Image

കെ.എ.ജി.ഡബ്ല്യൂവും ഫോമായും കൈ കോര്‍ത്തു, വാഷിങ്ങ്‌ടന്‍ ടാലന്റ്‌ ടൈം ദേശീയ തലത്തിലേക്ക്‌ !!!

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 24 February, 2015
കെ.എ.ജി.ഡബ്ല്യൂവും ഫോമായും കൈ കോര്‍ത്തു, വാഷിങ്ങ്‌ടന്‍ ടാലന്റ്‌ ടൈം ദേശീയ തലത്തിലേക്ക്‌ !!!
വാഷിംഗ്‌ടണ്‍: കഴിഞ്ഞ 7 വര്‍ഷമായി പ്രാദേശിക തലത്തില്‍ നടത്തി വരുന്ന വാഷിങ്ങ്‌ടന്‍ `Talent Time" എന്ന യുവജനോത്സവം, ഈ വര്‌ഷം ഫോമായോട്‌ സഖ്യം ചേര്‍ന്ന്‌ ദേശീയ തലത്തില്‍ വിപുലമായ രീതിയില്‍ നടത്തുവാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം വരെ ഉഇ മെട്രോ കേന്ദ്രീകരിച്ച്‌ നടത്തി വന്നിരുന്ന ഈ കലോത്സവം,കെ എ ജി ഡബ്ല്യൂയുമായുള്ള ഫോമായുടെ പങ്കാളിത്തത്തോടെ ഈ വര്‍ഷം, ന്യൂ ഇംഗ്ലണ്ട്‌ മുതല്‍ മയാമി വരെയും,വാഷിങ്ങ്‌ടന്‍ മുതല്‍ ടെന്നെസി വരെയും ഉള്ള കലാ പ്രതിഭകള്‍ക്ക്‌ കൂടി പങ്കെടുക്കത്തക്ക രീതിയിലാണ്‌ കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കുന്നത്‌ . അതി ശൈത്യത്തിന്റെ പിടിയില്‍ നിന്നും സാധാരണ താപനിലയിലേക്ക്‌ മാറുന്ന മാര്‍ച്ച്‌ മാസത്തിലാണ്‌ ഈ കലാ മാമാങ്കത്തിന്റെ നാന്നി കുറിക്കുന്നത്‌. വിയന്നയിലെ കില്‍മര്‍ സ്‌കൂളില്‍ വച്ച്‌ നടത്തുന്ന കലോത്സവത്തിന്റെ ആദ്യ ദിനമായ മാര്‍ച്ച്‌ 28 ന്‌, 14 ഇനങ്ങളിലായി 350 ല്‍ അധികം കുട്ടികള്‍ പങ്കെടുക്കും. തുടര്‍ന്ന്‌ ഏപ്രില്‍ 18ന്‌ , ഫെയര്‍ഫാക്‌സിലെ ലുതെര്‍ ജാക്ക്‌സണ്‌ സ്‌കൂളില്‍ വച്ച്‌ നടക്കുന്ന രണ്ടാം ദിനത്തില്‍ 8 ഇനങ്ങളിലായി 250 ല്‍ അധികം കുട്ടികള്‍ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലും ആയി ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന കുട്ടികളെ യഥാക്രമം കലാതിലകം,കലാപ്രതിഭ പട്ടം നല്‌കി ആദരിക്കും. രണ്ടാം ദിവസമായ ഏപ്രില്‍ 18 ന്‌ സമ്മാന ദാനവും മറ്റു കലാപരിപാടികളോടും കൂടി ഈ കലോത്സവത്തിന്‌ തിരശ്ശീല വീഴും.

മറ്റെല്ലാ മത്സരങ്ങളും കുട്ടികളുടെ കഴിവും പാടവവും മാറ്റ്‌ ഉരക്കാന്‍ ആണെങ്കില്‍ `റീല്‍ ഡീല്‍` എന്ന ഇനം തികച്ചും മുതിര്‌ന്നവരെ പങ്കെടുപ്പിക്കുവാന്‍ ഉദ്ദേശിച്ചു മാത്രമാണ്‌ രൂപ കല്‌പന ചെയ്‌തിരിക്കുന്നത്‌. 8 മുതല്‍ 10 മിനിറ്റെ വരെ ദൈര്‍ഘ്യമുള്ള ഹൃസ്വ ചിത്രങ്ങളാണ്‌ `റീല്‍ ഡീല്‍` മല്‍സരത്തിന്‌ ക്ഷണിക്കുന്നത്‌.അമേരിക്കയില്‍ എവിടെ നിന്നുള്ളവര്‍ക്കും `റീല്‍ ഡീല്‍' മത്സരത്തില്‍ റിമോട്ട്‌ ആയി പങ്കെടുക്കാന്‍ കഴിയും എന്നതാണ്‌ ഈ മത്സരത്തിന്‍റെ മറ്റൊരു പ്രത്യേകത. ഷൂട്ടിംഗ്‌ കഴിഞ്ഞ ചിത്രങ്ങള്‍ മാര്‍ച്ച്‌ 28 ന്‌ മുന്‍പായി youtube ഇല്‍ upload ചെയത്‌ അതിന്റെ ഒരു ലിങ്ക്‌ entertainment@kagw.com എന്ന ഇമെയിലിലേക്ക്‌ അയക്കേണ്ടതാണ്‌. മൊത്തം 7 ഇനങ്ങളില്‍ ആയിട്ടായിരിക്കും ഇതിന്റെ വിധി നിര്‍ണയവും വിലയിരുത്തലും നടത്തുക മികച്ച ചിത്രം, മികച്ച നടന്‍ മികച്ച നടി,മികച്ച സംവിധാനം, മികച്ച കഥ, മികച്ച ചിത്ര സംയോജനം,മികച്ച ചിത്രീകരണം എന്നിവയാണ്‌ ഇനങ്ങള്‍.കലോല്‍സവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.kagw.com, www.fomaa.com എന്നീ വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്‌.

ഫോമയുടെ പങ്കാളിത്തം കൂടിയുള്ള ഈ വര്‌ഷം, മത്സരിക്കുന്നവരുടെ എണ്ണം നന്നേ കൂടും എന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഫോമായുടെ ദേശീയ നേതാക്കളായ ആനന്ദന്‍ നിരവേല്‍, ഷാജി എഡ്വേര്‍ഡ്‌, ജോയി ആന്തണി എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ദയവായി ബന്ധപ്പെടുക ആനന്ദന്‍ നിരവേല്‍ 954 675 3019 ഷാജി എഡ്വേര്‍ഡ്‌917 439 0563 ജോയി ആന്തണി 954 328 5009 വിന്‍സണ്‍ പാലത്തിങ്കല്‍ 7035688070 , അരുണ്‍ ജോ സക്കറിയ 7039620630, സ്‌മിത മേനോന്‍ 3016619356.

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌
ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍
കെ.എ.ജി.ഡബ്ല്യൂവും ഫോമായും കൈ കോര്‍ത്തു, വാഷിങ്ങ്‌ടന്‍ ടാലന്റ്‌ ടൈം ദേശീയ തലത്തിലേക്ക്‌ !!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക