Image

നീര്‍ക്കുമിള (കവിത : ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 11 February, 2015
 നീര്‍ക്കുമിള (കവിത : ജി. പുത്തന്‍കുരിശ്)
ജീവിതോം സ്വപ്നവും തമ്മിലെന്ത്
ബന്ധങ്ങളുണ്ടെന്ന് ചൊല്ലിടാമോ?
സൂക്ഷിച്ചു നോക്കുകില്‍ രണ്ടുമൊരു
നീര്‍ക്കുമിളപോലെ നൈമിഷികം.
അന്നവര്‍ ആ രാവിലൊത്തു ചേര്‍ന്നു
സ്വപ്നങ്ങളാല്‍ ഭാവി നെയ്തുകൂട്ടി
“ഞാനെന്റ നാട്ടില്‍പോയ് വന്നിടട്ടെ
എന്നിട്ട് ഞാന്‍ നിന്നെ സ്വന്തമാക്കും”
അവളുടെ മിഴികളില്‍ എങ്ങുനിന്നോ
ഇന്ദ്രചാപം വന്നു തറച്ചുനിന്നു.
വിടചൊല്ലി പിരിഞ്ഞവര്‍ രണ്ടുപേരും
ഒരുമിക്കുമുടനെന്ന സ്വപ്നവുമായി.
പറന്നുയര്‍ന്നവനുമായാവിമാനം
അകലെ വിഹായസ്സില്‍ ബിന്ദുവായി
ആകാശകോട്ടകള്‍ കെട്ടിയവള്‍
സ്വപ്നമലര്‍ക്കാവിലൂടെ നീങ്ങി.
സമയമേറെയായില്ലതിനു മുന്‍പേ
മണനാദം കേട്ടവള്‍ ഫോണില്‍ നിന്നും
“ഉണ്ടായിരുന്നോ നിന്‍ പ്രിയനാവിമാനമതില്‍
കേട്ടല്ലോ ഞാനത് തകര്‍ന്നുവെന്ന്”
ആര്‍ത്തനാദത്തോടവള്‍ കേട്ടുവാര്‍ത്ത
ഉള്‍ക്കൊള്ളാനാവാതവള്‍ നിലംപതിച്ചു.
ജീവിതോം സ്വപ്നവും തമ്മിലെന്ത്
ബന്ധങ്ങളുണ്ടെന്ന് ചൊല്ലിടാമോ?
സൂക്ഷിച്ചു നോക്കുകില്‍ രണ്ടുമൊരു
നീര്‍ക്കുമിളപോലെ നൈമിഷികം.

(ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറില്‍
ഉണ്ടായ ഠണഅ 800 ഫ്‌ളയ്റ്റ അപകടത്തില്‍ മരിച്ച 
മൈക്കലിന്റെ വേര്‍പാട് ഹൈയിഡി സ്‌നോയേ
തകര്‍ത്തു കളഞ്ഞു. ഫ്‌ളയ്റ്റ ഉയര്‍ന്ന് കഴിഞ്ഞ് 
ഒരു മണിക്കൂറിന് ശേഷമാണ് മൈക്ക് ഫോണിലൂടെ
തന്നെവിവാഹം കഴിക്കുമോ എന്ന് ചോദിച്ചത്. അദ്ദേഹത്തിന്റെ
ഓര്‍മയ്ക്കായും, ഇത്തരം ദുരന്തങ്ങളിലൂടെ കടന്നുപോകുന്നവരെ
സഹായിക്കാനുമായി ഉണ്ടാക്കിയ സംഘടനയാണ് ACCESS
AirCraft Casualty Emotional Support Service)





 നീര്‍ക്കുമിള (കവിത : ജി. പുത്തന്‍കുരിശ്)
Join WhatsApp News
വിദ്യാധരൻ 2015-02-12 07:43:12
നാമിങ്ങറിയുവതല്പം എല്ലാം-
ഓമനേ ദേവ സങ്കല്പം! (ആശാൻ )
andrew 2015-02-12 19:44:35

ഒരു മിന്നാ മിനുങ്ങിന്‍ വെളിച്ചത്തില്‍ തപ്പി തടഞ്ഞു മുന്നോട്ടു പോയ ജീവിതം ഇന്നും തുടരുന്നു.

a life that struggled to survive is still going on in the light of a firefly.

Day to day life is a tragedy for the poor and have-nots. Death has no discrimination and is natural. But sudden death is always a tragedy.

അമേരിക്കന്‍ മലയാളം ഉണക്ക മീന്‍ പരുവം ആയി മാറിയിരിക്കുന്നു. എന്നാല്‍ പുത്തെന്‍ കുരിശിന്റെ കവിതകള്‍ പുതേന്‍ പോലെ മാത്രം അല്ല ചന്ദന തിരി പോലെ.

please nourish us more.

Anthappan 2015-02-12 20:28:51

What happens when tragedy strikes us? Most of us get frozen and do nothing to get out of it.  Here this young lady is coming out of it by doing something to help others and that is how she created ACCESS.  This is what Jesus taught us too (I am sorry for all the Christians) and that is when you try to help others you get healed.   The poet has taken a true story from the surroundings and created simple poem which inspires us.  The poet is warning about the brevity of life and encourages us to make use of it for our own benefit and others benefit.   This is what many writers of America lacks and fight with the people who bring it to their attention (look at the  cacophony going on between Vichara Vedi and Vidyaadhran)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക