Image

സല്‍മാന്‍ ഖാന്‍ ശ്രീലങ്കയില്‍ പോയതു നേത്ര ക്യാംപിന്: ജാക്വലിന്‍ ഫെര്‍ണാണ്ടസ്

Published on 13 January, 2015
സല്‍മാന്‍ ഖാന്‍ ശ്രീലങ്കയില്‍ പോയതു നേത്ര ക്യാംപിന്: ജാക്വലിന്‍ ഫെര്‍ണാണ്ടസ്
മുംബൈ: സല്‍മാന്‍ ഖാന്‍ ശ്രീലങ്കയില്‍ പോയതു തിരഞ്ഞെടുപ്പു പ്രചാരണത്തിനല്ലെന്നു ബോളിവുഡ് നടിയും മുന്‍ മിസ് ശ്രീലങ്കയുമായ ജാക്വലിന്‍ ഫെര്‍ണാണ്ടസ്. സല്‍മാന്റെ ബീയിങ് ഹ്യൂമന്‍ എന്ന ഫൗണ്ടേഷന്‍ നടത്തുന്ന നേത്ര ക്യാംപിനാണ് പോയത്. അല്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല.

തിരഞ്ഞെടുപ്പു സമയമായതുകൊണ്ടു തെറ്റായ വ്യാഖ്യാനങ്ങളുണ്ടായി. സമയം അധികമില്ലാതിരുന്നതിനാല്‍ നേത്രക്യാംപുകള്‍ വേണ്ടത്ര വിജയമായില്ലെന്നും ജാക്വലിന്‍ പറഞ്ഞു. മഹീന്ദ രാജപക്ഷെയ്ക്കായി പ്രചാരണം നടത്തിയതിന്റെ പേരില്‍ സല്‍മാനെതിരെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിരു­ന്നു.
സല്‍മാന്‍ ഖാന്‍ ശ്രീലങ്കയില്‍ പോയതു നേത്ര ക്യാംപിന്: ജാക്വലിന്‍ ഫെര്‍ണാണ്ടസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക