Image

ഒബാമയുടെ ഇമ്മിഗ്രേഷന്‍ ഉത്തരവിനെതിരെ 17 സംസ്ഥാനങ്ങള്‍ കോടതിയില്‍

പി.പി.ചെറിയാന്‍ Published on 03 December, 2014
ഒബാമയുടെ ഇമ്മിഗ്രേഷന്‍ ഉത്തരവിനെതിരെ 17 സംസ്ഥാനങ്ങള്‍ കോടതിയില്‍
ഓസ്റ്റിന്‍: ഒബാമ ഭരണകൂടത്തിന്റെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെ ചോദ്യം ചെയ്തു. ടെക്‌സസ് നിയുക്ത ഗവര്‍ണ്ണറും, അറ്റോര്‍ണി ജനറലുമായ ഗ്രേഗ് എബെര്‍ട്ടിന്റെ നേതൃത്വത്തില്‍ പതിനേഴ് സംസ്ഥാനങ്ങളുടെ സംയുക്ത സമിതി യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയില്‍ ലോസ്യൂട്ട് ഫയര്‍ ചെയ്തതായി ഡിസം.3 ബുധനാഴ്ച ഗ്രേഗ് ഏബര്‍ട്ട് പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ പറയുന്നു.
നിമയ വിരുദ്ധമായി അമേരിക്കയില്‍ കുടിയേറിയവര്‍ക്ക് നിയമസംരക്ഷണം നല്‍കുവാന്‍ ഒബാമ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നിയുക്ത ഗവര്‍ണ്ണര്‍ പറഞ്ഞു.
നവംബര്‍ 20ന് ഒബാമ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് അഞ്ചു വര്‍ഷം തുടര്‍ച്ചയായി അമേരിക്കയില്‍ ജിവിച്ചവരെ പെര്‍മനന്റ് റസിഡന്റായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ഒബാമയുടെ ഉത്തരവിനെതിരെ ടെക്‌സസ് ഗവര്‍ണ്ണറുടെ നേതൃത്വത്തില്‍  അലബാമ, ജോര്‍ജിയ, ഐഡഹോ, ഇന്ത്യാന കാന്‍സസ്, ലൂസിയാന, മയിന്‍, മിസ്സിസ്സിപ്പി, മൊണ്ടാന, കരോളിന, നെബ്രസ്‌ക, സൗത്ത് സ്‌ക്കോട്ട, യുട്ട, വെസ്റ്റ് വെര്‍ജീനിയ, വിസ്‌കോന്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങല്‍ അംിനിരന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ സ്വപ്നങ്ങള്‍ക്ക് മണലേറ്റിരിയിക്കുകയാണ്.
2016 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് അണിയറയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന റിക്ക്‌പെറിയും ഇന്ന് ഒബാമയുടെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഒബാമയുടെ ഇമ്മിഗ്രേഷന്‍ ഉത്തരവിനെതിരെ 17 സംസ്ഥാനങ്ങള്‍ കോടതിയില്‍
ഒബാമയുടെ ഇമ്മിഗ്രേഷന്‍ ഉത്തരവിനെതിരെ 17 സംസ്ഥാനങ്ങള്‍ കോടതിയില്‍
Join WhatsApp News
Tom Abraham 2014-12-04 12:10:18
There are many many legal applicants ahead of these illegals.
How can this error be made by an intelligent President for whom I too voted two times ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക