Image

അമ്മിണി കവിതകള്‍ (ഭാഗം 7: പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)

Published on 29 November, 2014
അമ്മിണി കവിതകള്‍ (ഭാഗം 7: പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറിയ കവിതകള്‍ക്ക്‌ ഇപ്പോള്‍ പ്രചുരപ്രചാരം ലഭിച്ചിരിക്കയാണ്‌. മഹാകാവ്യങ്ങള്‍ വായിക്കാന്‍ ഇപ്പോള്‍ ആര്‍ക്കും സമയമില്ല. തന്നെയുമല്ല വൃത്തത്തില്‍ നീട്ടിപടാവുന്ന കവിതകളും ഇപ്പോള്‍ കുറഞ്ഞുവരുന്നു. വ്രുത്തങ്ങള്‍ കവിതകളെ ഓര്‍മ്മിക്കാന്‍ സഹായിക്കുമെന്നല്ലാതെ, കേള്‍ക്കാന്‍സുഖം തരുമെന്നല്ലാതെ അത്‌കൊണ്ട്‌ കവിതയുടെ ഇതിവ്രുത്തത്തിനോ, ശില്‍പ്പഭദ്രതക്കോ ഗുണം ഏറുന്നില്ല. അതേ സമയം ശുദ്ധമായ ഗദ്യം വരിയൊപ്പിച്ചെഴുതിയാലും കവിതയാകുന്നില്ല .ഏതൊരു കവിതയായാലും അത്‌വായനകാരന്റെ മനസ്സിലേക്ക്‌ ഇഴുകിചെല്ലണം.അവനെ ചിന്തിപ്പിക്കണം.ഒരു പക്ഷെ സഹ്രുദയനായ ഒരാള്‍ക്ക്‌ ഒരു കവിതവായിക്കുമ്പോള്‍ അതില്‍ ചിലമാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ നന്നാകുമായിരുന്നു എന്ന്‌തോന്നുന്നു. അത്‌നല്ല നിരൂപണമായിമാറുന്നു. നമ്മള്‍ മലയാളികളില്‍പലരും കവിതയെവിലയിരുത്തുന്നത്‌ കവിമുഖ്യധാരയില്‍ എത്രമാത്രം ശോഭിക്കുന്നു എന്ന്‌നോക്കിയാണ്‌. മുഖ്യധാരായില്‍ എത്തിപെടുന്നതിനിടക്ക്‌ പലരും കാലിടറിവീഴുന്നു. അത്‌ അവരുടെ കഴിവുകേടല്ല. വാസ്‌തവത്തില്‍നല്ല നിരൂപകരില്ലാത്തതിന്റെ പേരിലാണ്‌്‌.ജനങ്ങള്‍ ഒരു എഴുത്തുകാരനില്‍ അല്ലെങ്കില്‍ നിരൂപകരില്‍ വിശ്വസിക്കുന്നു.അവര്‍ എന്തെഴുതിയാലും അത്‌പ്രമാദം എന്ന്‌ ധരിക്കുന്നു. അത്തരം അലസ മനോഭാവം നല്ല കവിതകളെ മുളയിലെനുള്ളികളയുന്നു. പല സ്‌ഥലത്ത്‌ നിന്നും പകര്‍ത്തിയെടുത്ത്‌ അതിനെ മലയാളീകരിച്ച്‌ ആധുനികത എന്ന നെറ്റിപ്പട്ടവും ചാര്‍ത്തി ചിലര്‍ പല രൂപത്തിലും കവിതകള്‍ എഴുതിവിടുന്നു. അത്‌ ഭാഷയോടും വായനകാരോടും ചെയ്യുന്ന വഞ്ചനയാണ്‌. നമ്മള്‍ മലയാളത്തില്‍ എഴുതുമ്പോള്‍ മലയാളഭാഷയുടെ ചാരുതയും വശ്യതയും ഉപയോഗിച്ചുകൊണ്ടെഴുതണം. ലാറ്റിന അമേരിക്കയിലേയോ, ആഫ്രിക്കയിലേയോ, ചൈനയിലെയോ, ജപ്പാനിലേയോ കലാ രൂപങ്ങള്‍ മലയാളത്തില്‍പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ മലയാള ഭാഷക്ക്‌ വൈകൃതം സംഭവിക്കാന്‍ തുടങ്ങിയത്‌. കാല്‍പ്പനിക ലാവണ്യത്തില്‍ മുങ്ങിനിന്ന്‌ അതിമനോഹരമായ കവിതകള്‍കൊണ്ട്‌ സമ്പന്നമായ നമ്മുടെ ഭാഷയില്‍ വിദേശധിപത്യത്തിന്റെ കല്ലു കടി വന്നത്‌ കഷ്‌ടം തന്നെ.വനം കൊള്ളയടിച്ചും, പുഴയിലെ മണല്‍ വാരിയും പ്രക്രുതിയെനശിപ്പിച്ച്‌്‌ പണം വാരുന്നമനുഷ്യനും മലയാളതനിമവിട്ട്‌വിദേശ ആശയങ്ങള്‍ക്ക്‌പുറകെ പോകുന്ന എഴുത്തുകാരനും ഒരു പോലെയാണ്‌. ഒരാള്‍ പ്രക്രുതി സൗന്ദര്യം നശിപ്പിക്കുന്നു, മറ്റേയാള്‍ ഭാഷാ സൗകുമാര്യം നശിപ്പിക്കുന്നു..എഴുത്ത്‌കാര്‍മലയാളതനിമവിടാതെ എഴുതുന്നത്‌ ഉത്തമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. എന്റെ കവിതകള്‍ ലളിതവും, ആശയ ദുര്‍ഗ്രഹമല്ലാത്തതുമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഇത്‌ എന്റെ ഭാവന സൃഷ്‌ടിയാണ്‌. ഞാന്‍ ആരുടേയും ശൈലിയോ, ഏതെങ്കിലും രാജ്യക്കാരെയോ ആശ്രയിക്കുന്നില്ല.എന്റെ വിനീതമായ കവിതകള്‍വായനകാര്‍ക്ക്‌ താല്‍പ്പര്യമാകുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഈ ഏഴാം ഭാഗത്തോടെ എന്റെ അമ്മിണി കവിതകളില്‍നിന്നും ഞാന്‍ തല്‍ക്കാലം വിരമിക്കുന്നു.

അടുത്ത ശനിയാഴ്‌ച ഡിസംബര്‍ 6-ന്‌ ശ്രീ ജെയിന്‍ മുണ്ടക്കല്‍ സംഘടിപ്പിക്കുന്ന അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ എന്റെ അമ്മിണി കവിതകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. പ്രിയ സഹൃദയര്‍, നിങ്ങള്‍ എല്ലാവരും അതില്‍ പങ്കെടുക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഇതെപ്പറ്റി കൂടുതലായിയറിയാന്‍ ശ്രീ മുണ്ടക്കലുമായി 1-813-389-3395 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌.

ബുഷ്‌പിടിച്ച പുലിവാല്‌

കോരപ്പന്‍ അല്‍പ്പം വൈകി
ഉറക്കമുണരാന്‍
പേരക്കുട്ടിരാമു എന്തോ
മന്ത്രം പോലെ ഉരുവിടുന്നുണ്ടായിരുന്നു
ബുഷ്‌പിടിച്ച പുലിവാല്‌
ബുഷ്‌പിടിച്ചപുലിവാല്‌
കോരപ്പനു കാര്യം മനസ്സിലായില്ല
എന്താ രാമു, തെറ്റിവായിക്കുന്നത്‌
നായര്‌പിടിച്ച പുലിവാല്‌
എന്നല്ലേ?
നായരല്ലേ പുലിവാല്‌പിടിച്ചത്‌?
മുത്തച്‌ഛാ, അതൊക്കെ പഴയ കഥ
നായര്‍ പുലിവാല്‌
ബുഷിനെ ഏല്‍പ്പിച്ചു.
നായരു നായരുടെ പാട്ടിനുപോയി
അപ്പോഴും
കോരപ്പനുപൂര്‍ണ്ണ ചിത്രം കിട്ടിയില്ല.


അന്വേഷണം


എത്രനാള്‍ എത്രദൂരം നടന്നു എന്നെനിക്കറിയില്ല
ഒരു പക്ഷെ, ജന്മജന്മന്തരങ്ങളായി
ഞാന്‍ നടക്കുകയായിരുന്നു.
ശരീരം നിശ്ശേഷം തളര്‍ന്നിരിക്കുന്നു
മനസ്സ്‌ എപ്പോഴും ഉണര്‍ന്നിരിപ്പുണ്ടായിരുന്നു
അബോധബോധാവസ്‌ഥകളില്‍ മനസ്സ്‌
അസ്വസ്‌ഥമായിരുന്നു
മനസ്സ്‌ എന്നും അന്വേഷണപാതയിലായിരുന്നു
വ്യാജപ്രവാസ സ്വര്‍ഗ്ഗത്തിനുവേണ്ടി
സ്‌ഥാവരജംഗമങ്ങളൊക്കെ ഉപേക്ഷിച്ച്‌
മകന്‍ *നാചികേതസ്‌ ഒരേയൊരു ചോദ്യവുമായി
യമമഹാരാജാവിന്റെ കൊട്ടാരത്തിലെത്തി
മരണശേഷം എന്തുസംഭവിക്കുന്നു?
വേദാന്തത്തിന്റെ എല്ലാവരികളും പാടി
എന്നിലെനാചികേതസ്‌ ഇനിയും ഉറങ്ങിയില്ല
ഞാന്‍ ഉണര്‍ന്നപ്പോള്‍ ഞാന്‍ ഏകാന്തനായിരുന്നു
ഉണങ്ങാന്‍ തുടങ്ങിയ എന്റെ കണ്ണുനീര്‍
അതുമാത്രമേ എനിക്ക്‌ കൂട്ടായിരുന്നുള്ളു
മുകളിലേക്ക്‌ നോക്കിയപ്പോള്‍
വളരെ വളരെദൂരം ക്ഷേത്രത്തിന്റെ ശ്രീകോവില്‍
തുളസിത്തറയിലെ തുളസിയുടെ സുഗന്ധവും
ഉറങ്ങാന്‍വെമ്പിയ സന്ധ്യയുടെ മഞ്ഞില്‍
മൂടിയദീപം, ദീപം എന്ന അര്‍ച്ചനാനാമവും
സന്ധ്യയുടെ താമരയിതളുകള്‍വിടരാന്‍ തുടങ്ങുകയായിരുന്നു
ശ്രീകോവില്‍ ഉയരമുള്ള ഒരു കുന്നിന്റെ മുകളിലായിരുന്നു
ശരീരാം പിറകിലിട്ട്‌മനസ്സ്‌ ഓരോ പടിയും
കയറിമുന്നോട്ട്‌പോയി
ഭയം കൊണ്ടോ ആശയക്കുഴപ്പം കൊണ്ടോ
ഞാന്‍ തിരിഞ്ഞ്‌നോക്കിയില്ല
മനസ്സിനുനിഴലുണ്ടായിരുന്നില്ല
മേല്‍ശാന്തി എന്നെ കണ്ടില്ല
എന്താണ്‌ പ്രതിഷ്‌ഠ?
മനസ്സിലായില്ല
മരണം അവസാനമാണൊ? പുതിയ ആരംഭമാണോ?
പുനര്‍ജന്മം എന്നൊരു അഗ്നിപരീക്ഷയുണ്ടോ?
ദയവായി, സ്വര്‍ഗ്ഗമുണ്ടോ? നരകമുണ്ടോ?
ക്ഷമയോടുകൂടെ ഒരുത്തരത്തിനുവേണ്ടി
ഞാന്‍ കാത്ത്‌ നിന്നു
ആ കല്‍പ്രതിമയുടെ മുഖം വികാരരഹിതമായിരുന്നു.

*കഠോപനിഷത്ത്‌

പതിവ്‌പോലെ കുറച്ച്‌ കുറിയ ഇംഗ്ലീഷ്‌ കവിത

Snowball by Shel Silverstein:

I made myself a snowball
As perfect as could be.
I thought I’d keep it as a pet
And let it sleep with me.
I made it some pajamas
And a pillow for its head.
Then last night it ran away,
But first it wet the bed.

Atluri Krishna Sagar

He worked by day
And toiled by night.
He gave up play
And some delight.
Dry books he read,
New things to learn.
And forged ahead,
Success to earn.
He plodded on with
Faith and pluck;
And when he won,
Men called it luck.
 

JatinGahlawat,

Among all the things I have lost,
I miss myself the most.

അമ്മിണി കവിതകള്‍ (ഭാഗം 7: പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
Join WhatsApp News
Sudhir Panikkaveetil 2014-11-30 06:08:23
പ്രിയ സുഹൃത്തേ, അമേരിക്കന് മലയാളികളുടെ പ്രിയപ്പെട്ട ആന്റണി ചേട്ടന്റെ (പ്രൊഫ. എം. ടി. ആന്റണി, ന്യൂ യോര്ക്ക് ) പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് (അമ്മിണിക്കവിതകള്) ഒരു ചര്ച്ചയും പഠനവും ഡിസംബര് ആറാം തീയതി ശനിയാഴ്ച വൈകിട്ട് എട്ടുമണിക്ക് (EST) അമേരിക്കന് മലയാളി സാഹിത്യ സല്ലാപത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുവാന് ആഗ്രഹിക്കുന്നു. അടുത്ത കാലത്ത് പ്രൊഫ. എം. ടി. ആന്റണിയുടേതായി ഇ-മലയാളിയില് വന്ന ചില ലേഖനങ്ങള് ഇതോടൊപ്പം അയയ്ക്കുന്നു. ചര്ച്ചയില് പങ്കെടുക്കുവാന് താത്പര്യമുള്ളവര് താഴെകൊടുത്തിരിക്കുന്ന ഇ-മെയിലില് ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു. സ്നേഹപൂര്വ്വം, ജയിന് മുണ്ടയ്ക്കല് അമേരിക്കന് മലയാളി സാഹിത്യ സല്ലാപം എല്ലാ ആദ്യശനിയാഴ്ചയും വൈകിട്ട് 8:00 മണി മുതല് 10:00 മണി വരെ (EST) വിളിക്കേണ്ട നമ്പര്: 1-857-232-0476 കോഡ് 365923 വിശദ വിവരങ്ങള്ക്ക് വിളിക്കുക : 1-813-389-3395 e-mail: sahithyasallapam@gmail.com or jain@mundackal.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക