Image

വടക്കെ അമേരിക്കയിലെമലയാളി അഗ്രഗാമികളുടെ കൂട്ടായ്‌മ മാര്‍ച്ച്‌ 01, 2015

സരോജ വര്‍ഗീസ്സ്‌ Published on 21 February, 2015
വടക്കെ അമേരിക്കയിലെമലയാളി അഗ്രഗാമികളുടെ കൂട്ടായ്‌മ മാര്‍ച്ച്‌ 01, 2015

(Pioneer Club of Keralites of North America)

വടക്കെ അമേരിക്കയിലെ അഗ്രഗാമി കൂട്ടായ്‌മയെ കുറിച്ച്‌ വായനക്കാര്‍ കേട്ടിരിക്കുമല്ലോ? വാര്‍ദ്ധക്യം എന്ന അവസ്‌ഥ നിരാലംബരും ശയ്യാവലംബികളുമാക്കുന്ന കുറേപേര്‍ക്ക്‌ കഴിയാവുന്ന സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച ഈ കൂട്ടായ്‌മ പല നല്ല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചു. ഇത്‌ ജാതി മത രാഷ്‌ട്രീയ ചിന്തകള്‍ക്ക്‌ അതീതമായി മനുഷ്യത്വവും സാഹോദര്യവും കണക്കിലെടുത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌. ഇതില്‍ അംഗത്വം നേടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഹൃദയാലുക്കളായ എല്ലാ നല്ലവരേയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പ്രതിമാസം സംഘടിപ്പിക്കുന്ന സംഗമങ്ങളില്‍ പങ്ക്‌ചേര്‍ന്ന്‌ ഈ സംഘടനയുടെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാവരേയും ഞങ്ങള്‍ ക്ഷണിക്കുന്നു.

മാര്‍ക്ല്‌ മാസം ഒന്നാം തിയ്യതി വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ സന്റൂര്‍ റെസ്‌റ്റോറന്റില്‍ വെച്ച്‌ (257-05 Union Turnpike, Floral Park 11004) അഗ്രഗാമി അംഗങ്ങള്‍ ഒത്ത്‌ ചേരുന്നു. ഈ സമ്മേളനത്തിലേക്ക്‌ എല്ലാവര്‍ക്കും സ്വാഗതം. പുതുതായി അംഗത്വം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങളുമായി ബന്ധപ്പെടുക, അല്ലെങ്കില്‍ പ്രസ്‌തുത സമ്മേളനത്തില്‍ എത്തിചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 718-343-3939./917-538-5689.

മനുഷ്യ ജീവിതം നാലു ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം.ഈ നാലു അവസ്‌ഥയിലും നമ്മള്‍ ആരെയെങ്കിലും ആശ്രയിച്ചിട്ടുണ്ട്‌. എന്നാല്‍ വാര്‍ദ്ധക്യം അവഗണിക്കപ്പെടുന്ന ഒരു അവസ്‌ഥയാണ്‌. പ്രത്യേകിച്ച്‌ രോഗങ്ങള്‍ ബാധിച്ച്‌ അവശത വരുമ്പോള്‍. അങ്ങനെ അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാരാകുന്നവര്‍ക്ക്‌ ഒരു സ്വാന്ത്വനം എത്തിക്കാന്‍ കഴിയുന്നത്‌ എത്രയോ ദൈവീകമാണ്‌. ആഡംബരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി നമ്മള്‍ എത്രയോസമയവും ധനവും ചിലവഴിക്കുന്നു. വളരെ തിരക്ക്‌ പിടിച്ച ജീവിതത്തില്‍ നിന്ന്‌ ഒരു നിമിഷം സഹായം ആവശ്യമുള്ളവര്‍ക്ക്‌വേണ്ടി ഒന്ന്‌ നില്‍ക്കാന്‍ കഴിഞ്ഞാല്‍ അതല്ലെ ജീവിത സാഫല്യം. നന്മകളുടെ പ്രകാശം പരത്തികൊണ്ട്‌ ജീവിക്കുമ്പോള്‍ അല്ലേ ഒരു ജീവിതം പൂര്‍ത്തിയാകുന്നത്‌. വളരെ മഹത്തായ ഒരാദര്‍ശത്തിന്റെ സാക്ഷാത്‌കാരത്തിനായി രൂപം കൊണ്ട ഈ അഗ്രഗാമി കൂട്ടായ്‌മയിലേക്ക്‌ കടന്നുവന്ന്‌ പുണ്യപ്രവര്‍ത്തികളിലൂടെ ഈശ്വരനെ കണ്ടെത്തുക.അഗ്രഗാമിയുടെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും വായനകാരുടെ ഓര്‍മ്മക്കായി വീണ്ടും താഴെകൊടുക്കുന്നു.

സഹായം വേണ്ടവരെ വീട്ടില്‍പോയി സന്ദര്‍ശിക്കുക, ആരോഗ്യപരവും, ഔഷധപരവുമായ കാര്യങ്ങള്‍ അന്വേഷിക്കുക. സമൂഹവുമായി ബന്ധമില്ലാതെ ഏകാന്തതയും വിഷാദവും അനുഭവിക്കുന്നവര്‍ക്കുവേണ്ട സേവനങ്ങള്‍ നല്‍കുക, മദ്യവും ലഹരി പദാര്‍ത്ഥങ്ങളുമുപയോഗിക്കുന്നവര്‍ക്ക്‌ അതില്‍നിന്നും മുക്‌തി നേടാനുള്ള സഹായവും ഉപദേശങ്ങളും നല്‍കുക, കുട്ടികളെ വളര്‍ത്തുന്നതിനും അപ്പോള്‍ മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശനങ്ങള്‍ക്കും വേണ്ട സഹായങ്ങളും സേവനങ്ങളും നല്‍കുക തുടങ്ങിയവയാണ്‌ പ്രാരംഭ പ്രവര്‍ത്തനങ്ങളായി ഉദ്ദേശിക്കുന്നത്‌.

സന്നദ്ധസേവകരെചേര്‍ത്ത്‌ അവര്‍ക്ക്‌വേണ്ടപരിശീലനവും, വികസനവും നല്‍കുക.വീട്ടില്‍ കിടപ്പിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ അവരെ സന്ദര്‍ശിക്കുക. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അത്‌നിര്‍വ്വഹിക്കാന്‍ പര്യാപ്‌തമായ സംഘടനകളുമായി ബന്ധപ്പെടുത്തുക. സംഘടനയുടെ ഉദ്ദേശ്യവും, പ്രവര്‍ത്തനവും മനസ്സിലാക്കിപ്പിക്കാന്‍ പരിശീലനസമ്മേളനങ്ങള്‍ സംഘടിപ്പിക്കുക സമൂഹവുമായി അത്തരം സേവനങ്ങളുടെ വിവരങ്ങള്‍ നല്‍കുക.എല്ലാവരുമായി വാര്‍ത്താവിനിമയം ബന്ധം സ്‌ഥാപിക്കുക. സംഘടിപ്പിച്ച്‌ എച്‌.എഫ്‌.സിയിലെ അംഗങ്ങള്‍ക്ക്‌ സഹായമെത്തിക്കുക. ഈ സംഘടനയുടെ നേത്രുത്വം, തമ്മില്‍ തമ്മില്‍ ബന്ധപ്പെടല്‍, സംഘടിക്കല്‍, ഉപദേശങ്ങള്‍ കൊടുക്കല്‍, രേഖകള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളുടെ നടത്തിപ്പിലേക്കായി ഒരു നിര്‍വ്വാഹക സമിതിയെ രൂപീകരിക്കുക തുടങ്ങിയ പരിപാടികളും പുരോഗമിച്ചു വരുന്നു.

പയനീര്‍ ക്ലബ്ബില്‍ ചേര്‍ന്ന്‌പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ശ്രീ വി.എം.ചാക്കോയുമായി ബന്ധപ്പെടുക. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 917-538-5689, ഇ-മെയില്‍ karikunnam@aol.com.
വടക്കെ അമേരിക്കയിലെമലയാളി അഗ്രഗാമികളുടെ കൂട്ടായ്‌മ മാര്‍ച്ച്‌ 01, 2015
Join WhatsApp News
Sudhir Panikkaveetil 2015-02-22 08:30:02
അവശന്മാർ ആര്ത്തന്മാർ ആലംബഹീനന്മാർ
അവരുടെ സങ്കടം ആരറിയാൻ ? അഗ്രഗാമി എന്ന സംഘടന അറിയുന്നു. അഗ്രഗാമികൾക്ക് വേണ്ടി
പിൻഗാമികൾ എന്നായിരുന്നു സംഘടനയുടെ
പേര് വേണ്ടിയിരുന്നത്. അമേരിക്ക എന്ന രാജ്യത്തിനു
ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ളവർ എന്ത്
സംഭാവന ചെയ്തു എന്ന് ചോദിച്ചാൽ കുറെ
സംഘടനകൾ എന്ന് ഭാവി തലമുറ പറയും. അങ്ങനെ ഒരു പട്ടികയിൽ ഇത് പെടാതിരിക്കട്ടെ .  സമൂഹത്തിനു എന്തെങ്കിലും നന്മ ചെയ്യാൻ അഗ്രഗാമിക്ക് കഴിയട്ടെ. ശ്രീമതി സരോജയുടെ ഭാഷയും ആവിഷ്കാരവും കേമം തന്നെ.
വിദ്യാധരൻ 2015-02-22 11:02:34
അഗ്രഗാമിക്കുണ്ടൊരർത്ഥം  'നേതാവെന്നു'
ആപ്പേര്  കേട്ടാൽ എത്തിടും ആയിരങ്ങൾ 
കണ്ണ് കണ്ടില്ലെങ്കിലും കൈകൾ വിറച്ചാലും 
നേതാവാകാനുള്ള മോഹം ചുടലവരെ
പേരിടുമ്പോൾ സൂക്ഷിക്കണം 
അല്ലെങ്കിലീ 'അഗ്രഹാരത്തിലെ കഴുതകൾ 
തെറ്റ് ധരിച്ചങ്ങെത്തിടും 
പിന്നോക്കൻ 2015-02-23 00:19:42
പണപ്പിരിവ് വരുമ്പോൾ മലയാളി ജാതിയും മതവും വിട്ടുനിന്നു കെഞ്ചും. പണം വരുന്നതോടെ ജാതിയും മതവും തിരിച്ചെത്തും അങ്ങനെ അതു കൈകാര്യം ചെയ്യുമെന്നുറപ്പ്. അത്തരത്തിൽ നാനാവിധത്തിൽ വിഘടിക്കാൻ പാടില്ലായിരുന്നു. എന്നാൽ തിരിച്ചു പിടിക്കാനാവില്ലാത്തവിധം അതു വളർന്നു പന്തലിച്ചു,  പരിപോഷിപിക്കപ്പെട്ടുകൊണ്ടും ഇരിക്കുന്നു. ഇനി സാധിക്കില്ല. അത്തരത്തിൽ ഒരു ചിന്തവിട്ടു മാറാൻ മലയാളിക്ക് കഴിയില്ല. അമേരിക്കയിൽ വന്നു ജീവിക്കുമ്പോഴും ജാതിപ്പേരുകൾ ചേർത്തു ഹിന്ദുക്കൾ കുഞ്ഞുങ്ങൾക്ക്‌ പേരിട്ട് അതു നിലനിർത്തുന്നു. എന്തിന്? ജാതിമഹാത്മ്യം വിവരിച്ചാൽ സായിപ്പു ചിരിക്കും എന്നവർക്കറിയാം. "ഇവൻ ഇപ്പോഴും ഇത്ര പുറകിലോ", എന്ന് അവർ ചിന്തിക്കും എന്നും അവർക്കറിയാം. എന്നിട്ടും മലയാളി ജാതി വിടാതെ പിടിക്കുന്നു. മലയാളി കൃസ്ത്യാനിയും ഇസ്ലാമിയും ഹിന്ദു-ജാതിക്കു പകരം മറ്റു ചെപ്പടി വിദ്യകൾ വെച്ചതു കാത്തു സൂക്ഷിക്കുന്നു. അതു നീക്കം ചെയ്യാൻ അതീവ ശ്രമം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ ജാതി-മതമില്ലാത്ത ഈഴവ ജാതിയും അതേപോലെ അകത്തും പുറത്തും ജാതി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു. പുലയരും പറയരും ജാതി വേണ്ടെന്നു വെച്ചാലും അവരുടെ തലയിൽ അതു കെട്ടി വെക്കാൻ മറ്റു ജാതികൾ നിരന്തരം ശ്രമിക്കുന്നു. അങ്ങനെ ജാതി കുടിച്ചു മത്തരായ സമൂഹത്തിൽ പണപ്പിരിവ് വരുമ്പോൾ മാത്രം ജാതി വിട്ടു സഹായം അഭ്യർത്ഥിക്കുന്നു. അതു പരസ്യമായ തട്ടിപ്പാണ്. ദയവായി ജാതിയും മതവും കളയാതെ, ജാതി-മത സംഘടനകൾ തന്നെ ഇതു നടത്തുന്നതാവും കരണീയമായിട്ടുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക