Image

കേരളത്തിനും വേണം ഇങ്ങനേയും ഒരു ആപ്പ്!

അനില്‍ പെണ്ണുക്കര Published on 10 February, 2015
കേരളത്തിനും വേണം ഇങ്ങനേയും ഒരു ആപ്പ്!
ഡല്‍ഹിയില്‍ ആപ്പ് തരംഗം. കോണ്‍ഗ്രസ്സിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ബിജെപിയുടെ മോഡിയും ബേഡിയുമൊക്കെ പമ്പകടന്നു.

എന്തെല്ലാമായിരുന്നു....ബോംബ്, തോക്ക്.... മലപ്പുറം കത്തി.... ഒടുവില്‍ പവനായി ശവമായി.... കെജ്രിവാള്‍ ആരുടെ രക്തമാണ് ഊറ്റിക്കുടിച്ചത്? മോഡിയുടേയോ? കോണ്‍ഗ്രസ്സിന്റേയോ? ഇന്ത്യയില്‍ ഏതു തിരഞ്ഞെടുപ്പ് വന്നാലും ചാഞ്ചാടി മറിയുന്നത് കോണ്‍ഗ്രസ്സിന്റെ വോട്ടാണ്. ഡല്‍ഹിയിലും കോണ്‍ഗ്രസിന്റെ കൊടിപിടിച്ചവരില്‍ പലരും 'ആപ്പിന്റെ' ചൂലും കൊടിയും പിടിച്ചു....
ഡല്‍ഹി രാഷ്ട്രീയം ശ്രദ്ധിച്ചാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഡല്‍ഹിയില്‍ താമസിക്കുന്നത് ഇന്ത്യാമഹാരാജ്യത്തിന്റെ വിവിധ സ്റ്റേറ്റുകളില്‍നിന്ന് വന്ന് താമസിക്കുന്ന ഒരു ജനതയാണെന്നതാണ്. സ്വജീവിതം സുഗമമാക്കുന്നതിനു വേണ്ടി ജീവിതത്തിന്റെ പല സുഖസൗകര്യങ്ങളും ഉപേക്ഷിച്ചെത്തിയവരുടെ ചിന്ത എന്തായിരിക്കും?

അവരുടെ ജീവിതത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ആരു നല്‍കുന്നുവോ അവരോടൊപ്പമായിരിക്കും ചെറുതില്‍ വലുതായ ആ സമൂഹം.

വെള്ളം, വൈദ്യുതി, വീട് മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഒരു രാജ്യത്തിന്റെയായാലും സംസ്ഥാനത്തിന്റെയായാലും വിജയം. ഡല്‍ഹിയും അങ്ങനെയാണ്. രാവിലെ ഓഫീസില്‍ പോകാന്‍ തുടങ്ങുമ്പോള്‍ നന്നായി ഒന്ന് കുളിക്കാന്‍ വെള്ളം ലഭിക്കുന്നുവോ എന്നാണഅ ഒരു ഉദ്യോഗസ്ഥന്‍ നോക്കുക. അയാള്‍ക്ക് മോഡി പത്തുലക്ഷത്തിന്റെ കോട്ടു ധരിക്കുന്നുവോ, ഒബാമ എന്തു പറഞ്ഞുവോ എന്നതൊന്നും ഒരു പ്രശ്‌നമേയല്ല. മനുഷ്യന്റെ അടിസ്ഥാന വികസനത്തിന്റെ വിജയം ഉറപ്പുനല്‍കാന്‍ കെജ്രിവാളിന് സാധിച്ചത് വലിയ നേട്ടം തന്നെയാണ്. പക്ഷെ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നുവെങ്കിലും കെജ്രിവാളിന് ഇത് വലിയ ബാധ്യതയാകും എന്നത് ഉറപ്പ്. ഒരു പാര്‍ട്ടിയുടെ ആഭ്യന്തരനയം, സാമ്പത്തിക നയം എന്നിവയെല്ലാം ഒരു പാര്‍ട്ടിയുടെ നിലനില്‍പ്പിന്  അത്യാവശ്യമാണ്. അത്തരം കാര്യങ്ങളില്‍ ഇനിയും ആം ആദ്മി എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാകും.

കെജ്രിവാളിന് മോഡി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ ഭരണത്തിന് ഇന്ത്യന്‍ ഭരണകൂടം നല്‍കുന്ന പിന്തുണയും കൂടി ശ്രദ്ധിക്കേണ്ടതാണ്. ഒരു അന്താരാഷ്ട്രീയം ആം ആദ്മി മുന്നോട്ടുവയ്ക്കുന്നുവെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ കെജ്രിവാള്‍ നിലപാടുകള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ആം ആദ്മിയുടെ വിജയം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുന്ന പാഠം സാധാരണക്കാരന്റെ വിജയമാണ്. മതേതരത്വമോ മറ്റ് മണ്ണാംകട്ടയോ അല്ല. സാധാരണജനങ്ങള്‍ നോക്കുക. സാധാരണക്കാരന് സുഖമായി ജീവിക്കുവാന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നവരോടൊപ്പം നില്‍ക്കുന്ന ഒരു സമൂഹം വളര്‍ന്നു വരുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു പാഠമാണ്....

പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിക്കും.... അച്ചുതാനന്ദനും.....!

കേരളത്തിനും വേണം ഇങ്ങനേയും ഒരു ആപ്പ്!
Join WhatsApp News
jep 2015-02-10 05:54:36

ഇങ്ങനെഒരു  കാലം കേരളത്തിൽ എന്നാണോ വരുന്നത് ?വി എം  സുധീരന് തന്റെ ആദര്ശ രാഷ്ടിയം സഫലമാക്കാൻ ഒരു വഴി തുറന്നു വന്നിരിക്കുകയാണ് .കോണ്ഗ്രസ്സിൽ നിന്നുകൊണ്ട് തന്റെ സ്വപനം ഒരിക്കലും നടക്കാൻ പോകുന്നില്ല .ആദര്ശ മാണ് വലുത്, അത് താൻ നില്ക്കുന്ന പാർടിയിൽ നിന്ന് കൊണ്ട് ഒരിക്കലും സാധിക്കില്ല  എങ്കിൽ എന്തിനു വെറുതേ എരിഞ്ഞടങ്ങണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക