Image

ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി ഹോളിഡേ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 December, 2011
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി ഹോളിഡേ ആഘോഷിച്ചു
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ ഹോളിഡേ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടത്തപ്പെട്ട ആഘോഷങ്ങള്‍ക്ക്‌ ജോണ്‍ എച്ച്‌ സ്‌ട്രോഗര്‍ ഹോസ്‌പിറ്റലിന്റെ മെഡിക്കല്‍ ഡയറക്‌ടറായി സേവനം അനുഷ്‌ഠിക്കുന്ന ഡോ. ജേക്കബ്‌ സാമുവേല്‍ മുഖ്യാതിഥിയായിരുന്നു. `പോസിറ്റീവ്‌ തിങ്കിംഗ്‌' എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ. സാമുവേല്‍ നടത്തിയ പ്രഭാഷണം വളരെ പ്രയോജനപ്രദമായിരുന്നു.

അമേരിക്കയിലെ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍ പോസിറ്റീവ്‌ തിങ്കിംഗിന്റെ ആവശ്യകതയും അതുവഴി ജീവതത്തില്‍ വരുത്തുന്ന മാറ്റവും എത്ര വിലപ്പെട്ടതും പ്രയോജനപ്രദവുമാണെന്ന്‌ സദസ്സിന്‌ ബോധ്യമായി. പ്രസിഡന്റ്‌ ടിസി ഞാറവേലില്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ ലിസി ഇണ്ടിക്കുഴിയും, ലില്ലി തച്ചിലും വളരെ ഭംഗിയായി എല്ലാ പരിപാടികളും ആവിഷ്‌കരിച്ചു.

അജിമോള്‍ പുത്തന്‍പുരയിലും സംഘവും അവതരിപ്പിച്ച `ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന മനോഹരമായ സ്‌കിറ്റ്‌ ഏവരേയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തു. മലബാര്‍ കേറ്ററിംഗിന്റെ വിഭവസമൃദ്ധമായ സദ്യയോടും, ഡിജെ ഡാന്‍സിനോടും കൂടി പരിപാടികള്‍ സമാപിച്ചു. സെറിന്‍ മടയാനികാവിലും, സിബില്‍ ഞാറവേലിയും മാസ്റ്റര്‍ ഓഫ്‌ സെറിമണീസ്‌ ആയിരുന്നു. ചിന്നമ്മ ഞാറവേലില്‍ റാഫിള്‍ ടിക്കറ്റിന്‌ നേതൃത്വം നല്‍കി. അനേകം പേര്‍ സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി. സെക്രട്ടറി സിബി കടിയംപള്ളി അറിയിച്ചതാണിത്‌.
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി ഹോളിഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക