Image

വിവാഹം കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം: മേഘ്‌ന

Published on 11 January, 2015
വിവാഹം കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം: മേഘ്‌ന
ഇപ്പോള്‍ താന്‍ തന്റെ കരിയരിനാണ് ശ്രദ്ധ കൊടുക്കുന്നതെന്നും അടുത്ത കുറച്ച് വര്‍ഷത്തേക്ക് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ലെന്നും യുവ നടി മേഘ്‌­ന രാജ് പറഞ്ഞു. ഇത് സംബന്ധമായി കേള്‍ക്കുന്നതെല്ലാം ഗോസിപ്പുകള്‍ മാത്രമാണ്. വീട്ടുകാര്‍ കണ്ടെത്തുന്ന ആളെയായിരിക്കും താന്‍ വിവാഹം കഴിക്കുകയെന്നും നടി കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. ചിലതെല്ലാം ആവര്‍ത്തനവിരസത ഉണ്ടാക്കുന്നവയാണ്. ചെയ്ത വേഷങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. എല്ലാ വേഷങ്ങള്‍ക്കും എന്തെങ്കിലും ഒരു പുതുമ വേണമെന്നും നടി പറഞ്ഞു.

നേരത്തെ അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ മേഘ്‌­ന അഭിനയിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എങ്ങനെയാണ് ഇത്തരം ഗോസിപ്പുകള്‍ വന്നതെന്ന് തനിക്ക് അറിയില്ലെന്നും അങ്ങനെയൊരു ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിരുന്നില്ലെന്നും മേഘ്‌­ന പറഞ്ഞു. അതൊരു നല്ല ചിത്രമാണെങ്കിലും അത്തരത്തിലുള്ള ചിത്രങ്ങളില്‍ താനൊരിക്കലും അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കി.
വിവാഹം കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം: മേഘ്‌ന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക