Image

അരവിന്ദ്‌ കേജരിവാളും ആം ആദ്‌മിയും (തമ്പി ആന്റണി)

Published on 11 February, 2015
അരവിന്ദ്‌ കേജരിവാളും ആം ആദ്‌മിയും (തമ്പി ആന്റണി)
A Kejriwal believes "Change begins with small things"

ആം ആദ്‌മി എന്താണ്‌ അവര്‍ എന്താണ്‌ ചെയ്യുന്നത്‌ എന്ന്‌ ഇപ്പോള്‍ ഏതാണ്ട്‌ എല്ലാവര്‍ക്കും മനസിലായി തുടങ്ങിയിരിക്കുന്നു . കെജരിവാള്‍ ചോദിക്കുന്നത്‌ വളെരെ അര്‍ഥവത്തായ കാര്യങ്ങളാണ്‌ . ഒരു മന്ത്രിയുടെ കാറുപോയാല്‍ എന്തിനാണ്‌ സാധാരണകാര്‍ക്ക്‌ ഗതാഗത തടസം ഉണ്ടാക്കുന്നത്‌ന്നത്‌? ജനങ്ങളെ ഭരിക്കാന്‍ എന്തിനാണ്‌ കൊട്ടാരങ്ങള്‍, ആഡംഭര കാറുകള്‍, അനാവശ്യമായ വിദേശ യാത്രകള്‍ ? . ഇനി അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കുക .

`ആരെങ്കിലും അഴിമതി ചെയ്യണമെന്ന്‌ കരുതിയാല്‍ അവരുടെ രോമം പോലും വിറയ്‌ക്കുന്ന നിയമം വരണം. അഴിമതിക്കാര്‍ എത്രയും പെട്ടെന്ന്‌ ജയിലിലാകണം, കഠിന ശിക്ഷയും ലഭിക്കണം. ഇന്ന്‌ ഈ രാജ്യത്തെ സാധാരണക്കാരന്‍ ഒരു സര്‍ക്കാര്‍ കാര്യം ചെയ്യാന്‍ പോയാല്‍ പണം നല്‍കണം. പണമില്ലാതെ ഒന്നും നടക്കില്ല. കൃത്യസമയത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലികള്‍ ചെയ്‌തു തീര്‍ക്കാന്‍ ഈ നിയമത്തിനുള്ളില്‍ വ്യവസ്ഥ വേണം. നിശ്ചിത സമയത്തിനുള്ളില്‍ ജോലി നടന്നില്ലെങ്കില്‍ ആ ഉദ്യോഗസ്ഥനു മേല്‍ എന്തെങ്കിലും പിഴ തീര്‍ച്ചയായും വേണം'.

ഇതു ഊച്ചാളി പാര്‍ട്ടിക്കും ബന്ദു നടത്താവുന്ന അവസ്ഥ . അത്‌ വിളിച്ചു പറഞ്ഞു നാട്ടുകാരെ പേടിപ്പിക്കുന്ന മീഡിയ. അവര്‍ ഒന്നിച്ചുകൂടി ബന്ദിന്റെ വാര്‍ത്ത കൊടുക്കാതിരിക്കെട്ടെ അപ്പോള്‍ കാണാം കളികള്‍. അവര്‍ക്കും രാഷ്ട്രീയക്കാരാണ്‌ പ്രധാനം സാധാരണക്കാരല്ല .

ഘരഗ്‌പൂര്‍ ഐ.ഐ.ടിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ കെജരിവാള്‍ ഐ ആര്‍.എസ്‌ ഓഫീസര്‍ ആയിരുന്നപ്പോള്‍ ആണ്‌ ഭാരതത്തെ അഴിമതിയില്‍നിന്നു രക്ഷിക്കണമെന്നു തോന്നിയത്‌ . ഇത്‌ സാധാരണ ഒരു IIT ബിരുദധാരിയില്‍നിന്നു പ്രതീഷിക്കാവുന്നതല്ല . കാരണം അവരൊക്കെ സ്വപ്‌നം കാണുന്നത്‌ തേനും പാലും ഒഴുകുന്ന കാനന്‍ ദേശമാണ്‌ . ആ ദേശത്തു കൂടതല്‍ തേന്‍ നുകരുക എന്നതാണ്‌ അവരുടെ അജണ്ട. അവരെ സ്വീകരിക്കാന്‍ കാനന്‍ ദേശത്തിന്‌ ഒരു മടിയുമില്ലായിരുന്നു. എന്നിട്ടും അതൊന്നും വേണ്ടന്നു വെച്ച്‌ അഴിമതികൊണ്ട്‌ നരകതുല്ല്യമായ ഒരു ദേശത്തു തന്നെ ജീവിക്കാന്‍ തീരിമാനിച്ചു. വെറുതെ അങ്ങു ജീവിക്കാനല്ല ആ നരഗത്തെ എങ്ങനെ സ്വര്‍ഗ്ഗമാക്കാം അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഒരു ശുദ്ധീകരണ സ്ഥലമെങ്കിലും ആക്കാന്‍ പറ്റുമോ എന്നുള്ള ദൃഢനിശ്ചയത്തിലുമാണ്‌ . അതിനുള്ള തുടക്കം തന്നെ നന്നായിരുന്നു എന്നുവേണം കരുതാന്‍. `വെല്‍ ബിഗ്ഗിന്നിങ്ങ്‌ ഈസ്‌ ഹാഫ്‌ ഡണ്‍' എന്നാനെല്ലോ പറയപ്പെടുന്നത്‌. അതിനുള്ള വെടി പൊട്ടിച്ചതോ മര്‍മ്മ സ്ഥാനത്തു തന്നെ . അതും തലയുടെ സ്ഥാനമായ ഡല്‍ഹിയില്‍ . അദ്ദേഹത്തിന്റെ `ആം ആദ്‌മി' എന്ന ജനങ്ങളുടെ പാര്‍ട്ടി വോട്ടെടുപ്പിലൂടെ മാത്രമല്ല ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പിലും ശക്തമായ തിരിച്ചടിയാണ്‌ അഴിമതിയുടെ കൂത്തരങ്ങായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൊടുത്തത്‌ . എ.കെ ആന്‍റണിയേയും അച്യുതാനന്ദനെയും ഒക്കെ മലയാളികള്‍ ജയിപ്പിച്ചത്‌ അവര്‍ പരിശുദ്ധന്‍മാരാണ്‌ എന്ന ധാരണയില്‍ തന്നെയാണ്‌. അത്‌ ഒരുപക്ഷെ തെറ്റിധാരണയാവാം. എന്തുതന്നെയായാലും അവര്‍ക്കൊക്കെ കിട്ടിയതു സാധാരണക്കാരുടെ വോട്ടുകളാനെന്നുള്ളതില്‍ സംശയമില്ല. ഇപ്പോഴിതാ സാധാരണക്കാര്‍ക്ക്‌ ഒരു പാര്‍ട്ടി ഉണ്ടായിരിക്കുന്നു.അഴിമതിയില്ലാത്ത രാഷ്ട്രീയ നേതാക്കന്മാര്‍ക്കു വേണമെങ്കില്‍ ഒരു സാധാരണക്കാരനായി ഇതില്‍ അംഗമാകാം . പക്ഷേ ഒരു കാര്യം അവരും മനസിലാക്കണം. ഒന്നു തുമ്മിയാല്‍ പോലും ഡെല്‍ഹിക്ക്‌ ഒന്നാം ക്ലാസ്സില്‍ പറക്കുകയും അതിന്റെ പേരില്‍ കേരളാ ഹൗസില്‍ പോയി സുഖവാസം നടത്താമെന്നും വിചാരിക്കരുത്‌ . ഖജനാവിലെ പണം ചുമ്മാ അങ്ങു ധൂര്‍ത്തടിക്കാനുള്ളതല്ലന്നാണ്‌ ആം ആദ്‌മി പറയുന്നത്‌ . ഇപ്പോള്‍ എല്ലാം മീറ്റിങ്ങുകളും കോണ്‍ഫ്രന്‍സുകളും കമ്പ്യുട്ടര്‍ സ്‌ക്രീനിലൂടെ നിസ്സാരമായി സാധിക്കാമെന്ന്‌ IIT ബിരുധധാരിയായ അരവിന്ദ്‌ കെജരിവാളിനു നന്നായി അറിയാം. ഇനിയെങ്കിലും വിവരമുള്ള മലയാളികള്‍ അഥവാ സാഷരതകൊണ്ട്‌ വിവരം ഉണ്ടെന്ന്‌ സ്വയം അഭിമാനിക്കുന്ന നമ്മള്‍. അതുമല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന കേരളം എന്തിനാണ്‌ മടിച്ചുനില്‍ക്കുന്നത്‌ . ജാതിയില്ലെന്നു പറയുന്ന കമ്മ്യൂണിസ്റ്റുകാരുപോലും മെത്രാന്റെ കൈ മുത്തിയും അമ്മയുടെ അനുഗ്രഹം വാങ്ങിയും ജാതിയെപ്പിടിച്ചു വോട്ടു നേടുന്ന ഈ നാട്ടില്‍ ഇങ്ങെനെയുള്ള അവസരങ്ങള്‍ എപ്പോഴും ഉണ്ടാവണമെന്നില്ല . അഴിമതിയും ആഢംഭരവും കുറച്ചാല്‍ നാടു നന്നാവും എന്ന്‌ ഉറച്ചു വിശ്വസിക്കുന്ന ആം ആദ്‌മി ഒരു മണ്‍ചിരാദാണ്‌ അത്‌ ഒരു പ്രകാശ ഗോപുരമായി പടര്‍ന്നു പന്തലിക്കെട്ടെ . അതിനുള്ള അവസരം ഇന്നല്ലെങ്കില്‍ നാളെ ഉണ്ടായേ തീരൂ . ഇപ്പോഴിതാ ആ അവസരം.
അരവിന്ദ്‌ കേജരിവാളും ആം ആദ്‌മിയും (തമ്പി ആന്റണി)
Join WhatsApp News
Tom 2015-02-11 08:20:16
അന്തമായ രാഷ്ട്രീയ ഭക്തി ഒക്കെ ജനങ്ങളിൽ നിന്നും പോയി തുടങ്ങി...ഒരേ നാണയങ്ങളുടെ വശങ്ങൾ ആയ ഇടതും വലതും BJP ഒക്കെ ജനങ്ങള് വിഡ്ഢികൾ അല്ല എന്ന് തിരിച്ചറിയണം ...AAPക്ക് എല്ലാ വിധ ഭാവുകങ്ങളും...
Pious 2015-02-11 14:31:27
We need this in Kerala very badly to send all idiots like Mani , Omman ,Vijayan, Chennithala 'etc etc to jail and save Kerala .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക