Image

സ്വര്‍ഗത്തേക്കാള്‍ സുന്ദരം: മൈഥിലി നായിക

Published on 01 November, 2014
സ്വര്‍ഗത്തേക്കാള്‍ സുന്ദരം: മൈഥിലി നായിക
നവാഗതനായ മനോജ്‌ അരവിന്ദാക്ഷന്‍ സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തേക്കാള്‍ സുന്ദരം എന്ന ചിത്രത്തില്‍ മൈഥിലി നായികയാരുന്നു. കാലിക പ്രസക്തിയുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ലാല്‍, ജോയ്‌ മാത്യു എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.

രാജേഷ്‌ രാഘവനാണ്‌ ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. ഇതൊരു സാമൂഹിക പ്രാധാന്യമുള്ള കുടുംബ ചിത്രമായിരിക്കുമെന്ന്‌ രാജേഷ്‌ വ്യക്തമാക്കി. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം പുതുമയുള്ളതായിരിക്കുമെന്ന്‌ സംവിധായകന്‍ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നവംബര്‍ പതിനാലിന്‌ കൊച്ചിയില്‍ ആരംഭിക്കും.
സ്വര്‍ഗത്തേക്കാള്‍ സുന്ദരം: മൈഥിലി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക