Image

സുരേഷ് ബായ് പട്ടേലിന് മര്‍ദ്ദനം വേദനാജനകം: കോണ്‍ഗ്രസ് അംഗം അമി ബേര

പി. പി. ചെറിയാന്‍ Published on 13 February, 2015
സുരേഷ് ബായ് പട്ടേലിന് മര്‍ദ്ദനം വേദനാജനകം: കോണ്‍ഗ്രസ് അംഗം അമി ബേര
അലബാമ: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഗുജറാത്തില്‍ നിന്നുള്ള സുരേഷ് ബായ് പട്ടേലിന് പോലീസ് മദര്‍ദമേല്‍ക്കേണ്ടി വന്ന സംഭവം ഭയാനകവും, വേദനാജനകവുമാണെന്ന് ഇന്ത്യന്‍ വംശജനും സാക്രമെന്റൊയില്‍ നിന്നുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവുമായ അമി ബേര  പറഞ്ഞു.

ഫെബ്രു.13ന് നടത്തിയ പ്രസ്താവനയിലാണ് അമി ബേര  ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്.

അലബാമയിലുള്ള മകന്റെ വീട്ടില്‍ രണ്ടാഴ്ച മുമ്പാണ് പിതാവ് പട്ടേല്‍(57) എത്തിയത്. വീടിനുസമീപം രാവിലെ നടക്കാനിറങ്ങിയതായിരുന്നു പട്ടേല്‍. സംശയകരമായ സഹാചര്യത്തില്‍ ഒരാള്‍ നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന പോലീസ് യാതൊരു പ്രകോപനവും ഇല്ലാതെയാണ് പട്ടേലിനെ കൈവിലങ്ങണിയിച്ചതും, താഴേക്ക് തള്ളിയിട്ടതും. വീഴ്ചയില്‍ സാരമായി നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പട്ടേലിനെ അടിയന്തിരമായി ശാസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ശരീരത്തിന്റെ ഒരു ഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടു.
സംഭവത്തിനുത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ച്വിട്ട് എഫ്.ബി.ഐ അന്വേഷണത്തിനുത്തരവിട്ടതിനെ അമിബറെ സ്വാഗതം ചെയ്തു.

ന്യൂനപക്ഷ സമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യണമെങ്കില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി സഹകരിക്കണമെന്നും അമിബറെ പറഞ്ഞു.

US lawmakers condemn police assault on Indian grandfather

Several US lawmakers condemned the police assault on an Indian grandfather who was slammed to the ground by a police officer in Alabama - while he was out for a walk in the neighbourhood - leaving him partially paralysed as donations poured in for the victim.

The police officer Eric Parker, who assaulted Sureshbhai Patel, 57, Feb 6 while he was taking a walk in front of his son Chirag Patel's house in a Madison, Alabama suburb was arrested Thursday and Police Chief Larry Muncey has recommended that he be fired.
Parker was released on $1,000 bond from the Limestone County Jail. A court appearance has been set for him for March 12, according to WAFF-TV, a local news channel,

Patel, who had come from India recently to look after his grandson who was born prematurely, filed a lawsuit Thursday saying his civil rights were violated. It seeks an unspecified amount of money. According to the lawsuit, Patel said he tried to tell the officers that he doesn't speak English, saying "No English. Indian. Walking."

Both police videos show two officers eventually forcing Patel to the ground with his hands behind his back.

One police video captured an officer asking Patel, "Did you bite your lip?" as he remained on the ground. The officers repeatedly attempted to get Patel to "stand up" so they could move him to a patrol car.

According to the lawsuit, Patel was paralysed in his arms and legs after officers forced him to the ground, his face bloodied.

State Department spokesperson Jen Psaki when asked Friday whether the department was sending any officials to Alabama to meet the victim along with Indian officials told reporters that "I don't believe there's a role for the State Department here."

"We certainly wish Mr. Patel a full recovery from his injuries. Our thoughts are with his family," she said declining further comment as "this case is under investigation."

The lone Indian Congressman Ami Bera, who is also co-chair of the Congressional Caucus on India and Indian Americans and a member of the House Foreign Affairs Committee, called the incident "horrible and tragic."

Noting that the FBI has opened an investigation, he said: "Moving forward, we must come together as a nation to tackle the very real issues our minority communities face, and to rebuild trust and understanding among law enforcement agencies and the diverse communities that they serve."

Several members of the Congressional Asian Pacific American Caucus (CAPAC) including chair Judy Chu, Michael Honda, Ted Lieu, Jan Schakowsky and Grace Meng also condemned the use of excessive police force against Sureshbhai Patel.

"In no way should the colour of someone's skin or their limited English proficiency lead to the type of confusion and unreasonable use of force that left Mr. Patel partially paralysed," said Chu.

"As we await the FBI's findings, I will continue to work with my colleagues in Congress to ensure that this type of profiling and excessive force is no longer permitted by law enforcement," she said.

Meanwhile, according to the Washington Post donations have been pouring into GoFundMe account set by a member of the Indian community, who is not related to the family, to help with Patel's medical bills and other expenses.

That GoFundMe page has collected more than $50,000 in donations for the family as of late Friday morning. The fund is trying to raise $100,000 for Patel, who has no insurance.

Patel's lawyer Hank Sherrod told The Post Friday that Indian Americans from all over the country have contacted him directly about sending cheques to the family to cover medical bills.

(Arun Kumar can be contacted at arun.kumar@ians.in)

സുരേഷ് ബായ് പട്ടേലിന് മര്‍ദ്ദനം വേദനാജനകം: കോണ്‍ഗ്രസ് അംഗം അമി ബേര
Ami bera
സുരേഷ് ബായ് പട്ടേലിന് മര്‍ദ്ദനം വേദനാജനകം: കോണ്‍ഗ്രസ് അംഗം അമി ബേര
police
Join WhatsApp News
Vivekan 2015-02-14 21:43:28
യാത്രാവേളയിൽ വിമാനത്തിൽ എഴുനേറ്റു നടക്കുകയും വെളിയിലേക്ക് നോക്കുകയും ചെയ്തതിന്റെ പേരിലാണ് ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു 'വെളുത്ത' യാത്രക്കാരി അടുത്തിരുന്നു യാത്ര ചെയ്ത ഇന്ത്യാക്കാരൻ 'ടെറ-റിസ്റ്റാണെന്നു' പരാതിപ്പെട്ടത്! വിമാനം ഉടനെ താഴെയിറക്കി പരിശോധിച്ച ശേഷം അയാളെ ഒഴിവാക്കി യാത്ര തുടർന്നു. അതിന്റെ കേസു "സോറിയും കോമ്പൻസേഷനും" നല്കി പിന്നീടു തീർത്തു. അങ്ങനെ പലതു തുടരെ അമേരിക്കയിൽ ഇന്ത്യാക്കാർക്ക് നേരെ ഓരോ വർഷങ്ങളിലും ഉണ്ടാവുന്നു.

'യൂട്യൂബിൽ' ന്യൂയോർക്കിലെയും മറ്റു പല സ്റ്റേറ്റുകളിലെയും പോലീസിന്റെ പൈശാചിക വിളയാട്ടങ്ങളുടെ ചിത്രീകരണങ്ങൾ  അനവധിയുണ്ട്. അമേരിക്കയിൽ ഇതൊരു പതിവാണെന്ന്  കാണാൻ  പ്രയാസമില്ല. പലരുടേയും കഥകൾ ആരുമറിയാതെ തള്ളിപ്പോവുന്നു. വിഡിയോയിൽ പുറത്തു വന്നതുകൊണ്ടു ഇതു വെട്ടിൽ വീണെന്നു മാത്രം. അതിനാൽ നടപടികളും ഉണ്ടായി.

ഈ കേസിലെ പ്രധാന പോലീസുകാരനെ പിരിച്ചു വിടാൻ തീരുമാനിച്ചതായും പോലീസ് ചീഫ് പറയുന്നു. എന്നാൽ വികസിത രാജ്യങ്ങളിൽ എങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ അമേരിക്കൻ പോലീസ് നിരന്തരം ഇത്തരം കഠിന പ്രവർത്തികളിൽ വ്യാപൃതരാവുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാനാവുന്നില്ല.

എന്നിട്ടും നമ്മൾ അമേരിക്കയെ വളരെ സ്നേഹിക്കുന്നുതായും കാണുന്നു. സ്വന്ത രാജ്യത്തെക്കാൾ കൂടുതൽ അമേരിക്കയെ സ്നേഹിക്കുന്ന ഇന്ത്യാക്കാരെപ്പോലെ മറ്റൊരു ജനത വേറെ ഉണ്ടെന്നു തോന്നുന്നില്ല. ഇതുപോലെ അടിയും തൊഴിയും തുപ്പും കിട്ടുമ്പോഴും, അമേരിക്കയുടെ ഇത്തരത്തിലുള്ള ചെയ്തികളെ ന്യായീകരിക്കാനും ഇന്ത്യാക്കാർ തന്നെ കൂടുതൽ മുന്നോട്ടു വരുന്നു. അതുകൊണ്ട് തന്നെയല്ലേ ഇത്തരത്തിൽ നമുക്ക് പെരുമാറ്റങ്ങൾ വീണ്ടും നേരിടേണ്ടി വരുന്നതെന്നും തോന്നിപ്പോവുന്നു. ഒരു ചൈനക്കാരൻ അല്ലെങ്കിൽ ഒരാഫ്രിക്കൻ അമേരിക്കൻ ആ സ്ഥലത്തു സ്ട്രീറ്റിൽ കൂടി നടന്നു പോയാൽ, വീടുകളിൽ നോക്കി എന്നോ, വീടിനു മുൻപിൽ നിന്നുവെന്നോ പറഞ്ഞു ഒരു വീട്ടുകാരനോ വീട്ടുകാരിയോ പരാതിപ്പെടുക തന്നെ ഉണ്ടാവില്ല, അഥവാ ഉണ്ടായാൽ തന്നെ പോലീസ് വന്നു ഇത്തരത്തിൽ അവനെ 'സ്റ്റോപ്പ്' ചെയ്യാനും സാധ്യതയില്ല. വെറുതെ നടന്നു പോവുന്ന ഒരാളെ പോലീസ് വിളിച്ചു നിറുത്തി, 'നീ ഇവിടെ എന്തെടുക്കുന്നു എന്നു ചോദിച്ചു' ഒരു പ്രശ്നം ഉണ്ടാക്കുകയാണ് ചെയ്തിരിക്കുന്നെതെന്നും പ്രായത്തിന്റെ അളവു പോലും നോക്കാതെ അയാളെ നിഷ്കരുണം നിലത്തു മലർത്തിയടി ക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. അവരെ പുകഴ്ത്താൻ ഏതു വിധത്തിലും ശ്രമിക്കുന്ന വെള്ളക്കാരുടെ കൂടെ ഇന്ത്യാക്കാരും കൂടുന്നതാണ് മനസ്സിലാക്കാൻ പ്രയാസം.

വഴിവിട്ട അന്വേഷണങ്ങളും കുറ്റാരോപണങ്ങളും പരിക്കേൽപ്പിക്കുന്നതും അമേരിക്കയിൽ പുതുതല്ല എന്നാണ് ചരിത്രം കാണിക്കുന്നത്. വംശീയമായും, നിറത്തിന്റെ പേരിലും, ഭാഷയുടെ പേരിലും ഉള്ള വിഭാഗീയതയുടെ കരിനിഴലിൽ തഴച്ചു വളർന്ന ഒരു രാജ്യമായതു കൊണ്ടാവണം ഇതു നിരന്തരം ഇവിടെ സംഭവിക്കുന്നു.  അത്തരത്തിലല്ലാതെ ഇവിടെ ഭരണം നിയന്ത്രിക്കുന്ന വെള്ളക്കാർക്കു അവരുടെ വെളുത്ത പോലീസിനെ ഉപയോഗിക്കാൻ കഴിയുന്നില്ലാ എന്നാണ് കാണാൻ കഴിയുന്നത്‌. പോലീസുകാരനെ പിരിച്ചു വിട്ടുവെങ്കിലും മറ്റൊരു ഡിപ്പാർട്ടുമെന്റൊ സ്റ്റേറ്റോ അയാൾക്ക്‌ വീണ്ടും ജോലി നല്കാം. അത്തരത്തിൽ ഒരു നാറിയ അവസ്ഥ അടിച്ചമർത്തുന്ന രീതിക്കു വേണ്ടി ഈ സമൂഹം നിലനിർത്തുന്നില്ലേ? അത്തരത്തിൽ വളരെ വിലകുറഞ്ഞ രീതി അമേരിക്ക നിലനിർത്തിപ്പോരുന്ന തായി അമേരിക്ക തിരിച്ചറിയേണ്ടതായിട്ടുണ്ട്. പോലീസ് ചെയ്തത് തെറ്റ് എന്നു ഗവർമെന്റിനു ബോധ്യപ്പെട്ട സ്ഥിതിക്ക് നഷ്ടപരിഹാരം മാത്രം പോരാ, നമ്മുടെ കുട്ടികൾക്ക് ഇവിടെ സമാധാനത്തോടെ വളരുകയും ജീവിക്കേണ്ടതാ യിട്ടുമുണ്ട്.  

അടിയന്തിരമായി അമേരിക്കയിലേക്കു  കുടികയറുന്ന ഇന്ത്യാക്കാരെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയിൽ അതിനു നല്ല പ്രചരണം കൊടുക്കാൻ സംഘടനകൾ തയ്യാറാവണം. ചൈന ചെയ്യും പോലെ സ്വന്ത ജനങ്ങളെ  ആക്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടി നല്കാനും ഇന്ത്യൻ ഗവർമെന്റും ജനങ്ങളും തയ്യാറാവുകയും വേണം. അല്ലാതെ അവർക്ക് സുറുതി പാടി അപേക്ഷിച്ചിരിക്കുന്ന വിസയുടെ കാര്യം വേഗത്തിലാക്കാൻ പ്രാർത്ഥിക്കയല്ല വേണ്ടത്.

american 2015-02-15 07:25:36
അമേരിക്കയില്‍ ജീവിച്ചു കൊണ്ടു ഇത്രക്കങ്ങു അമേരിക്കന്‍ വിരോധം പറയാമോ? ആര്ക്കും എപ്പോള്‍ വേണംങ്കിലും തിരിഛ്കു പോകാം. ആരെയും ഇങ്ങോട്ടു ക്ഷണിക്കുന്നുമില്ല.
റെസിസസവും വെള്ളക്കാരന്റെ അധീസ മനോഭാവവുമൊകെ ഇവിടെ ഉണ്ട്. എന്നാലും ഈ പറയുന്ന്ത്ര പ്രശ്‌നങ്ങളില്ല. അവര്‍ വര്‍ഗീയക്കാരായിരുന്നെങ്കില്‍ വെള്ളക്കാരക്കു മാത്രം കുടിയേറ്റം എന്ന് നിയമം ഉണ്ടാക്കാമായിരുന്നു. മത വിദ്വേഷികളായിരുന്നുവെങ്കില്‍ ക്രിസ്ത്യാനികള്ക്കു മാത്രം പ്രവേശനം എന്നു വയ്ക്കാമായിരുന്നു.
ഇതൊന്നും ഉണ്ടായില്ല. സംഘടിതമായി അവര്‍ ആരെയും ആക്രമിക്കാനൊ അമ്പലവും മോസ്‌കും പൊളിക്കാനൊ പൊകുന്നുമില്ല. ഒറ്റപീട്ട സംഭവങ്ങള്‍ വച്ച് അമെരിക്കയെ അളക്കരുത്
Pappy 2015-02-15 13:26:54
ന്യായം പറയുമ്പം തിരിഞ്ഞിരിക്കരുതെന്നു പറയും. അമേരിക്കയിൽ ഒരു ഏഴാംകിട പൗരൻ ആയി ജീവിക്കാനല്ല ഇന്ത്യപോലുള്ള ഒരു രാജ്യത്തുനിന്ന് അനേക ജനങ്ങൾ അമേരിക്കയിലേക്ക് കുടിയേറിയത്. കുറഞ്ഞ പക്ഷം അങ്ങനെയൊരു ചൂഷണം ഉണ്ടെന്നു ഇവരിൽ ഭൂരിപക്ഷവും ധരിച്ചിരുന്നുമില്ല. ഇവിടെ മെച്ചപ്പെട്ട ജീവിതം ഉണ്ടെന്നും അതു 'ലോകോത്തരമെന്നും', ഇമിഗ്രന്റിന്റെ സ്വപ്ന ഭൂമിയെന്നും, പാട്ടുകൾ പാടി പാൽപ്പൊടി വിതറിയും പലപ്പോഴും പുഴുക്കുത്തു വീണതെങ്കിലും 'വെറുതെ' എന്ന ലേബലിൽ ഗോതമ്പു നല്കിയും, പ്രാർത്ഥിപ്പിച്ചും ഓരോ സമൂഹങ്ങളെ മറ്റു പലയിടത്തുംപോലെ ഇന്ത്യയിലും അമേരിക്ക വളർത്തിയിട്ടുണ്ട്. പ്ലാവില മാറ്റി കത്തീം മുള്ളും ഉപയോഗിച്ചു പന്നിയിറച്ചീം, ബീഫക്കറിയും തിന്നാനും അവരൊക്കെ  പഠിച്ചുവെന്നതു സത്യം. അതുകൊണ്ട്,  ഈ സൗഭാഗ്യങ്ങൾ എല്ലാം നല്കുന്ന ദൈവത്തെപ്പോലെയുള്ള മനുഷ്യരുടെ പോലീസു വന്നു അവരുടെ വഴിയിൽ നടന്നു എന്ന കുറ്റത്തിനു - വിഡിയോയിൽ കാണും പോലെ - വലിച്ചിട്ടു ചവുട്ടുന്നതിൽ ഖേദിക്കേണ്ടതുണ്ടോ എന്നു ന്യായമായി ചോദിക്കാം.

പക്ഷെ, നിന്റെ ഉപ്പാപ്പയ്ക്കാ ഇതു സംഭവിച്ചിരുന്നെതെങ്കിൽ നീ എന്തു ചെയ്യുമെടാ കുഞ്ഞൂട്ടി?

"എനിക്കറിയത്തില്ല അച്ചായോ..."

AVivekan 2015-02-15 16:42:35
People who complain America is racist forget that they face MORE RACISM in their own country.  Just go to india and try to go somewhere and you will see constantly biased based on your SKIN color , The dress you wear , the way you speak !!!!!! . India i think tis the  WORLD CAPITAL for racism .....You are never treated equal and when 2 people meet , the first thing they do is to ESTIMATE if the other person is ABOVE you or  BELOW YOu. I
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക