Image

നടിമാര്‍ വെല്ലുവിളികളുള്ള വേഷങ്ങള്‍ ഏറ്റെടുക്കണം: പ്രിയങ്ക

Published on 01 December, 2014
നടിമാര്‍ വെല്ലുവിളികളുള്ള വേഷങ്ങള്‍ ഏറ്റെടുക്കണം: പ്രിയങ്ക
സിനിമ പരാജയപ്പെടുമെന്ന്‌ കരുതി നായികമാരില്‍ പലരും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മടിക്കാറുണ്ടെന്നും എന്നാല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവര്‍ തയാറാവണമെന്നും ബോളിവുഡ്‌ നടി പ്രിയങ്കാ ചോപ്ര പറഞ്ഞു.

''ഫാഷന്‍, ഐത്രാസ്‌, മേരി കോം എന്നീ ചിത്രങ്ങളില്‍ ഞാന്‍ വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. ശക്തമായ വേഷങ്ങള്‍ ഉത്തരവാദിത്തത്തോടു കൂടി അവതരിപ്പിക്കാന്‍ നടിമാര്‍ക്കും സാധിക്കുമെന്ന്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ ബോധ്യപ്പെടുത്താനാകണം. അങ്ങനെ നടന്മാരെയും നടിമാരെയും ലോകം ഒരേ പോലെ കാണണം. അതാണ്‌ എന്റെ ലക്ഷ്യം.'' പ്രിയങ്ക പറഞ്ഞു. മേരി കോം ഒരു നല്ല തുടക്കമാണെന്നും ഇതിലൂടെ നടിമാരെ വിശ്വസിക്കാന്‍ സംവിധായകര്‍ തയ്യാറാകുമെന്നാണ്‌ താന്‍ കരുതുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.

തന്റെ നിര്‍മ്മാണ കന്‌പനിയായ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സിലൂടെ കഴിവുള്ളവര്‍ക്ക്‌ അവസരം നല്‍കണമെന്ന്‌ ആഗ്രഹിക്കുന്നതായും പ്രിയങ്ക പറഞ്ഞു. സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം അവസരം നല്‍കും. തന്റെ നിര്‍മാണ കന്‌പനിയുടെ ചിത്രങ്ങളിലെല്ലാം തന്നെ നായികയാക്കണമെന്ന്‌ ഇല്ലെന്നും മറ്റ്‌ അഭിനേതാക്കളെ വച്ചും നമുക്ക്‌ സിനിമയെടുക്കാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
നടിമാര്‍ വെല്ലുവിളികളുള്ള വേഷങ്ങള്‍ ഏറ്റെടുക്കണം: പ്രിയങ്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക