Image

പതിനൊന്നുകാരന്റെ ശരീരത്തില്‍ നിന്നും ഫുടുബോള്‍ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്തു

പി.പി.ചെറിയാന്‍ Published on 20 November, 2014
പതിനൊന്നുകാരന്റെ ശരീരത്തില്‍ നിന്നും ഫുടുബോള്‍ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്തു
ന്യൂമെക്‌സിക്കൊ: പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടിയുടെ ശരീരത്തില്‍ നിന്നും മുപ്പതു സെന്റീമീറ്റര്‍ നീളവും, പത്തു സെന്റീമിറ്റര്‍ വീതിയുമുള്ള ഫുട്‌ബോള്‍ വലിപ്പമുള്ള ട്യൂമര്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

നവം.18 ചൊവ്വാഴ്ച, ശസ്ത്രക്രിയ നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂമെക്‌സിക്കൊ ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതരെ ഉദ്ധരിച്ചു ആല്‍ബു ക്വര്‍ക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച് സ്പാനിഷ് മിനിസ്ട്രി കോര്‍ഡിനേറ്ററാണ് ഈ വിവരം പുറത്തു വിട്ടത്. തിങ്കളാഴ്ച 25 ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ദ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

ലിംഫ് ഏന്‍ജിയോമാസ്(LYMPANGIOMAS) എന്ന അപൂര്‍വ്വ രോഗം സ്‌കിന്നിന്റെ ഉപരിഭാഗത്താണ് കാണപ്പെടുക. ശരീരത്തിലെ ലിംഫാറ്റിക്ക് സിസ്റ്റത്തിന്റെ അസാധാരണ പ്രവര്‍ത്തനമാണ് രോഗത്തിന് കാരണമാകുന്നത്.

2012 ജൂലായില്‍ ചികത്സക്കുവേണ്ടി മെക്‌സിക്കോയില്‍ നിന്നും എത്തിചേര്‍ന്ന കുട്ടിയെ രണ്ടുവര്‍ഷത്തെ ചികിത്സയ്ക്കും, സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കു ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയക്കാവശ്യമായ പണം സംഭാവനയായി ലഭിച്ചുവെന്ന് കോര്‍ഡിനേറ്റര്‍ പറഞ്ഞു.

ശസ്ത്രക്രിയക്കുശേഷം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന കുട്ടി എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.


പതിനൊന്നുകാരന്റെ ശരീരത്തില്‍ നിന്നും ഫുടുബോള്‍ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക