Image

ചുംബന സംഘര്‍ഷങ്ങളുടെ പന്ത്‌ (കവിത: റെജിസ്‌ നെടുങ്ങാടപ്പള്ളി)

Published on 30 December, 2014
ചുംബന സംഘര്‍ഷങ്ങളുടെ പന്ത്‌ (കവിത: റെജിസ്‌ നെടുങ്ങാടപ്പള്ളി)
ഈ വര്‍ഷം തന്നെ
പെണ്ണ്‌ കെട്ടുമെന്നൊരാള്‍ ..
ഉടനെ തന്നെ DIVORCE ചെയ്യുമെന്നു മറ്റൊരാള്‍..
കള്ള്‌കുടി തുടങ്ങുമെന്നും നിര്‍ത്തുമെന്നും...
തടി കുറയ്‌ക്കുമെന്നും
ധ്യാനം മുറയ്‌ക്ക്‌ കൂടുമെന്നും. ഒക്കെ അങ്ങനെ മലര്‍പ്പൊടിക്കാരി(ക്കാരന്‍)

ഇങ്ങനെ
മുറിഞ്ഞതും
ഉറച്ചതും
നനഞ്ഞതും
ചനയുള്ളതുമായ
(ഡി) വൈന്‍ പ്രതിഞ്‌ജകള്‍
മെഴുകു തിരി വെട്ടത്തില്‍
പന്തിന്റെ വീഴ്‌ച്ചക്കായി കാത്തിരിക്കുന്നു !!!

ഞാനാരെ നമ്പണം ???
മൃതദേഹം ചുമക്കുന്ന പുരോഹിതനെയോ ??
അള്‍ത്താര പിള്ളാരുടെ കുരിയെലായിസോന്‍ ജല്‌പനങ്ങളെയോ
SHAKESPEAR നെയോ
അമ്മയുടെ കുഴിയിലെ മുടിയിഴകളെയോ
എന്റെ തന്നെ മദ്യബോധത്തെയോ ..
മമ്മൂട്ടിയുടെ വൃദ്ധസൗന്ദര്യത്തെയോ
അതോ അവളുടെ ......

ശരിയുടെ
ഒരവയവമാണ്‌ തെറ്റെന്നും
പാപിയുടെ കൂടെപ്പിറപ്പാണ്‌
പുണ്യവാളനെന്നും
കര്‍ത്താവും കള്ളനും സയാമീസ്‌ ആണെന്നും
പണ്ടേ
ഞാന്‍ പറയുമായിരുന്നു
പക്ഷേ,
ആരും വിശ്വസിച്ചില്ല, അനിയന്‍ പോലും ...

പ്രതിഞ്‌ജകള്‍
ശലഭജീവന്‍ ആണ്‌ ...
ബെയ്‌സ്‌മെന്റിലെ ആഡംബരം ആണ്‌ ....
പെട്ടെന്ന്‌
കക്കൂസിലേക്കോ,
ശൂന്യ നീലയിലേക്കോ,
കൂപ്പുകുത്താം കറുത്ത പെട്ടിയുടെ നാശത്തോടെ...

ഞാന്‍ നിര്‍ത്തട്ടെ ...
ഏതായാലും തീരുമാനം ഉറപ്പിക്കാന്‍ വരട്ടെ ..(യൂദായുടെ ഒറ്റുചുംബനം)
(ആരൊക്കെയോ പിറു പിറുക്കുന്നു )
അവരൊക്കെ കാക്കട്ടെ അല്ലേ..
പന്ത്‌ വീഴുന്നത്‌ വരെ കാക്കാം .. നമുക്കും.
ചുംബന സംഘര്‍ഷങ്ങളുടെ പന്ത്‌ (കവിത: റെജിസ്‌ നെടുങ്ങാടപ്പള്ളി)
Join WhatsApp News
വായനക്കാരൻ 2014-12-30 19:19:38
സൂക്ഷിച്ചു നോക്കൂ 
ആ പന്ത് വീഴുന്നില്ല 
കമ്പ്യൂട്ടറിന്റെ ചൊൽ‌പ്പടിയിൽ 
മാലാഖയെപ്പോലെ 
മന്ദം മന്ദം നിലം തൊടുന്നതേയുള്ളു. 
അതുണ്ടാക്കാനുപയോഗിച്ച പ്രതിജ്ഞകളൊന്നും പൊട്ടിച്ചിതറുന്നില്ല. 
പുതുവർഷത്തിൽ അതിനെക്കൊണ്ട്
ആർക്കും പ്രയോജനവുമില്ല. 
പൊടിപിടിക്കാതെ പൊതിഞ്ഞുവെച്ച് 
പിന്നെയും പുതുവർഷത്തിൽ പുറത്തെടുക്കുന്നു. 

ആവർത്തനം 
ഋതുക്കളോടൊപ്പം. 

ഏതോ ഒരരോ ഋതുവിലും
നമ്മളിൽ ഓരോരുത്തർ 
ഈ ആവർത്തനത്തിനു 
വിരാമമിടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക