Image

ഇന്ത്യന്‍- അമേരിക്കന്‍ എന്‍ജിനീയര്‍ ബാലാജി ശ്രീധരന് 2014 ടെക്ക് അവാര്‍ഡ്

പി.പി.ചെറിയാന്‍ Published on 20 November, 2014
 ഇന്ത്യന്‍- അമേരിക്കന്‍ എന്‍ജിനീയര്‍ ബാലാജി ശ്രീധരന് 2014 ടെക്ക് അവാര്‍ഡ്
കലിഫോര്‍ണിയ: ഇന്ത്യ ഉള്‍പ്പെടെ ശക്തമായ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ വിലപിടിച്ച വാക്‌സിനുകള്‍ കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം എന്ന് കണ്ടുപിടിച്ച ഇന്ത്യന്‍- അമേരിക്കന്‍ കെമിക്കല്‍ എന്‍ജിനീയര്‍ ബാലാജി ശ്രീധരന് 2014 ടെക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.

നവംബര്‍ 13 ന് കലിഫോര്‍ണിയ സാന്‍ ഒസെ മെക്ക്‌നറി കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 14-ാമത് ആച്ചല്‍ ടെക് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ആയിരത്തില്‍പ്പരം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ശ്രീധരന്‍ ടെക്ക് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

2001 ല്‍ ടെക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതിനു ശേഷം 277 പേര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.

ലോകത്തില്‍ ഉല്‍പാദിപ്പിക്കുന്ന വിലപിടിപ്പുളള വാക്‌സിനുകളില്‍ 25%ശരിയായി സൂക്ഷിക്കാന്‍ സാധിക്കാതെ നശിച്ചു പോകുന്നുണ്ടെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ സര്‍വ്വേയില്‍ പറയുന്നു. അതേസമയം, രണ്ട് മില്യണ്‍ ജനങ്ങള്‍ ആവശ്യമായ വാക്‌സിനുകള്‍ ലഭിക്കാതെ മരണമടയുന്നതായും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

റഫ്രിജറേഷന്‍ ഇല്ലാതെ തന്നെ പ്രത്യേക പോളിമറുമായി സംയോജിച്ചു വാക്‌സിനുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുളള സാങ്കേതിക വിദ്യയാണ് ശ്രീധര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലഭിച്ച അംഗീകാരത്തെ ഞാന്‍ ആദരപൂര്‍വ്വം ബഹുമാനിക്കുന്നു. അവാര്‍ഡ് ഏറ്റുവാങ്ങിയതിനുശേഷം ബാലാജി ശ്രീധര്‍ പറഞ്ഞു. 75,000 ഡോളറാണ് സമ്മാനതുകയായി ലഭിക്കുന്നത്.
 ഇന്ത്യന്‍- അമേരിക്കന്‍ എന്‍ജിനീയര്‍ ബാലാജി ശ്രീധരന് 2014 ടെക്ക് അവാര്‍ഡ്
 ഇന്ത്യന്‍- അമേരിക്കന്‍ എന്‍ജിനീയര്‍ ബാലാജി ശ്രീധരന് 2014 ടെക്ക് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക