Image

മാജിക്കിലെ ഓസ്‌ക്കാര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിന്റെ പൊന്‍തിളക്കവുമായി സജു അച്ചന്‍

ജീമോന്‍ റാന്നി Published on 07 February, 2015
മാജിക്കിലെ ഓസ്‌ക്കാര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിന്റെ പൊന്‍തിളക്കവുമായി സജു അച്ചന്‍
ഹൂസ്റ്റണ്‍ : മാജികിന്റെ രണ്ടാമത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പരമോന്നത പുരസ്‌കാരമായ മെര്‍ലിന്‍ അവാര്‍ഡില്‍ മുത്തമിട്ട് ഒരു മലയാളി വൈദികന്‍.

ലോകത്തിലെ ഏറ്റവും വലിയ മാജിക് സംഘടനയായി ഇന്റര്‍ നാഷ്ണല്‍ മജീഷ്യന്‍സ് സൊസൈറ്റി നല്‍കി വരുന്ന മെര്‍ലിന്‍ അവാര്‍ഡിന്റെ 2015 മെര്‍ലിന്‍ അവാര്‍ഡിന് ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരിയും മാജിക് അച്ചന്‍ എന്ന പേരില്‍ കേരളത്തിലും അമേരിക്കയിലും ശ്രദ്ധേയനായി മാറിക്കഴിഞ്ഞ റവ.സജു മാത്യൂ അര്‍ഹനായി. ബെസ്റ്റ് ഗോസ്പല്‍ മജീഷ്യന്‍ വിഭാഗത്തിലാണ് അച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഈ അവാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈദികന്‍ അര്‍ഹനാകുന്നത്.
37000 മജീഷ്യന്മാര്‍ അംഗങ്ങളായുള്ള ഈ ആഗോള സംഘടന നല്‍കി വരുന്ന മെര്‍ലിന്‍ അവാര്‍ഡിന് 1968നു ശേഷം 4 ഇന്ത്യക്കാര്‍ മാത്രമാണ് അര്‍ഹരായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. പ്രശസ്ത മാന്ത്രികരായ പി.സി. സര്‍ക്കാര്‍, മലയാളികളായ ഗോപിനാഥ് മുതുകാട്, മജീഷ്യന്‍ സാമ്രാജ് എന്നീ അതിപ്രഗത്ഭരുടെ പട്ടികയിലാണ് സജു അച്ചനും ഉള്‍പ്പെട്ടിരിയ്ക്കുന്നത്. ഇന്റര്‍നാഷ്ണല്‍ മാജിഷ്യന്‍സ് സൊസൈറ്റി ചെയര്‍മാനും, സി.ഇ.ഒ.യുമായ ടോണി ഹസ്സിനി, ഹൂസ്റ്റണില്‍ നേരിട്ട് വന്ന് സജു അച്ചന് പുരസ്‌ക്കാരം സമര്‍പ്പിയ്ക്കുന്നതാണ്. പുരസ്‌ക്കാരദാന സമ്മേളനം മാര്‍ച്ച് 21ന് ശനിയാഴ്ച 6 മണിയ്ക്ക്, ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്.
ദൈവവചന പഠത്തിനും, അദ്ധ്യാത്മിക ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ താന്‍ സ്വായത്തമായ മാജികിന്റെ അനന്ത സാദ്ധ്യതകളെ കൂട്ടുപിടിച്ചുകൊണ്ട്, അച്ചന്‍ അവതരണത്തിന് പുതുമ നല്‍കുന്നു.
ഓരോ പാഠത്തിനും അനുസരിച്ച് മാജിക്കുകള്‍ കണ്ടെത്തി നിശ്ചയിയ്ക്കും. പ്രതീകാത്മകമായാണ് അവതരണം.

വിദ്വേഷത്തിന്റെ അഗ്നിയില്‍ പൂണ്ട ലോകത്തില്‍ നിന്നും ദൈവസാന്നിദ്ധ്യം കൊണ്ട് സമാധാനം ലഭിയ്ക്കുന്നതിനെ അച്ചന്‍ അവതരിപ്പിയ്ക്കുക ഒഴിഞ്ഞ പാത്രത്തില്‍ കടലാസുകക്ഷ്ണങ്ങള്‍ കത്തിച്ചിട്ടതില്‍ നിന്നും ഉയര്‍ന്നുവരുന്ന വെള്ളരിപ്രാവിനെ ഉയര്‍ത്തിക്കാട്ടിയാണ്.
ന്യായവിധിയാണ് ശ്രദ്ധേയമായ മറ്റൊരിനം. കഴുത്തില്‍ കുടുക്കിയിടുന്ന ഉപകരണത്തിലേക്ക് കത്തികയറ്റി മറുവശമെത്തുമ്പോഴേക്കും ആള്‍ക്ക് കുഴപ്പമില്ലെന്ന് കാണിച്ചുകൊണ്ട് അച്ചന്‍ പറയും 'ദൈവസാമീപ്യം ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തും.'

സെമിനാരിയില്‍ പഠിയ്ക്കുന്ന കാലത്തെ വേറിട്ട രീതിയില്‍ അദ്ധ്യാപനം നടത്താനുള്ള ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളവ റവ.സജു മാത്യൂ മാജിക് തന്റെ അവതരണ മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു. പല മജീഷ്യന്മാരുടെ സഹായത്തോടെയും, മാജിക് പുസ്തകങ്ങളില്‍ നിന്നുമാണഅ ഓരോ പാഠങ്ങളും അഭ്യസിച്ചെടുത്തത്. പിന്നീട് സ്വന്തമായി വിദ്യകള്‍ കണ്ടെത്തി തുടങ്ങി.

പത്തനാപുരം ചാച്ചിപുന്ന സ്വദേശിയായ റവ.സജു മാത്യു പഠിച്ചതും വളര്‍ന്നതുമെല്ലാം രാജ്യസ്ഥാനിലെ 'കോട്ട' എന്ന സ്ഥലത്താണ്. അച്ചന്റെ സഹധര്‍മ്മിണി ബിന്‍സിയും മക്കളായ ജോയലും ജോയന്നയും അച്ചന് പൂര്‍ണ്ണ പിന്തുണ നല്‍കി വരുന്നു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

മാജിക്കിലെ ഓസ്‌ക്കാര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിന്റെ പൊന്‍തിളക്കവുമായി സജു അച്ചന്‍
മാജിക്കിലെ ഓസ്‌ക്കാര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിന്റെ പൊന്‍തിളക്കവുമായി സജു അച്ചന്‍
മാജിക്കിലെ ഓസ്‌ക്കാര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിന്റെ പൊന്‍തിളക്കവുമായി സജു അച്ചന്‍
മാജിക്കിലെ ഓസ്‌ക്കാര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിന്റെ പൊന്‍തിളക്കവുമായി സജു അച്ചന്‍
Join WhatsApp News
Anthappan 2015-02-07 06:46:31

 Perhaps no aspect of the gospel portrait of Jesus poses so many difficulties for the modern mind as the tradition that he was a ‘wonder-worker’, a performer of ‘miracles’. As a culture, we do not take it for granted that there are “miraculous powers’ at work in the world, and we are suspicious of events that seem to require an explanation that transcends what we take to be the natural laws of cause and effect. Expect in cases where a psychosomatic explanation seems possible, miracles violate the modern sense of what is possible.  This priest proves time and again what most scholars have been suspecting of the miracle stories written in Bible.   Religion is a magic show and many people are dazzled in it and walk like dead (Zombies)

Parishioner 2015-02-07 13:01:06
I think church should think about adding Magic Show on every Sunday to their schedule. It is so boring to attend the service for couple of hours. And, it is good for the children too to keep them quite in the church.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക