Image

നടി മമ്ത കുല്‍ക്കര്‍ണി കെനിയയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്

Published on 13 November, 2014
നടി മമ്ത കുല്‍ക്കര്‍ണി കെനിയയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്

നെയ്റോബി: മുന്‍ ബോളിവുഡ് നടി മമ്ത കുല്‍ക്കര്‍ണി കെനിയയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. യു.എസ് മയക്കുമരുന്ന് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സിയും കെനിയന്‍ പൊലീസുമാണ് കൂട്ടുകാരനൊപ്പം മമ്തയെ പിടിയിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് ഏജന്‍റാണ് മമ്ത കുല്‍ക്കര്‍ണിയുടെ കൂട്ടുകാരന്‍ വിക്കി ഗോസ്വാമി.

1990കളില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്ന മമ്ത, 10 വര്‍ഷത്തിലേറെയായി വെള്ളിവെളിച്ചത്തില്‍ നിന്ന് അപ്രത്യക്ഷമായിട്ട്. ദേവ് ആനന്ദ് സംവിധാനം ചെയ്ത്, 2001ല്‍ പുറത്തിറങ്ങിയ സെന്‍സര്‍ ആണ് മമ്ത അവസാനമായി അഭിനയിച്ച സിനിമ.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൂട്ടുകാരന്‍ വിക്കി ഗോസ്വാമിയെ കാണാന്‍ ദുബൈ ജയിലില്‍ വന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ദുബൈയിലെ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഗോസ്വാമി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക