Image

സാന്റിയാഗോ സെയിന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിപ്പെരുന്നാള്‍

ഫെലിക്‌സ് കെ. മാത്യുസ് Published on 14 December, 2011
സാന്റിയാഗോ സെയിന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിപ്പെരുന്നാള്‍
സാന്റിയാഗോ: സെയിന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയുടെ സെയിന്റ് ഇഗ്നേഷ്യസ് ഡേയും പള്ളിപ്പെരുന്നാളും 2011 ഡിസംബര്‍ 3-ാം തീയതി ശനിയാഴ്ച സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ അമേരിക്കയിലെ മലങ്കര ഭദ്രാസന ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് എല്‍ദോ മെത്രോപ്പോലീത്തായുടെ പ്രധാനകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.

ഇടവക മെത്രാപ്പോലീത്തോയോടൊപ്പം പള്ളിവികാരി ഫാ. സാബു തോമസും, ഫീനിക്‌സ് സെയിന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിവികാരി ഫാ. സജി മാര്‍ക്കോസും കാര്‍മ്മികത്വം വഹിച്ച ഭക്തി നിര്‍ഭരമായ പെരുന്നാള്‍ ശുശ്രൂഷ, ഇടവക മെത്രാപ്പോലീത്തായുടെ അനുഗ്രഹസാന്ദ്രമായ സന്ദേശത്തിനു ശേഷം ഉച്ചഭക്ഷണത്തോടു കൂടി പര്യവസാനിച്ചു.
സാന്റിയാഗോ സെയിന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക