Image

ന്യൂനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് പറയാന്‍ തയാറായ നേതാവാണ് കേജരിവാള്‍: വെള്ളാപ്പള്ളി

Published on 11 February, 2015
ന്യൂനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് പറയാന്‍ തയാറായ നേതാവാണ് കേജരിവാള്‍: വെള്ളാപ്പള്ളി
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നേടിയ വിജയം ഉള്‍ക്കൊണ്ട് കണ്ണു തുറക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയറായില്ലെങ്കില്‍ പലരെയും ജനം ചൂലുകൊണ്ട് തൂത്തു കളയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ന്യൂനപക്ഷത്തെ അതിരുവിട്ട് സഹായിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ഡല്‍ഹിയില്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് തന്റേടത്തോടെ പറയാന്‍ തയാറായ നേതാവാണ് കേജരിവാള്‍.

അവസരപാദപരമായ രാഷ്ട്രീയത്തെ അദ്ദേഹം എതിര്‍ത്തു. കേരളത്തില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് വേണ്ടെന്ന് പറയാന്‍ ആരും തയാറല്ല. ജനാധിപത്യമെന്താണെന്ന് രാഷ്ട്രീയ പാര്‍ട്ടികളെ മനസിലാക്കുന്ന വിജയമാണ് ആം ആദ്മി പാര്‍ട്ടിയുടേത്. ഭരണമുണ്ടായിട്ടും സര്‍ക്കാര്‍ മെഷനറി ഉപയോഗിച്ചിട്ടും ഡല്‍ഹിയില്‍ വിജയം നേടാന്‍ ബിജെപിക്കായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ നേടാനായില്ലെങ്കിലും വോട്ടിങ് ശതമാനം പറഞ്ഞ് നില്‍ക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ശതമാനം വോട്ട് മാത്രമേ അവര്‍ക്ക് കുറവുള്ളൂ.

എന്നാല്‍, കോണ്‍ഗ്രസിന്റെ സ്ഥിതി അതല്ല. അവരുടെ വോട്ട് 15%ത്തോളം ചോര്‍ന്നു.
Join WhatsApp News
indian 2015-02-11 12:05:58
ന്യൂന പക്ഷങ്ങളെ അടിച്ചമര്‍ത്താനും മത സ്വാതന്ത്ര്യ്ം തകര്‍ക്കാനുമുള്ള ബി.ജെ.പി. നിലപാടിനെതിരായ ജന വിധി എനാണു മാലോകര്‍ കരുതിയിരിക്കുന്നത്. വെള്ളാപ്പള്ളീക്കു എവിടെ നിന്നു കിട്ടി ഈ ജ്ഞാനം?
അതു പോലെ കെരളഠില്‍ മുസ്ലിമും ക്രിസ്ത്യാനിയും അത്ര ന്യുനപക്ഷമല്ലല്ലോ അവരുടെ വോട്ട് വേണ്ടെന്നു വയ്ക്കാന്‍. ന്യുനപക്ഷമെന്നു പറഞ്ഞു കിട്ടുന്ന ആനുകൂല്യ്ം എന്തെന്നു കൂടി പറയണം.ഇന്ത്യന്‍ ജനത വര്‍ഗീയത ഉപേക്ഷിക്കുന്നതിന്റെ തെളിവാണു ദല്‍ഹി വിധിയെഴുത്ത്. ഇനി ആര്‍.എസ്.എസ്. ക്യാമ്പില്‍ നിന്നു വെള്ളാപ്പള്ളി പുറത്തിറങ്ങണം. ഈഴവരെ ദ്രൊഹിച്ചത് ന്യുന പക്ഷമൊന്നുമല്ല. സവര്‍ണരും ദൈവങ്ങളുമൊക്കെ ചേര്‍ന്നാണു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക