Image

സ്വയം രൂപാന്തരം പ്രാപിച്ചവര്‍ക്കേ മറ്റുള്ളവരെ രൂപാന്തരത്തിലേക്ക് നയിക്കാനാകൂ

പി.പി.ചെറിയാന്‍ Published on 22 December, 2014
സ്വയം രൂപാന്തരം പ്രാപിച്ചവര്‍ക്കേ മറ്റുള്ളവരെ രൂപാന്തരത്തിലേക്ക് നയിക്കാനാകൂ
മസ്‌കിറ്റ്(ഡാളസ്): ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിച്ച് സ്വയം രൂപാന്തരം പ്രാപിച്ചവര്‍ക്കു മാത്രമേ മറ്റുള്ളവരെ രൂപാന്തരത്തിലേക്ക് നയിക്കുവാന്‍ ബാധിക്കുകയുള്ളൂ എന്ന് നോര്‍ത്ത് അമേരിക്ക- യൂറോപ്പു മാര്‍ത്തോമാ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവറന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് തിരുമേനി പറഞ്ഞു. മാര്‍ത്തോമാ സഭ “ചര്‍ച്ച് ഡെ” യായി ആഘോഷിച്ച ഡിസം.21 ഞായറാഴ്ച ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ “സഭയുടെ ദൗത്യം” എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അഭിവന്ദ്യ തിരുമേനി.

 അന്ധകാരത്തില്‍ തപ്പിതടയുന്ന, ജനതയെ നിത്യതയിലേക്ക് നയിക്കുന്ന വെളിച്ചമായും, ദൈവരാജ്യാ തദവങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നു. സത്യത്തിന്റെ സാക്ഷികളായും, ദൈവദാനമായി ലഭിച്ചിരിക്കുന്ന ജീവന്‍, മറ്റുള്ളവര്‍ക്കു കൂടി ജീവന്‍ പ്രദാനം ചെയ്യുന്ന മുഖാന്തിരങ്ങളായി മാറുകയും ചെയ്യുമ്പോള്‍ മാത്രമാണ് ക്രിസ്തു വിഭാവനം ചെയ്ത സഭയുടെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് പറയാനാകൂ. തിരുമേനി വ്യക്തമാക്കി- ക്രിസ്തുവിന്റെ ജനനപെരുന്നാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍, വ്യക്തിജീവിതങ്ങളില്‍, സഭയില്‍ ക്രിസ്തുവിന്റെ സ്ഥാനം, വ്യക്തിജീവിതങ്ങളില്‍, സഭയില്‍ ക്രിസ്തുവിന്റെ സ്ഥാനം എവിടെയാണെന്നും ശോധന ചെയ്യേണ്ടിയിരിക്കുന്നു- തിരുമേനി ഉദ്‌ബോധിപ്പിച്ചു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവറന്റ് ഔസി കുര്യന്‍ സഹകാര്‍മ്മികനായിരുന്നു.
മൂന്നു ദിവസത്തെ ഔദ്യോഗീക സന്ദര്‍ശനത്തിനായി എത്തിചേര്‍ന്ന ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഇടവകയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. വികാരി റവ.ഓ.സി. കുര്യന്‍ അച്ചന്‍ സ്വാഗതവും, സെക്രട്ടറി സജി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
സ്വയം രൂപാന്തരം പ്രാപിച്ചവര്‍ക്കേ മറ്റുള്ളവരെ രൂപാന്തരത്തിലേക്ക് നയിക്കാനാകൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക