്ത്ര ലോകത്തിലുള്ള അനേകര്‍ എതിര്‍ക്കുന്നുണ്ട്.
കൂടുതലും തെളിയിക്കപ്പെടാത്ത തത്ത്വങ്ങളെന്ന് ശാസ്ത്രം വാദിക്കുന്നു.
പ്രപഞ്ചത്തിന്റെ വികസനമോ അന്ധകാരമോ ഊര്‍ജത്തിന്റെ അഭാവമോ പരീക്ഷണ
വിധേയങ്ങളാക്കാത്ത തത്ത്വങ്ങളാണ്. ഗവേഷണങ്ങളെക്കാള്‍ അനുമാനങ്ങളാണ്
മഹാസ്‌ഫോടന തത്ത്വത്തില്‍ ഉള്ളത്. അനുമാനങ്ങളെ ഒരിക്കലും ഊര്‍ജ ശാസ്ത്രം
അംഗീകരിക്കാറില്ല. തീയറിയും ഒബ്‌സര്‍വേഷനും സയന്‍സിന്റെ അവിഭാജ്യഘടകമാണ്.
ഇന്ന് മഹാസ്‌ഫോടന തത്ത്വത്തെ ശാസ്ത്രജ്ഞരില്‍ അധികമാരും ഗൌരവമായി
എടുത്തിട്ടില്ല. ഈ തത്ത്വം തിരസ്‌ക്കരിക്കുകയാണെങ്കില്‍ ബൈബിളും മഹാസ്‌ഫോടന
തത്ത്വവും തമ്മിലുള്ള സമതുല്യ അഭിപ്രായങ്ങള്‍ക്ക് മങ്ങലേക്കും. വീണ്ടും ഈ
തത്ത്വം പഠിപ്പിക്കുന്നില്ലന്നു പറയേണ്ടി വരും.
ദൈവത്തിന്റെ വചനമായ
ബൈബിളും സ്‌ഫോടന തത്ത്വവും ഒരേ ത്രാസ്സിലെ രണ്ട് അന്ധവിശ്വാസങ്ങളായി
കണക്കാക്കേണ്ടി വരും. ബൈബിളിലെ ദൈവത്തിന്റെ വാക്കുകള്‍ക്ക് മാറ്റം വരുത്തി
തിരുത്തിയും എഴുതേണ്ടി വരും.
Darvin-Cartoon
When Vidyadharan proclaim that there is no God, he sounds like an all knowing God. Is it not pride that makes a person say that whatever he or she believes is the only truth? Bible says the fools think in their heart that there is no God. For a person to believe that something is true he/she need not literally see it with own eyes. But to say that something is not there, you have to make sure it is not there. Did Vidhyadharan traverse the whole universe and verified that there is no God, before he mislead the readers by his proclamation?
Is it backscratching again? May be both Vidhyadharan and Anthappan are the same person. Who knows? Both are ‘oomakkathu’. There is a perception that if you say there is no God you are an intellectual. May be this is the reason Anthappan call Vidhyadharan an intellectual. I do not see anything of reason in these arguments. More than reasoning, it is ignorance about world religions, and their contributions to humanity. Both of their arguments are biased and stereotyped. They view only a narrow perspective of religions and stereotype it as the whole religion. Vidhyadharan has no right to quote Jesus, and at the same breath say that there is no God, as Jesus is God incarnated.
Vidhyadharan, I have no problem with whatever you want to believe. I am not trying to convert you from your faith. What you want to believe is your choice. From your writing I felt like you are trying to convert people to your way of thinking. That also is a ‘Matham Mattam’ strictly speaking. I do not understand your basis for talking about Jesus. You believe Jesus is a good person. Where did you get that information? Who is your source of that information? How do you know Jesus is a real person that ever lived? Do you believe everything your source said about Jesus or you believe whatever you want to believe? You believe what transpired between Jesus and Peter. But you do not believe what Peter said about Jesus, or that Jesus said about Himself. You quote Jesus on love. Is it that you quote from here and there to win an argument? Love and hate is in all human beings. Do you think you are the only one loving here? I find it difficult to understand your reasoning. Please make it clear for the readers.
Anthappan with all his knowledge of God, and even as far as to read the mind of Jesus (‘Jesus knew’) has just stopped short of calling himself God. This might happen anytime soon. Jesus didn’t say Torah is not right. Jesus asked people to follow the Torah as the priests say but not to do as the priests do. How much weight you will give to the words of an atheist about God? Let the readers decide.