Image

മതമൌലികവാദികള്‍ നാടിന്റെ ശാപം (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 26 December, 2014
മതമൌലികവാദികള്‍ നാടിന്റെ ശാപം (ജോസഫ് പടന്നമാക്കല്‍)
'പൌരാണിക കാലങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമേ ലോകത്തുണ്ടായിരുന്നുള്ളൂവെന്ന' ശ്രീ പ്രവീണ്‍ തൊഗാഡിയായുടെ അവകാശവാദം ഇന്ത്യയിലെ മാധ്യമങ്ങളിലെ മുഴങ്ങികേട്ട ഒരു വാര്‍ത്തയായിരുന്നു. 'മുസ്ലിമുകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെ ബലം പ്രയോഗിച്ച് മത പരിവര്‍ത്തനം നടത്തിയെന്നും. ഇനി അങ്ങനെയുള്ള ചരിത്രം സംഭവിക്കില്ലെന്നും അതിനായി അടുത്ത ആയിരം വര്‍ഷങ്ങള്‍ ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിതായും' ശ്രീ തൊഗാഡിയാ വെളിപ്പെടുത്തുകയുണ്ടായി.

1830ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലത്താണ് ഹിന്ദുവെന്ന വാക്കിന്റെ ഉത്ഭവമെന്ന സത്യം അദ്ദേഹം മറച്ചുവെച്ചു. അതിനു മുമ്പ് ഹിന്ദുവെന്ന പദം ഡിക്ഷ്ണറിയില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നില്ല. വേദങ്ങളോ പുരാണങ്ങളോ ഉപനിഷത്തുക്കളോ അങ്ങനെയൊരു മതത്തെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. പൌരാണിക ബ്രാഹ്മണ ബുക്കിലുമില്ല. ഭാരതീയ സാംസ്‌ക്കാരിക വിശ്വാസങ്ങളെ 'സനാതന ധര്‍മ്മം' എന്നറിയപ്പെടുന്നു. സനാതന ധര്‍മ്മം ഒരിക്കലും ഒരു മതമായിരുന്നില്ല. ഈ ധര്‍മ്മത്തെ ജനപ്രിയമാക്കിയത് മഹാത്മാ ഗാന്ധിയായിരുന്നു. സനാതനമെന്നാല്‍ അനാദ്യന്തമായ സത്യം, ധര്‍മ്മം എന്നെല്ലാമാണ് അര്‍ത്ഥം കല്പ്പിച്ചിരിക്കുന്നത്. അനശ്വരനായ ഈശ്വരന്റെ കല്‍പ്പിത മതമാണ് സനാതന ധര്‍മ്മം. ഈ രണ്ടു വാക്കുകളും ആധുനികതയുടെ മതമികവില്‍ കടഞ്ഞെടുത്തതാണ്. എങ്കിലും സനാതന ഹൈന്ദവ മതതത്ത്വങ്ങള്‍ വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുക്കളിലും നിറഞ്ഞിരുപ്പുണ്ട്.

ക്രിസ്ത്യാനികളും മുസ്ലിമുകളും തങ്ങളുടെ മതഗ്രന്ഥങ്ങളെ വിശുദ്ധങ്ങളായി കരുതുന്നു. അതുപോലെ മതമൌലികതയില്‍ നിന്നും ഉടലെടുത്ത 'ഹിന്ദുത്വ'യെന്ന പുതിയ മതവും തങ്ങളുടെ മതഗ്രന്ഥങ്ങളെ വിശുദ്ധങ്ങളായി ചിന്തിക്കുവാനും തുടങ്ങി. ബൈബിളിനെ ക്രിസ്ത്യാനി ദൈവവാക്യം എന്നു കരുതുന്നതുപോലെ വേദങ്ങളെ ഹിന്ദുത്വവാദികള്‍ കാണുന്നത് ദൈവവചനങ്ങളെപ്പോലെയാണ്. ഹിന്ദുത്വമെന്ന മതം കഴിഞ്ഞ നൂറ്റാണ്ടിലെ ചില ഹിന്ദു തീവ്രവാദികളുടെ ചിന്തകളില്‍നിന്നും വന്ന വിപ്ലാവാശയങ്ങളുടെ രൂപകല്പ്പനയാണ്. ചില നവീകരണ ആശയങ്ങളും ഈ മതത്തിന്റെ തത്ത്വസംഹിതയിലുണ്ട്.

വേദങ്ങളിലെ ശ്ലോകങ്ങളേറെയും പ്രാചീന ദൈവങ്ങളെ പുകഴ്ത്തലാണ്. ശിലായുഗത്തിലെഴുതിയ വേദങ്ങളെ ഹിന്ദുമത തീവ്രവാദികള്‍, ആത്മീയതയെക്കാളു0 രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കുന്നു. ചിലര്‍ക്കു വേദങ്ങളും ഉപനിഷത്തുക്കളും ശാസ്ത്രമെങ്കില്‍  മറ്റുചിലര്‍ക്കു മതമാണ്. ചിലര്‍ക്കു ശക്തിയും മറ്റു ചിലര്‍ക്കു ദൈവവുമാണ്. ബൈബിളിനെ കൊട്ടിഘോഷിക്കുന്നവരും വേദങ്ങളെ പൂജിക്കുന്നവരും പരസ്പരം ആശയ സംഘട്ടനങ്ങളും ചെളിവാരി എറിയലും നിത്യസംഭവങ്ങളായിരിക്കുന്നു. അടഞ്ഞ മനസ്സുകളുമായി രണ്ടുമതങ്ങളും സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കുന്നതുമൂലം നിസ്സഹായരായ ദളിതരും ദരിദ്രരായ ക്രിസ്ത്യാനികളും ബലിയാടുകളായി .

തന്റെ മതംമാത്രം നന്മയും സത്യവുമെന്നും മറ്റുള്ള മതങ്ങളെല്ലാം തിന്മയായും തീവ്രവാദികള്‍ കരുതുന്നു. ഹിന്ദു മൌലിക വാദികളും ക്രിസ്ത്യന്‍ മതഭ്രാന്തരും പരസ്പരം പരിഹസിക്കുകയും ദൈവങ്ങളെ താഴ്ത്തികെട്ടുകയും ഇടിച്ചു താക്കുകയും ചെയ്യുന്നത് പതിവാണ്. ക്രിസ്ത്യാനികള്‍ക്ക് അക്രൈസ്തവ തത്ത്വങ്ങളെ വെറുപ്പാണ്. അതുപോലെ നീചമായി വിമര്‍ശിക്കുന്നതും കാണാം. ആരെങ്കിലും ബൈബിളിനെതിരെ ശബ്ദിക്കുന്നപക്ഷം ക്രിസ്ത്യാനികള്‍ക്കു പിന്നീടു വെറുപ്പിന്റെ ഭാഷയായി. ദൈവം ഒന്നേയുള്ളൂ; ആ ദൈവം ഞങ്ങളുടേതു മാത്രമെന്നു പറഞ്ഞ് സങ്കുചിതമന:സ്ഥിതി അവിടെ പ്രകടിപ്പിക്കുന്നു. വിശ്വസിക്കാത്തവന്‍ പിശാചും അവനു നരകവും വിധിക്കും. നരകത്തീയിയ്ക്കകത്തു കത്തിയെരിയിപ്പിക്കുകയും ചെയ്യും.

മന:സാക്ഷി വിരുദ്ധങ്ങളായി ചിന്തിച്ചാലേ സമൂഹത്തിലിന്നു വളര്‍ന്നു കൊണ്ടിരിക്കുന്ന തീരാശാപമായ 'ഹിന്ദുത്വം' എന്ന മത രാഷ്ട്രീയ തത്ത്വശാസ്ത്രം ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. വൈദേശിക മതങ്ങളുടെ വളര്‍ച്ച തടഞ്ഞും ഹിന്ദുമതത്തെ രക്ഷിച്ചും രാജ്യത്തെ രക്ഷിക്കുവാനെന്ന അടിസ്ഥാന തത്ത്വമാണ് ഇവര്‍ നടപ്പിലാക്കികൊണ്ടിരുക്കുന്നത്. ബ്രാഹ്മണമത വിഭാഗത്തില്‍പ്പെട്ട ചിത്പവ
ന്‍ ജാതിയിലെ വിനായക ദാമോദര സവര്‍കര്‍ (1888-1966) ഹിന്ദുത്വ സംഘടനക്കു ആശയ രൂപം നല്‍കി. പിന്നീട് ബല്‍റാം ഹെഡ്‌ഗേവാര്‍ 1925 ല്‍, ആര്‍.എസ്.എസ് എന്ന സംഘടനക്കു രൂപംനല്‍കി. പിന്നാലെ ഗോള്‍വാള്‍ക്കറും (1906-73) സംഘടനക്കു നേതൃത്വം നല്‍കി.

നാസി നേതാവായ ഹിറ്റ്‌ലറിന്റെ തീവ്രദേശീയവാദം ഈ നേതാക്കന്മാരെ ആകര്‍ഷിച്ചിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിന്റെ തകര്‍ച്ചയില്‍, ഇവ
ര്‍ ദുഖിതരായിരുന്നു. അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം ബ്രിട്ടീഷ്‌കാരില്‍ ചാരുകയും ചെയ്തു. ഭാരതത്തിലിന്നു ജീവിക്കുന്നവര്‍, പൌരാണികമായ നമ്മുടെ സംസ്‌ക്കാരങ്ങളെ ഉള്‍ക്കൊള്ളണമെന്നും വേദങ്ങളും ഹൈന്ദവതത്ത്വങ്ങളും ഉള്‍പ്പെട്ട ഹിന്ദുത്വമതതത്ത്വങ്ങളെ കൈകൊള്ളണമെന്നും ഇവരുടെ ആശയ സംഹിതകളിലുണ്ട്. ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു മതം, ഒരു ഭാഷ, എന്നാണു മുദ്രാവാക്യം. നാസികളുടെ ഒരു ജനത, ഒരു രാഷ്ട്രം, ഒരു നേതാവ് എന്ന പ്രത്യേയ ശാസ്ത്രമാണ് ഇവരും ആവിഷ്‌കരിച്ചത്.

ഞങ്ങളൊന്ന്, മുസ്ലിം ക്രിസ്ത്യന്‍ 'മറ്റൊന്ന്' എന്ന വിഭാഗീയ ചിന്തയാണ് ഇവര്‍ രാജ്യത്തു വളര്‍ത്തി കൊണ്ടുവരുന്നത്. ബ്രാഹ്മണ മേധാവിത്വം ഉയര്‍ത്തി ദളിതരെ താഴ്ത്തികെട്ടി മുസ്ലിമുങ്ങളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണമെന്നും രാഷ്ട്രീയവല്‍കരിച്ച ഈ സംഘടനയുടെ അജണ്ട ആണ്. ഇവരുടെ തത്ത്വശാസ്ത്രം തലയ്ക്കു പിടിച്ചവരായ മതമൌലിക വാദികള്‍ കൊല്ലും കൊലയുമായി ആയിരക്കണക്കിനു മുസ്ലിമിന്റെയും ദളിതരുടെയും ചോര ഈ രാജ്യത്ത് ഒഴുക്കി. സവര്‍ണ്ണരാജ്യം നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടെ ബാബറി മസ്ജിദ് ഇടിച്ചു നിരപ്പാക്കിയും മുംബയിലെ മുസ്ലിംങ്ങളെ കൂട്ടകൊല ചെയ്തും സൂറത്തിലെ മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്തും ക്രിസ്ത്യാനികളെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചും ഇവര്‍ ശക്തി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.
ബ്രാഹ്മണ സാമൂഹ്യനീതി നടപ്പിലാക്കുക, ദരിദ്രര്‍ക്കു വോട്ടവകാശം നിറുത്തലാക്കുക, നീതിന്യായ കോടതികളിലും സവര്‍ണ്ണ മേധാവിധ്വം ഉറപ്പിക്കുക, ചാതുര്‍ വര്‍ണ്ണം നടപ്പിലാക്കുക എന്നെതെല്ലാം രഹസ്യ പദ്ധതികളാണ്. ഹിന്ദുമതം മാത്രമേ വളരുവാന്‍ പാടുള്ളൂ, ക്രിസ്ത്യന്‍, മുസ്ലിം വളര്‍ച്ച തടയണം, ഹിന്ദുധര്‍മ്മം സ്വീകരിച്ചില്ലെങ്കില്‍ അഹിന്ദുക്കളെല്ലാം രണ്ടാംതരം പൌരന്മാരായി രാജ്യത്തു കഴിയണം എന്നെല്ലാം അവരുടെ നിബന്ധനകളിലുണ്ട്.

ഹിന്ദുത്വ വാദത്തിന്റെ പരമമായലക്ഷ്യം ഭാരതത്തിലുടനീളം ഫാസിസ്റ്റ് വ്യവസ്ഥിതിയിലുള്ള ഹിറ്റ്‌ലറിന്റെ ആര്യഭരണം ഏര്‍പ്പെടുത്തുകയെന്നുള്ളതാണ്. ധനികരായ എസ്‌റ്റെറ്റുടമകളും വ്യവസായ പ്രമുഖരും വന്‍മുതല്‍മുടക്കുള്ള പ്രസ്ഥാനങ്ങളും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഈ സംഘടനയെ അമിത ധനസഹായവും ആള്‍ബലവും നല്‍കി സഹായിക്കുന്നു.

ഹിന്ദുത്വവാദ തത്ത്വസംഹിതകളില്‍ ഒളിഞ്ഞിരിക്കുന്നതു ഹൈന്ദവത്വത്തിന്റെ പരിശുദ്ധിയില്‍, മായംകലര്‍ത്തിയ കൊടുംവിഷമാണ്. ഹിന്ദുത്വവാദം ഹിറ്റ്‌ലറിന്റെ ഫാസിസ്റ്റ് ചിന്താഗതിപോലെ ഹിന്ദുമതത്തിനുള്ളിലെ ഒരു ഭീകര വിഭാഗമെന്ന് കണക്കാക്കാം. ഈ സംഘടനയെ നയിക്കുന്ന തീവ്രവാദികള്‍, ഹിന്ദുമത കൊളോണിയലിസം മറ്റുമതങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുവാനും ശ്രമിക്കുന്നു. സംഘടനക്കു രൂപവും പ്രചോദനവും നല്‍കിയത് ദൈവങ്ങളായ രാമനോ, കൃഷ്ണനോ ശിവനോ അല്ല. ഹിന്ദുവല്ലാത്ത മതങ്ങളെ താഴ്ത്തിക്കെട്ടിയുള്ള ആശയങ്ങളുടെ ഉറവിടം ഹിറ്റ്‌ലറും മുസ്സോളിനിയുമാണ്. ഹിന്ദുത്വവാദം എന്നത് ഹിന്ദുവായി അഭിനയിക്കുന്ന ഹിന്ദുമതത്തിലെ ഒരു നവീകരണപ്രസ്ഥാനം എന്നും അര്‍ഥം കല്‍പ്പിക്കാം.

മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഹൈജാക്കു ചെയ്‌തെങ്കിലേ ഈ പുതിയ മതത്തിന്റെ വളര്‍ച്ച സാദ്ധ്യമാവുകയുള്ളൂ. കാഴ്ചയില്‍ ഇവര്‍ ഹിന്ദുക്കളെപ്പോലെ തന്നെയിരിക്കും. മതമോ ആത്മീയതയോ ഇല്ലാത്ത ഭീകരഭാഷയാണ് മൌലികവാദികളായ ഇവരും ഉപയോഗിക്കുന്നത്. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വധിച്ച രക്തചരിത്രം ഇവര്‍ക്ക് ഏറെയുണ്ട്. ശ്രീരാമ ദൈവത്തിന്റെ നീതിയെ കാറ്റില്‍ പറത്തിക്കൊണ്ട് അക്രമവും അനീതിയും മതമൌലികവാദികളുടെ പ്രസ്ഥാന മുദ്രാവാക്യമാക്കി. മതഭീകരതയുടെ പേരില്‍, മഹാത്മാഗാന്ധിയുടെ ജീവനെ വരെ എടുത്തു. രാവണന്റെ അനുയായികളെപ്പോലെ ബാബറിമസ്ജിദ് തകര്‍ത്തു. ആയിരങ്ങളുടെ ജീവനപഹരിച്ചു. എക്കാലവും ബാഹ്യശക്തികളെ ചെറുത്തു തോല്‍പ്പിച്ച ഹിന്ദുമതം ഈ പുണ്യഭൂമിയില്‍ പൌരാണികകാലം മുതല്‍ സുരക്ഷിതമായിരുന്നു. ഇന്ന് ശത്രു മുഖംമുടി ധരിച്ച് അകത്തുണ്ട്. രക്ഷിക്കുവാനെന്ന ഭാവേന വരുന്ന ഈ കൊടുംഭീകരരെ തകര്‍ത്തില്ലെങ്കില്‍, ഹിന്ദുമതത്തിന്റെ അസ്തമയം ഉടനുണ്ടാകും.

ഹിന്ദുത്വവാദികള്‍, വേദങ്ങളെ സ്വന്തമാക്കി. അഹിന്ദുക്കളുടെ വേദപുസ്തകങ്ങളെ അപൂര്‍ണ്ണമെന്നു വിധിഎഴുതി. ഇന്ന് ഏകദൈവികവാദികളുമായി വേദങ്ങളുടെ മറവില്‍ ഒളിച്ചു കളിക്കുന്നു. നാസ്തിക നാസിതത്ത്വങ്ങളില്‍ ഉദയം ചെയ്ത ഹിന്ദുത്വ സംഘടിതമതത്തിന് എങ്ങനെ ഏകദൈവവാദിയാകുവാന്‍ സാധിക്കും? ദൈവത്തിലധിഷ്ടിതമായ ഹിന്ദുമതത്തിന്റെ ഏകദൈവവും വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും 'ഹിന്ദുത്വം' എന്ന സംഘടനക്കു അവകാശപ്പെട്ടതല്ല. അബാലവൃദ്ധ ജനങ്ങളെ കരുവാക്കി ശിവന്റെ കോടിക്കണക്കിനു ത്രിശൂലം വിറ്റും ദൈവത്തെ വിറ്റും ഹൈന്ദവമതങ്ങളില്‍ അതിപുരാതനകാലം മുതല്‍ കേട്ടിട്ടില്ലാത്ത തീവെട്ടികൊള്ള നടത്തിയും അരാജകത്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ ഭീകരദൈവം ഹൈന്ദവന്റെതല്ല. ആത്മീയതയുടെ പരിവേഷമായ കുങ്കുമ നിറത്തിലും വിഷച്ചായം തേച്ച വെറുപ്പിന്റെ മതം ഇവര്‍ സൃഷ്ടിച്ചു കഴിഞ്ഞു. അദ്ധ്യാത്മലോകത്തിനു വെളിച്ചം നല്‍കിയ വേദങ്ങളെയും ഭാരതീയ ചിന്താഗതികളെയും ഭാരത സംസ്‌കാരത്തെയും ധിക്കരിച്ച് ദ്രാവിഡ സംസ്‌കാരത്തെ ചുട്ടരിച്ചു ചാമ്പലാക്കി. പുറത്തുനിന്നുവന്നു കുടിയേറിയ ഈ ആര്യന്‍വാദിവര്‍ഗം ദ്രാവിഡദൈവങ്ങളെ സ്വന്തമാക്കി, ഇന്നു ഭാരതം അവര്‍ക്കു മാത്രമെന്നു ചിന്തിക്കുന്നതു വിരോധാഭാസം തന്നെ. മണ്ണിന്റെ മക്കളെ ജെറുസ്ലെമികളും മെക്കാക്കാരുമാക്കി.

ഹിന്ദുത്വമെന്ന ഫാസ്സിസ്റ്റ് മതം രാഷ്ട്രീയ മുതലെടുപ്പിനുള്ളതാണ്. ബോധവും വിദ്യാഭ്യാസവുമുള്ള മലയാളീകളുടെ ഇടയില്‍ ഇവരുടെ തന്ത്രങ്ങളൊന്നും നടപ്പിലാക്കുക എളുപ്പവുമല്ല. ഭാരതം ഒത്തൊരുമിച്ച് ഈ ഭീകരമതത്തെ ഒറ്റപ്പെടുത്തിയില്ലെങ്കില്‍, പൌരാണികമതമായ ഹിന്ദുമതം ഒരു ഭീകരജന്തുവായി രൂപപ്പെടും.

ദൈവമായ ശ്രീ രാമനെ തരംതാഴ്ത്തി വര്‍ഗീയവാദിയായി ചിത്രീകരിച്ചു. അക്രമത്തിനും അനീതിക്കുമെതിരെ പോരാടിയ ശ്രീരാമന്റെ സ്ഥാനത്ത് അവരിന്നു മറ്റൊരു ഭീകരരാമനെ ആദരിക്കുന്നു. ഇവരുടെ ദൈവമായ 'രാമന്‍' സര്‍വ്വവ്യാപിയല്ല, മറിച്ചു അയോധ്യയിലെ ഒരേക്കര്‍ സ്ഥലത്തു കുടികൊള്ളുന്ന ഒരു ദൈവംമാത്രം. ഈ ദൈവം ആഗോളനീതിയുടെ പ്രതീകമല്ല. ഗാന്ധിജിയുടെ രാമനല്ല. അസഹിഷ്ണതയുടെ ഈ മതം ആദ്യം ഗാന്ധിജിയെ കൊന്നു. ഇന്നു ഗാന്ധിജിയുടെ ശ്രീരാമനെ പുറത്താക്കുവാനും ശ്രമിക്കുന്നു.

ലോകത്തിലുള്ള ഏതുമതങ്ങളെക്കാളും ശ്രീ രാമനെ അവഹേളിച്ചതും അവഹേളിക്കുന്നതും ഹിന്ദുത്വവാദികളാണ്. അകം മുഴുവനും വിഷപ്പുക നിറച്ചുകൊണ്ടു ഹിന്ദുത്വം ഇങ്ങനെ തത്ത്വം പറയുന്നു. 'നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലുള്ള നിങ്ങളും ഈശ്വരനും തമ്മിലൊരു വ്യത്യാസവുമില്ല. ഉറങ്ങുമ്പോള്‍, എല്ലാവരും ഈശ്വനാണ്. അതുകൊണ്ടുതന്നെ നിങ്ങളും ദൈവമാണ്.' നീ ദൈവമാണെന്നു വേദങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, ഹിന്ദുത്വം പറയുന്നു, ഉറങ്ങി കിടക്കുന്നവരെല്ലാം ദൈവങ്ങളാണ്. ഉണരുമ്പോള്‍ ഈ ദൈവങ്ങള്‍ക്ക് അഹിന്ദുക്കളുടെ തല വെട്ടാം. ദളിതരെ എന്നും തോട്ടിപ്പണിയും അടിമവേലയും ചെയ്യിപ്പിക്കാം. ചതുര്‍വര്‍ണ്ണങ്ങളെ അങ്ങനെ ദുരുപയോഗപ്പെടുത്തി നിലനിര്‍ത്താം. സ്വയംദൈവം എന്നു ചിന്തിക്കുന്നവര്‍ ദുരഹങ്കാരികളും അധികാരഭാവികളും ധിക്കാരികളുമായിരിക്കും.
ഇതു ഹിന്ദുമതമല്ല. ഭീകരദേശീയതയുടെ ഉപജ്ഞാതാവ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ സ്ഥാപിച്ച മതമാണ്. നാസികളെപ്പോലെ ആര്യത്വം പുലമ്പിനടക്കുന്ന ഹിന്ദുത്വത്തിന്റെ പുതിയ ദര്‍ശനം എന്നും പറയാം.
Join WhatsApp News
andrew 2014-12-26 14:31:15

HINDUISM IS IT A PRIVATE PROPERTY OF A FEW ?

TEMPLE RELIGION IS NOT HINDUISM.


Most people get confused what Hinduism is. Hinduism is one of the greatest thoughts in the world. It is very broad, vast like the mighty ocean. It is not a particular religion. It is a collection of all different kind and even contradicting thoughts. Atheism, monotheism, polytheism, cosmotheism, microtheism; Jainism,Buddhism and even Indian Christianity & Islam is part of Hinduism. Middle eastern/ Mediterranean thoughts and even Christianity was influenced by Hinduism. Many of the sayings of Jesus, that is narrated in the gospels are borrowed from Buddhism. So Hinduism is not an isolated or secluded religion within in the geographical boundaries of the Indian Sub-continent. The literature of Hinduism is so vast a human many need several lives to read them. All the scholars of Hinduism were never able to learn even a small fraction of Hinduism.

So it is unfortunate that Hinduism is understood as it is practiced by a Hindu religious man or devote. The temple Hinduism is very confusing and it is very far away from the core of Hinduism. People measure religion by what is practiced and performed by its members. “ The holy books” has great ideas and thoughts. But that doesn’t mean that what ever is done by a member of that particular religion is what is said in those books. You cannot identify the deeds of any devote to his religion. A cunning devote { not a true one} will always try to associate his deeds to the religion and the god of that religion. That was one of the major draw backs of all religion. '' In the name of god”- the cruel, cunning and selfish did evil. Wars in the name of god has killed more humans than the total of all political wars combined.

Religion and the deeds of the devotee must be seen separate. Christian priests are getting arrested world wide for crimes they did. Several pastors are in American prisons for crimes and fraud. But in India; things are different. Politicians and religious leaders commit crime and seek shelter under the party or religion. That is evil. It must not be tolerated in order for the civilization to survive.

WHEN FANATICISM WINS, CIVILIZATION DIE.

Ninan Mathulla 2014-12-27 05:13:20
The origin of the word 'Hindu' is from 'Indu' which originated from 'Sindhu' river on the bank of which was the ancient Dravidian civilization of India. India was known as Indu Desam. In Bible translation in the book of Esther, it is translated as 'Hindu' as one of the 127 provinces of the Persian empire.
Indian 2014-12-27 05:59:09
ജിഹാദികള്‍ ഇസ്ലാം മതം കൈയ്യടക്കി. അന്നു മിണ്ടാതിരുന്ന മുസ്ലിം സമൂഹം ഇന്നു ലോകമെമ്പാടും ദുരിതത്തിലായി. ഹിന്ദു മതം ഇന്നിപ്പോള്‍ മൗലികവാദികളുടെ കൈയ്യിലായി. നാലു ഹിന്ദുക്കല്‍ ക്ഷേത്രഠില്‍ കണ്ടാല്‍ പിന്നെ കായികാഭ്യാസം. അതാണു ഇപ്പോല്‍ ഹിന്ദു മതം. അവര്‍ക്ക് പറയാന്‍ നൂറു ന്യായങ്ങളുണ്ട്. പക്ഷെ കാലം മാറിയത് അവര്‍ അറിഞ്ഞിട്ടില്ല. മതങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അതു തങ്ങളെ ബാധിക്കില്ലെന്നാണു ഹിന്ദുക്കളുടെ ധാരണ.
പിന്നെ ഈ കായിക പരിശീലനം ഒക്കെ ആര്‍ക്ക് എതിരെ? ഇന്ത്യാക്കാര്‍ക്ക് എതിരെ. അവര്‍ ന്യൂനപക്ഷമാണെന്ന്നു മാത്രം
ഒരു ഇന്ത്യക്കാരന്‍ 2014-12-27 03:24:24
ഇത് ഏപ്രില്‍ ഫൂളിന് എഴുതി ഉണ്ടാക്കിയതാണോ? ഇതാ പറയുന്നത് പഠിപ്പ് ഉണ്ടായിട്ടു കാര്യമില്ല, വിവരം വേണമെന്ന്..
Ravi Varma 2014-12-27 08:04:36
The word Hindu is derived (through Persian) from the Indo-Aryan[54]/Sanskrit[55] word Sindhu, the Indo-Aryan name for the Indus River in the northwestern part of the Indian subcontinent (modern day Pakistan and Northern India).[55][note 22] According to Gavin Flood, "The actual term 'hindu' first occurs as a Persian geographical term for the people who lived beyond the river Indus (Sanskrit: Sindhu)".[55] The term 'Hindu' then was a geographical term and did not refer to a religion.[note 23] The word Hindu was taken by European languages from the Arabic term al-Hind, which referred to the people who live across the River Indus.[57] This Arabic term was itself taken from the Persian term Hindū, which refers to all Indians. By the 13th century, Hindustan emerged as a popular alternative name of India, meaning the "land of Hindus".- from Wikipedia
A.C.George 2014-12-27 15:56:45
Mr. Joseph says the truth. If we read his thoughts and writings to its entirity we can only agree with his outlook. Every thing make sense, what he says. He travel in different routes. His free thinking and freedom of expression are admirable to me. He is not going to compromise with religious fundamentalism from any source. Now the priests of religions high jacked the Gods. They are bigger than Gods. There are no secularism in our socilal organizations. The priests are the main speakers and attractions to all our so called secualar organizations. If you have doubts, please look at he community news.
Viswas A.M. 2014-12-28 00:54:11
"...1830ല് ബ്രിട്ടീഷ് കൊളോണിയല് കാലത്താണ് ഹിന്ദുവെന്ന വാക്കിന്റെ ഉത്ഭവമെന്ന സത്യം അദ്ദേഹം മറച്ചുവെച്ചു. അതിനു മുമ്പ് ഹിന്ദുവെന്ന പദം ഡിക്ഷ്ണറിയില് ചേര്ത്തിട്ടുണ്ടായിരുന്നില്ല.വേദങ്ങളോ പുരാണങ്ങളോ ഉപനിഷത്തുക്കളോ അങ്ങനെയൊരു മതത്തെപ്പറ്റി പരാമര്ശിച്ചിട്ടില്ല..."

Read here for a better understanding: http://en.wikipedia.org/wiki/Hinduism#History
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക