Image

മോഡി, കേജരിവാള്‍- പുതുയുഗരാഷ്‌ട്രീയം (ഏബ്രഹാം തെക്കേമുറി)

Published on 12 February, 2015
മോഡി, കേജരിവാള്‍- പുതുയുഗരാഷ്‌ട്രീയം (ഏബ്രഹാം തെക്കേമുറി)
കോണ്‍ഗ്രസിന്റെ നെഞ്ചത്ത്‌ അവസാന റീത്തും സമര്‍പ്പിച്ച്‌ ഇടതുപക്‌ഷത്തിന്റെ പതിനാറടിയന്തിരവും നടത്തി ഡല്‍ഹിയില്‍ ഒരു `ആപ്പ്‌' പാര്‍ട്ടി. മൊത്തം കണ്‍ഫ്യൂഷന്‍. എന്തു പറയണമെന്നറിയാതെ കുറെ വികൃതിത്തരങ്ങള്‍ ചാനലിലൂടെ വിളമ്പി ബി.ജെ.പി പോലും തലയില്‍ മുണ്ടിട്ട്‌ നടക്കുന്നു.

`പത്തുപെറ്റ കിളവിയെ കാമസൂത്രം പഠിപ്പിക്കെണ്ടെന്ന്‌ പി. സി. ചാക്കോയും, ടോംവടക്കനും. മുദ്രാവാക്യം മാറ്റിയെഴുതുമെന്ന്‌കാരാട്ട്‌. സത്യം പറഞ്ഞാല്‍ പുലിമടയിലെകുഞ്ഞുങ്ങളേപ്പോലെ മീഡിയ ജീവികള്‍ പരസ്‌പരം ആന്തിപ്പറിച്ച്‌ ആഘോഷിക്കയാണ്‌. `മോഡി തരംഗം അവസാനിച്ചു' കേജരിവാള്‍ ഭരിക്കുമോ? ഈ പാര്‍ട്ടിക്ക്‌്‌ വല്ല മാനിഫെസ്‌റ്റോ ഉണ്ടോ? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. സംശയങ്ങള്‍.

തറ രാഷ്‌ട്രീയത്തില്‍ കിടന്ന്‌ ഇന്നും വെറുംതറയായി വസിക്കുന്ന ഒരു ജനതയ്‌ക്ക്‌ ഇത്തരം വേവലാതി ചിന്തകള്‍ സ്വാഭാവികം ആണ്‌. കൂട്ടു മന്ത്രിസഭയെന്ന ചെറ്റ രാഷ്‌ട്രീയത്തില്‍ നിന്നും മൂഴുഭൂരിപക്‌ഷമായി, പ്രതിപക്‌ഷമില്ലാതെ രണ്ടു ഭരണം ഇന്ത്യയില്‍ ചരിത്രസംഭവമായി വന്നിരിക്കുന്നു. മോഡിയും, കേജരിവാളും.

മലയാളിക്ക്‌ ഇത്‌ അംഗീകരിക്കാന്‍ വലിയ പ്രയാസം. പാര്‍ട്ടി ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലണമെന്നല്ല, ജനങ്ങളാണ്‌ പാര്‍ട്ടിയെന്നും നേതൃത്വമാണ്‌ പാര്‍ട്ടിയുടെ ശക്‌തിയെന്നും തെളിയിച്ചിരിക്കുന്നു. മോഡിയുടെ ബി.ജെ.പിയും, കേജരിവാളിന്റെ ആംആദ്‌മി പാര്‍ട്ടിയുമാണ്‌ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നത്‌. `മാറ്റമില്ലാത്തതായിട്ട്‌ഒന്നേ ഉള്ളു; മാറ്റം' എന്ന മാര്‍ക്‌സിന്റെവാക്കുകള്‍ ഈ രാഷ്‌ട്രീയമാറ്റത്തില്‍ ദര്‍ശിക്കാം.

ഹിന്ദുത്വവാദികളുടെ ബി.ജെ.പി അല്ല മോഡിയുടെ ബി.ജെ.പി. ശിലായുഗത്തിലെ പ്രാകൃതജീവികളായവരുടെ ജല്‌പനങ്ങള്‍ക്ക്‌ മോഡി ഫുള്‍സ്‌റ്റോപ്പ്‌ ഇടുന്ന കാലംവരുന്നു. `ജയലളിത'യുടെ ജയില്‍വാസവും, സഖ്യകക്‌ഷിയായ `ശിവസേന'യെതളെച്ചതും, 70 കഴിഞ്ഞ സ്‌ഥിരപ്രതിഷ്‌ഠകളെ മന്ത്രസഭയില്‍ നിന്നൊഴിവാക്കി മാതൃകകാട്ടിയതും ഈ മോഡി തന്നെ. ചുരുങ്ങിയ സമയംകൊണ്ട്‌ ലോകദൃഷ്‌ടിയില്‍ ശ്രദ്‌ധിക്കപ്പെട്ട വ്യക്‌തിത്വം. മോഡിയുടെ പരാജയമല്ല ആംആദ്‌മിയുടെ വിജയം.

കണ്ടുമടുത്ത മുഖങ്ങളെ `അഴുകിയരാവണന്മാരെ' ഡല്‍ഹി ജനത വെറുത്തു. മനുഷ്യാവകാശങ്ങള്‍ ഉറപ്പിക്കുന്ന വാഗ്‌ദാനവുമായി വന്ന പാര്‍ട്ടിയെ ഒരു ജനത സ്വീകരിച്ചു.

ഇതുവരെയുള്ള തരികിട അവസരവാദികളെ തളെച്ചുകൊണ്ട്‌ ദല്‍ഹി കേജരിവാളും ഇന്ത്യ മോഡിയും ഭരിക്കും. കോണ്‍ഗ്രസും ഇടതുപക്‌ഷവും ഇനിയും ഭിക്‌ഷാടനം തുടരും. കേരളത്തില്‍ മാത്രമായി ചുരുങ്ങിയ ഈ പാര്‍ട്ടികള്‍ക്കൊപ്പം നിരവധി പ്രാദേശികപാര്‍ട്ടികളുടെ അന്ത്യംകുറിക്കപ്പെടുന്ന രാഷ്‌ട്രീയ നവോത്‌ഥാനം വരാന്‍ പോകുന്നു. കോണ്‍ഗ്രസിന്റെ സ്‌ഥാനം ആംആദ്‌മി പാര്‍ട്ടിയിലേക്ക്‌ എത്തപ്പെടുന്നു.

പ്രവാസിമലയാളികള്‍ ഇതുതിരിച്ചറിയണം. ജന്മനാടിനെ 50 വര്‍ഷമായി ഭരിച്ചുമുടുപ്പിക്കുകയാണ്‌ ഇരുമുന്നണികളും ചെയ്‌തത്‌. ഒരുവാഴപോലും നടാതെ വല്ലവനം നട്ടതെല്ലാം വെട്ടിനിരത്തിയും ഇടിച്ചുപൊളിച്ചും ഒരു അച്യുതാനന്ദന്‍. സഹപ്രവര്‍ത്തകരെ വെട്ടിനിരത്തി `അതിവേഗം ബഹുദൂരം' എല്ലാഗുണ്ടകളെയും കൂട്ടാളികളാക്കി പായുന്ന ഉമ്മന്‍ചാണ്ടി. ഈ യാത്ര എവിടേക്ക്‌? ഒടുവിലെന്താകും? അഴിമതിയില്‍ മുങ്ങിയസര്‍ക്കാര്‍ .പ്രതികരണശേഷി നഷ്‌ടപ്പെട്ട പ്രതിപക്‌ഷം. പൊതുജനം വലയുന്നു. സാധുക്കള്‍ തെരുവീഥിയില്‍ അലയുന്നു. ചിന്തിക്കുക.

വായനക്കാരുടെ പ്രതികരണ ംലേഖനങ്ങളായി വളരട്ടെ. സമൂഹം നാശത്തില്‍ നിന്നും ഉണരട്ടെ.
മോഡി, കേജരിവാള്‍- പുതുയുഗരാഷ്‌ട്രീയം (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
Maliakel Sunny 2015-02-13 05:53:30
How come Pravasi react or stop any such behaviors ? We are  busy starting all these PARTY's  group , So some of us can a be President /Secretary . 
John Varghese 2015-02-13 07:18:43
കോണ്ഗ്രസ്സിന്റെ നെഞ്ചത്ത് അവസാന റീത്തും സമർപ്പിച്ചു ഇടതുപക്ഷത്തിന്റെ പതിനാറു അടിയന്തരവും നടത്തി .......തലയിൽ മുണ്ടിട്ടു നടക്കുന്നു.  പത്തു പെറ്റ കിളവിയെ കാമ സൂത്രം പഠിപ്പിക്കുന്നു " 'രാഷ്ട്രീയത്തിൽ കിടന്നു വേര് തറയായി '  വല്ല വാഴ പോലും നടാതെ ഉള്ള വനം എല്ലാം വെട്ടി തെളിച്ച് ...എന്ന് തുടങ്ങിയുള്ള ലേഖകന്റെ പ്രയോഗങ്ങൾ അദ്ദേഹത്തിൻറെ തന്നെ ലേഖനത്തിൽ നിന്നും എടുത്തവയാണ്.  മലയാള ഭാഷ പ്രയോഗം എത്രമാത്രം അധ്പതിചിരിക്കുന്നു എന്ന് കാണിക്കാനും, അതുപോലെ ലേഖകൻ ആറുമുള വെട്ടി നിരപ്പാക്കി വിമാനം ഇറക്കണം എന്ന് വാദിച്ച ഒരു വ്യക്തി. (വല്ല വാഴ പോലും നടാതെ ഉള്ള വനം എല്ലാം വെട്ടി തെളിച്ച്).  അമേരിക്കയിൽ മലയാള ഭാഷയെ ഉദ്ധരിക്കുന്നവന്മാരാണ് ഇവർ.  വിദ്യാധരനേം വായനക്കാരനും പിന്നെ എങ്ങനെ തലവേദനയാകാതിരിക്കും.  കഷ്ടം!! എന്റ മലയാള ഭാഷ. വിദ്യാധരന് സലാം.
Jack Daniel 2015-02-13 07:56:59
നല്ല സ്വയമ്പൻ സാധനം അടിച്ചാലെ ഇങ്ങനത്തെ നല്ല ഭാഷകൾ വരികയുള്ളു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക