Image

ബി ബി സി, ഇറങ്ങി വാടാ വെളിയില്‍! (ഇറങ്ങി വരുന്ന ബി ബി സിയെ സര്‍ക്കാര്‍ കുനിച്ചു നിര്‍ത്തി നാലിടി)

അനില്‍ പെണ്ണുക്കര Published on 06 March, 2015
ബി ബി സി, ഇറങ്ങി വാടാ വെളിയില്‍! (ഇറങ്ങി വരുന്ന  ബി ബി സിയെ സര്‍ക്കാര്‍ കുനിച്ചു നിര്‍ത്തി നാലിടി)
ദല്‍ഹിയില്‍ ബലാത്സംഗ ത്തിനു ഇരയാകുകയും പിന്നീട് സിംഗ പ്പുരില്‍ വച്ച് മരണത്തിനു കീഴ ടങ്ങുകയും ചെയ്ത നിര്‍ഭയയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ബി.ബി.സി ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വക്കീല്‍ നോട്ടീസയച്ചു .ബി ബി സി യ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു .
സര്‍ക്കാര്‍ രാവിലെ ബി ബി സിയ്ക്ക് മുന്നിലെത്തും. എന്നിട്ട് ഉറക്കെ വിളിക്കും . ' എടാ... ബി ബി സി , ഇറങ്ങി വാടാ വെളിയില്‍ ! ഡല്‍ഹിയില്‍ മാത്രമല്ലെടാ ... ഇങ്ങ് ലണ്ടനിലും ഉണ്ടെടാ എനിക്ക് പിടി ' പേടിച്ചു വിറച്ചു കൊണ്ട് പുറത്തേക്ക് വരുന്ന ബി ബി സിയെ സര്‍ക്കാര്‍ കുനിച്ചു നിര്‍ത്തി നാലിടി. എന്നിട്ടും കലിപ്പ് മാറാതെ നാഭിക്കിട്ടു നാല് തൊഴി. എന്നിട്ട് ഒരു പഞ്ച് ഡായലോഗ് ' വഴി മാറെടാ ബ്രിട്ടീഷ് ബ്രോട്കാസ്‌റ്റെ...'

ബി ബി സി യോടാ കളി .അവര് കളി പഠിപ്പിക്കുമേ ...സര്ക്കാരെ ....അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഇന്ത്യയിലെ നമ്മുടെ അമ്മ പെങ്ങന്മാരുടെ അവസ്ഥ കണ്ട് ചില സദാചാര പോലീസിനെയും ചില കാഴ്ചപ്പാട് കാരെയും നേര്‍ വഴിക്കു നയിക്കാനത്രേ ഈ സിനിമ ബി.ബി.സി പിടിച്ചതത്രേ ..
ആര് എന്തെല്ലാം പറഞ്ഞാലും ഈ ഡോക്യുമെന്ററിയുടെ ഹൈ ലൈ റ്റ് ബലാത്സംഗ വീരന്‍ മുകേഷ് സിംഗിന്റെ അഭിമുഖം ആണെന്ന് ഇതു കന്നുപോട്ടനും അറിയാം .ജയിലില്‍ കയറി ഈ അഭിമുഖം നടത്താന്‍ മന്‍മോഹന്‍ സര്‍ക്കാരാണ് അംഗീകാരം നല്കിയതത്രെ .വേണമെങ്കില്‍ മോഡിക്കും കൂട്ടര്‍ക്കും ഇതൊക്കെ വിലക്കാമായിരുന്നു.അതും നടന്നില്ല ..പിന്നെ ഇത് പ്രക്ഷേപണം നടന്നുകഴിഞ്ഞിട്ടു എന്ത് കാണിക്കാനാ ?.ഒരു ചുക്കും സംഭ വിക്കില്ലന്നു നമുക്കെല്ലാം പിടികിട്ടി.
'ഇന്ത്യാസ് ഡോട്ടര്‍' എന്ന പേരിലായിരുന്നു ഈക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 3.30 ന് ബി.ബി.സി ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തത്.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണമെന്നും ജയിലില്‍ നിന്നും ഇത്ര ക്രൂരമായി സംസാരിക്കുന്നത് ജനങ്ങള്‍ അറിയണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നു ഡോക്യുമെന്ററി യൂ ട്യൂബില്‍ നിന്ന് ഡിലീറ്റ് ചെയ്തു.
പഠന ആവശ്യത്തിനാണെന്ന് കാണിച്ച് എടുത്ത ഡോക്യുമെന്ററി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് തെറ്റാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനു ഡോക്യുമെന്ററി പുറത്തിറക്കാനായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

ബ്രിട്ടീഷ് ഫിലിംമേക്കറായ ലെസ്ലി ഉദ്‌വിനാണ് 'ഇന്ത്യാസ് ഡോട്ടര്‍' എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നത്. ഈ ചിത്രം ലോകത്തെവിടെയും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബി.ബി.സി, വാര്‍ത്താവിനിമയ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വിവരസാങ്കേതിക മന്ത്രാലയം എന്നിവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ഡോക്യുമെന്ററി മുന്നോട്ടു വെച്ചിരിക്കുന്നത് ഇന്ത്യയിലെ നിലവിലുള്ള അവസ്ഥയാണെന്നും സ്ത്രീകളോട് ഇതേ അഭിപ്രായംവെച്ചുപുലര്‍ത്തുന്ന പലരും ഇന്ത്യയിലുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
അതിനിടയില്‍ ബിബി സി ക്ക് വക്കീല്‍ നോട്ടിസും അയച്ചു .
പറഞ്ഞ വാക്ക് പാലിക്കാന്‍ നോക്കുകയാണ് സര്‍ക്കാര്‍
..ഓലപ്പാമ്പിനെ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നോ ..
.കളി ഞങ്ങളോട് വേണ്ടാ കേട്ടോ ..എന്ന് ബി ബി സി ..
എല്ലാം ഒതുക്കത്തില്‍ തീര്‍ക്കാമെന്ന് സര്ക്കാരും പറയും.ഞങ്ങളുടെ ചില പാവം മത്സ്യതൊഴിലാളികളെ 2 വര്ഷം മുന്‍പ് ചില ഇറ്റാലിയന്‍ നാവികന്മാര്‍ വെടി വെച്ച് കൊന്നിട്ട് അവര്‍ക്ക് ജാമ്യം നല്കി ഞങ്ങള്‍ വിട്ടയച്ചുവല്ലോ .ഇനി കേസ് എടുക്കുമ്പോള്‍ വന്നാല്‍ മതി .അത്രേയുള്ളൂ കാര്യങ്ങള്‍ .നോ പ്രോബ്ലം ..

ഇനി ഉദ്വിന്റെ ഡോക്യുമെന്ററിയെ കുറിച്ച്....
'ഇന്ത്യയുടെ മകള്‍' ഒരു ടിപ്പിക്കല്‍ ബി.ബി.സി ഡോക്യുമെന്ററിയാണ്. ലൈംഗീക അക്രമങ്ങളെക്കുറിച്ച് നിലവിലുള്ള ചര്‍ച്ചകളില്‍ കൂടുതലൊന്നും ഈ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നില്ല. രണ്ടുകാരണങ്ങള്‍ കൊണ്ടെങ്കിലും ഈ ഡോക്യുമെന്ററി കണ്ടിരിക്കേണ്ട ഒന്നാണ്. ജ്യോതിയുടെ അമ്മയുടെ വാക്കുകള്‍ : ജ്യോതി ജനിച്ചസമയത്ത് ആളുകള്‍ക്ക് മധുരം നല്‍കിയപ്പോള്‍ 'ഇതെന്താ ആണ്‍കുട്ടി ജനിച്ചപോലെ ആഘോഷിക്കുന്നത്' എന്ന് ചോദിച്ചവരോട് 'ഞങ്ങള്‍ക്ക് ആണ്‍കുട്ടിയും പെണ്‍കുട്ടിയും സന്തോഷം തന്നെ' എന്ന് പറഞ്ഞത്, വിവാഹത്തിനു വേണ്ടി കരുതിയ പണം കൊണ്ട് എന്നെ പഠിപ്പിക്കൂ എന്ന ജ്യോതിയുടെ വാക്കുകള്‍ ഓര്‍മ്മിക്കുന്നത്, ഇത്തരം കുറ്റകൃത്യം നടക്കുമ്പോളെല്ലാം പെണ്‍കുട്ടി പുറത്തിറങ്ങുന്നതിനെ കുറ്റപ്പെടുത്തുന്ന സമൂഹ മനോഭാവത്തെ ചോദ്യം ചെയ്യുന്നത് –

മുകേഷ് സിങും അഭിഭാഷകരും മുതല്‍ എല്ലാര്‍ക്കും ജ്യോതിയുടെ അമ്മയുടെ വാക്കുകള്‍ തന്നെ വലിയ മറുപടിയാണ്. സംഭവത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ ഉണ്ടായ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് മറ്റൊരു കാഴ്ച. സംരക്ഷണം അല്ല, സ്വാതന്ത്ര്യം ആണ് ആവശ്യപ്പെടുന്നതെന്ന് വ്യക്തമായി പറയുന്ന യുവത്വം.

ഇന്‍ഡിപ്പെന്റന്റ്എന്ന മാധ്യമത്തില്‍ നീലാ ദേബ്‌നാഥ് ന്റെ ഡോക്യുമെന്ററി റിവ്യൂ താഴെ വായിക്കാം

'ഈ ഡോക്യുമെന്ററി നിങ്ങളെ ഒരുപാട് വേദനിപ്പിച്ചേക്കാം. എന്നാല്‍ ലോകത്ത് ലിംഗസമത്വം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജ്യോതി സിങ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി നേരിടേണ്ടി വന്ന ക്രൂരതയുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്. ദല്‍ഹി കൂട്ടബലാത്സംഗം ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങളെയും 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഈ ഡോക്യുമെന്ററി സ്പര്‍ശിക്കുന്നുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിയമവ്യവസ്ഥയും, സ്ത്രീകളുടെ അവകാശങ്ങളും ദാരിദ്ര്യവും, വധശിക്ഷയുമെല്ലാം ഈ ചിത്രം പരിശോധിക്കുന്നുണ്ട്. ചിലപ്പോള്‍ ഒരു മണിക്കൂര്‍ എന്ന സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഉദ്വിനു പറയാന്‍ കഴിയുന്നതിലേറെ കാര്യങ്ങള്‍ ഈ ഡോക്യുമെന്ററി പരിഗണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, പെണ്‍ ഭ്രൂണഹത്യ, ആസിഡ് ആക്രമണം തുടങ്ങിയ ചില പ്രശ്‌നങ്ങള്‍ വെറും പരാമര്‍ശങ്ങളില്‍ മാത്രം ഒതുങ്ങി. ഈ വിഷയങ്ങളോടെല്ലാം പൂര്‍ണമായും നീതി കാണിക്കണമെങ്കില്‍ വലിയ ചര്‍ച്ചകളും സംവാദങ്ങളും തന്നെ വേണ്ടതുണ്ട്. എന്നിരുന്നാലും, ഏറെ ഗൗരവമുള്ള ഈ പ്രശ്‌നങ്ങളും അതിനപ്പുറമുള്ള ചിലതും ഉള്‍പ്പെടുത്തിയ ഉദ്വിന്റെ ശ്രമം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. അതിന്റെ ഫലമാണ് ഈ ബലാത്സംഗക്കേസിനെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്ന ഈ ഡോക്യുമെന്ററി. ഈ കുറ്റകൃത്യം എന്തുകൊണ്ടു സംഭവിച്ചുവെന്നതിനുള്ള കാരണങ്ങള്‍ ചികഞ്ഞെടുത്തതിനൊപ്പം ഉദ്വിന്‍ അതിനെ കുറേക്കൂടി വിശാലമായി സമീപിക്കുകയും ചെയ്യുന്നു.
വധശിക്ഷ കാത്തുകിടക്കുന്ന റേപ്പിസ്റ്റ് മുകേഷ് സിങ്ങുമായുള്ള അഭിമുഖ രംഗങ്ങളാണ് ഒരു പക്ഷേ ഈ അഭിമുഖത്തിലെ ഏറ്റവും ശക്തമായ നിമിഷങ്ങള്‍.

പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് ബലാത്സംഗത്തിന് കൂടുതല്‍ ഉത്തരവാദിയെന്ന അയാളുടെ വാക്കുകള്‍ ഇതിനകം തന്നെ മാധ്യമങ്ങളിലൂടെ ചര്‍ച്ചയായിക്കഴിഞ്ഞു. അത് ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഈ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹം സ്ത്രീകളോട് കാലാകാലങ്ങളായി വെച്ചുപുലര്‍ത്തുന്ന മനോഭാവത്തെയാണ് മുകേഷ് സിങ്ങിന്റെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പ്രതിഭാഗം അഭിഭാഷകരിലൊരാളായ എ.പി സിങ്ങിന്റെ വാക്കുകളും സമാനമായ രീതിയില്‍ ഞെട്ടിക്കുന്നതാണ്. തന്റെ സഹോദരിയോ മകളോ വിവാഹ പൂര്‍വ്വ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടെന്ന് കണ്ടെത്തിയാല്‍ അവളെ കുടുംബാംഗങ്ങളുടെ മുമ്പില്‍വെച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തുമെന്നാണ് സിങ് പറഞ്ഞത്.

പഴയ ഇന്ത്യയുടെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ തുറന്നുകാട്ടുമ്പോള്‍ തന്നെ ഒരു പുതിയ ഇന്ത്യയിലും മാറ്റം ആവശ്യപ്പെടുന്ന പുതിയ തലമുറയിലും ഉദ്വിന്റെ ഡോക്യുമെന്ററി പ്രതീക്ഷവയ്ക്കുന്നുണ്ട്.

റേപ്പിസ്റ്റിന്റെ ഭാര്യയുടെ ചോദ്യത്തിലൂടെ ഈ സംഭവത്തിന്റെ മറുവശം കൂടി ഉദ്വിന്‍ ഡോക്യുമെന്ററിയില്‍ കൊണ്ടുവരുന്നുണ്ട്. 'ഞാനും ദല്‍ഹിയുടെ പുത്രിയല്ലേ? ഭര്‍ത്താവ് ഭാര്യയെ സംരക്ഷിക്കുന്നു, എന്നെ ആര് സംരക്ഷിക്കും?' റേപ്പിസ്റ്റുകളില്‍ ഒരാളുടെ ഭാര്യ ഉയര്‍ത്തിയ ചോദ്യമാണിത്. ഈ വാക്കുകള്‍ സാഹചര്യത്തെ പെട്ടെന്ന് തിരിക്കുന്നുണ്ട്്. എങ്കിലും ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ നൈരാശ്യാജനകമായി നിലനില്‍ക്കുന്ന സ്ത്രീകളോടുള്ള മനോഭാവം എന്തുകൊണ്ട് മാറേണ്ടതുണ്ടെന്നും ഡോക്യുമെന്ററിയില്‍ അവര്‍ വ്യക്തമാക്കുന്നു.

ഇര കുറ്റവാളിയാക്കപ്പെടുന്ന ഈ സംസ്‌കാരത്തെ ഡോക്യുമെന്ററി തുറന്നുകാട്ടുന്നുണ്ട്. അതേസമയം അത് വെറുമൊരു 'ഇന്ത്യന്‍ പ്രശ്‌നം' ആയിട്ടല്ല ഡോക്യുമെന്ററി കാണുന്നത്.

ആത്യന്തികമായി ഇവിടെ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു ഒറ്റമൂലിയോ എളുപ്പവഴിയോ ഇല്ല. ഉദ്വിനും അതിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഇന്ത്യയിലെ സ്ത്രീകള്‍ക്കു വേണ്ടി മാത്രമല്ല, ലോകത്തിലെ സ്ത്രീകള്‍ക്കു വേണ്ടി കാണേണ്ട ചിത്രമാണ് 'ഇന്ത്യാസ് ഡോട്ടര്‍'.'(കടപ്പാട് ഇന്‍ഡിപ്പെന്റന്റ്)

എന്തെല്ലാം പുകിലുകള്‍ ,വിവാദങ്ങള്‍ ,ചര്‍ച്ചകള്‍ ,മരിച്ചുപോയ ഒരു സഹോദരിയെ വീണ്ടും ബലാല്‍സംഗം ചെയ്യല്‍ ..ഇതെല്ലാം 2 ദിവസംകൊണ്ട് ഭാരത ജനത കണ്ടുകഴിഞ്ഞു ..ഇത് തന്നെയാണോ ബി ബി സി യും ഉദ്ദേശിച്ചത്?
ബി ബി സി, ഇറങ്ങി വാടാ വെളിയില്‍! (ഇറങ്ങി വരുന്ന  ബി ബി സിയെ സര്‍ക്കാര്‍ കുനിച്ചു നിര്‍ത്തി നാലിടി)
ബി ബി സി, ഇറങ്ങി വാടാ വെളിയില്‍! (ഇറങ്ങി വരുന്ന  ബി ബി സിയെ സര്‍ക്കാര്‍ കുനിച്ചു നിര്‍ത്തി നാലിടി)
ബി ബി സി, ഇറങ്ങി വാടാ വെളിയില്‍! (ഇറങ്ങി വരുന്ന  ബി ബി സിയെ സര്‍ക്കാര്‍ കുനിച്ചു നിര്‍ത്തി നാലിടി)
Parents of Jothi
ബി ബി സി, ഇറങ്ങി വാടാ വെളിയില്‍! (ഇറങ്ങി വരുന്ന  ബി ബി സിയെ സര്‍ക്കാര്‍ കുനിച്ചു നിര്‍ത്തി നാലിടി)
Join WhatsApp News
Aniyankunju 2015-03-06 13:32:29
FWD: __by Vrunda Karat .....ഡോക്യുമെന്ററി കണ്ട എനിക്ക് സംശയിക്കാതെ പറയാന്‍ സാധിക്കും ഈ നിരോധനം അനാവശ്യമാണെന്ന്. സ്ത്രീകള്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ലക്ഷക്കണക്കിന് യുവാക്കളുടെ രോഷം ജ്വലിച്ചുയരാനും ചെറുത്തുനില്‍പ്പിന്റെ വികാരം വളരാനും ഇടയാക്കിയ, രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവത്തിന്റെ ഹൃദയസ്പര്‍ശിയായതും പ്രബോധനസ്വഭാവമോ പൊടിപ്പും തൊങ്ങലുമോ ഇല്ലാത്തതുമായ ശക്തമായ വിവരണത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കാമെന്ന് ചിലപ്പോള്‍ തോന്നിയേക്കാം. ബലാല്‍സംഗത്തിന്റെ സംസ്കാരം വ്യാപിക്കുന്നതിനുപിന്നിലെ ഘടനാപരമായ കാരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണ് ഈ ഡോക്യുമെന്ററി. പാര്‍ലമെന്റ് അംഗങ്ങളായ ചിലരുടെ രോഷപ്രകടനങ്ങളും ചില വനിതാ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ഡോക്യുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതും നിരോധനം പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്റെ അധികാരപ്രയോഗമോഹത്തെ തീവ്രമാക്കി. കേസിലെ പ്രതിയുടെ അഭിമുഖം ഇതിലുള്‍പ്പെട്ടത് സ്ത്രീകള്‍ക്ക് അപമാനകരമാണെന്നാണ് ഇതിന് കണ്ടെത്തിയ ഒരു കാരണം. ഇത് തീര്‍ച്ചയായും അസ്ഥാനത്തുള്ള ഉല്‍ക്കണ്ഠയാണ്. ഒരു കുറ്റകൃത്യത്തെയോ കുറ്റവാളിയെയോ മഹത്വവല്‍ക്കരിക്കുന്നതോ അല്ലെങ്കില്‍ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതാണെങ്കില്‍ പ്രതിഷേധിക്കുകയും അപലപിക്കുകയുമാകാം. എന്നാല്‍, ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയെ ധാര്‍മികമെന്ന് കരുതപ്പെടുന്ന തലത്തില്‍നിന്ന് അഭിമുഖംചെയ്തതിനെ എതിര്‍ക്കുന്നത് തെറ്റാണ്. ചിത്രത്തില്‍ പലപ്പോഴും ഈ ക്രിമിനലിന്റെ വാക്കുകളും ഭാഷയും ചിന്തയും അയാള്‍ പ്രതിനിധാനംചെയ്യുന്ന ക്രൂരയാഥാര്‍ഥ്യത്തെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ബലാല്‍സംഗവും ബലാല്‍സംഗം ചെയ്യുന്നവരുമൊക്കെ അപഭ്രംശവും അപവാദവുമാണെന്ന സൗകര്യപ്രദമായ അനുമാനങ്ങളെയാണ് അഭിമുഖം നല്‍കുന്ന ഈ വ്യക്തിയുടെ തികഞ്ഞ സാധാരണത്വം പരിഹസിക്കുന്നത്. രാക്ഷസരൂപികളായും തിന്മയുടെ പ്രതീകമായും ബലാല്‍സംഗക്കാരെ ചിത്രീകരിക്കുമ്പോള്‍ നമ്മളും നമ്മുടെ സമൂഹവും സൃഷ്ടിക്കുകയും പകര്‍ത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീവിദ്വേഷത്തെയും അതിന്റെ അക്രമോത്സുകമായ ആവിഷ്കാരങ്ങളെയും അവഗണിക്കാന്‍ പ്രേരിപ്പിക്കുകയാണ് നാം. ........... പ്രതിഭാഗം അഭിഭാഷകരായ എ പി സിങ്, എം എല്‍ ശര്‍മ എന്നിവര്‍ അഭിമുഖത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ബലാല്‍സംഗക്കാരന്റെ വാക്കുകളേക്കാള്‍ അക്രമോത്സുകമാണ്. ഇത്തരക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നീതിയുടെ പ്രതിനിധികളാണെന്ന് സങ്കല്‍പ്പിക്കുക ബുദ്ധിമുട്ടാണ്. അവരുടെ പ്രസ്താവനകള്‍ അപമര്യാദയായി പരിഗണിച്ച് അവരുടെ ബാറിലെ അംഗത്വം റദ്ദാക്കുമോ? തങ്ങളുടെ കക്ഷികളോട് ഇത്തരമൊരു അഭിമുഖം നല്‍കണമെന്ന് ഉപദേശിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടോ? വധശിക്ഷ കാത്തുകഴിയുന്ന പ്രതിയായ ബലാല്‍സംഗക്കാരന്‍ പെണ്‍കുട്ടിക്കെതിരെ നടത്തിയ ആക്ഷേപകരവും അത്യന്തം ഹീനവുമായ അഭിപ്രായപ്രകടനങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് ഉല്‍ക്കണ്ഠയുണ്ടെങ്കില്‍, വിദ്വേഷജന്യവും അക്രമപ്രേരകവുമായവിധം പ്രതികരിച്ച അഭിഭാഷകര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട് ഫയല്‍ചെയ്യാത്തത് എന്തുകൊണ്ടാണ്? ഈ അഭിഭാഷകരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പൊലീസ് ആസ്ഥാനത്തുചെന്ന് അധികൃതരോട് ആവശ്യപ്പെട്ടത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനാണ്്. പ്രതിയുടെ പ്രസ്താവനകേട്ട് ന്യായമായും രോഷംപ്രകടിപ്പിച്ച പാര്‍ലമെന്റംഗങ്ങള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരുടെയും അവര്‍ ബഹുമാനിക്കുന്ന നേതാക്കളുടെയും ഗുരുക്കളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രസ്താവനകള്‍കൂടി നന്നായി പരിശോധിക്കണം. ബലാല്‍സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ സംഭവം പുറത്തുപറയുന്നതില്‍ ലജ്ജ കാണിക്കുമെന്ന ആത്മവിശ്വാസമുള്ള ബലാല്‍സംഗക്കാരന്‍ താന്‍ എളുപ്പം രക്ഷപ്പെടുമെന്ന് ചിന്തിക്കുമെന്നത് നാം കേട്ടു. അതിനുമുമ്പ് ബലാല്‍സംഗത്തിനിരയായ വ്യക്തിയുമായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ മാതാപിതാക്കളോട് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഇങ്ങനെ: ""പരാതി നല്‍കുംമുമ്പ് രണ്ടുവട്ടം ചിന്തിക്കണം. കാരണം നിങ്ങളുടെ കുട്ടിക്കാണ് ചീത്തപ്പേരുണ്ടാവുക. പിന്നെ അവളുടെ കല്യാണം നടക്കുകയേ ഇല്ല. മിണ്ടാതിരിക്കുന്നതാണ് നല്ലത്.'' നല്ല പെണ്‍കുട്ടികളെയും ചീത്ത പെണ്‍കുട്ടികളെയും കുറിച്ച് ബലാല്‍സംഗക്കാരന്‍ അഭിമുഖത്തില്‍ പറയുന്നതിനുമുമ്പ് നാം കേട്ടു, നിര്‍ഭയ സംഭവത്തിനുശേഷമുള്ള ചര്‍ച്ചകളില്‍ ആദരണീയരായ പാര്‍ലമെന്റംഗങ്ങള്‍ പെണ്‍കുട്ടികളെ ഉത്തരവാദിത്തത്തോടെ വസ്ത്രം ധരിക്കാനും അതുവഴി ലൈംഗികാതിക്രമത്തില്‍നിന്ന് ഒഴിവാകാനും ഉപദേശിക്കുന്നത്. "ചീത്ത പെണ്‍കുട്ടികളെ' "പാഠം പഠിപ്പിക്കുന്നതി'നെക്കുറിച്ചുള്ള പ്രതിയുടെ ക്രൂരമായ പ്രസ്താവനയ്ക്കുമുമ്പാണ്, ഒരു പാര്‍ലമെന്റംഗം വിരുദ്ധ രാഷ്ട്രീയകക്ഷിയില്‍പ്പെട്ട സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് അവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്്. അവള്‍ ചെറുത്തുനില്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് ക്രിമിനല്‍ നിര്‍ദയം പറയുന്നതിനുമുമ്പേ നമ്മള്‍ കേട്ടു, സഹോദരിയായി കണക്കാക്കി കൈകൂപ്പി യാചിക്കുകയായിരുന്നു വേണ്ടതെന്ന് ഒരു ആള്‍ദൈവം ഉപദേശിക്കുന്നത്. വിഷയത്തിന്റെ ആഴങ്ങളിലേക്ക് സിനിമ കടന്നുചെല്ലുന്നില്ലെങ്കിലും അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനശക്തിയുള്ളവരുടെ ഇത്തരം പ്രസ്താവനകളും ദാരിദ്ര്യം, ജാതി-മത വിദ്വേഷങ്ങള്‍ എന്നിവമൂലം തീവ്രമാകുന്ന സ്ത്രീകളോടുള്ള ഘടനാപരവും ആസൂത്രിതവുമായ വിവേചനവുമാണ് ബലാല്‍സംഗത്തിന്റെ സംസ്കാരം വളര്‍ത്തിയെടുക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഇപ്പോഴും നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്ന പുസ്തകങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കടമകളെക്കുറിച്ചുള്ള വാര്‍പ്പു മാതൃകളാണുള്ളത്. എന്താണ് നല്ലത്, എന്താണ് ചീത്ത എന്നത് വിദശമാക്കുന്ന സാംസ്കാരിക ലക്ഷ്മണരേഖകളിലേക്കാണ് അവ രൂപാന്തരപ്പെടുന്നത്. ചരിത്രനിര്‍മിതിയില്‍ സ്ത്രീ വഹിച്ച പങ്കിനെ നശിപ്പിക്കുകയോ അവഗണിക്കുകയോ ആണ് നാം പഠിപ്പിക്കുന്ന ചരിത്രപുസ്തകങ്ങള്‍. സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്ന തരത്തിലേക്കുള്ള സാഹചര്യമാണ് ഓരോദിവസവും നാം ജീവിക്കുന്ന സമൂഹത്തില്‍ രൂപപ്പെടുന്നത്. നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് വിദേശിയായ ഒരു വെള്ളക്കാരി "ധിക്കാരപര'മായി സംസാരിക്കുന്നു എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ലൈംഗികാതിക്രമത്തോട് പൊരുതുന്ന സ്ത്രീകളോടുള്ള സാര്‍വദേശീയ ഐക്യദാര്‍ഢ്യത്തെയാണ് ഈ നിലപാട് അപമാനിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. .....അമേരിക്കയില്‍ ഇത്തരം സംഭവങ്ങളുടെ ഇരകളായി 16 ദശലക്ഷം പേരുണ്ടെന്ന് ഡോക്യുമെന്ററി പറയുന്നു. ലോകത്ത് കുറച്ച് സ്ഥലങ്ങള്‍ മാത്രമേ സ്ത്രീകള്‍ക്ക് സുരക്ഷിതമായുള്ളൂ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ വിവിധ ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ "വണ്‍ ബില്യണ്‍ റൈസിങ്' എന്ന പേരിലുള്ള പ്രചാരണ പരിപാടിയില്‍ നിരവധി സംഘടനകള്‍ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. "ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിയെ ചുറ്റിപ്പറ്റി പ്രത്യേകമായി പ്രചാരണം നടക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിനെക്കുറിച്ച് അമിതമായി പ്രതികരിക്കേണ്ട കാര്യമില്ല. ഇത് "ടൂറിസത്തെ ബാധിക്കു'മെന്ന ഭരണകക്ഷിയിലെ ഒരു വനിതാ എംപി പാര്‍ലമെന്റില്‍ പറഞ്ഞ അഭിപ്രായം ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയിലെ സ്ത്രീയെയല്ല, രാജ്യത്തിന്റെ യശസ്സിനെ ഇത് ബാധിക്കുമെന്ന് പറയുന്നത് പോലാണിത്. രാജ്യത്തിന്റെ വരുമാനവും പ്രതിച്ഛായയും ഉയര്‍ത്തുന്നതിലല്ല, ഇവിടത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി എടുക്കുന്നതിലായിരിക്കണം സര്‍ക്കാരിന്റെ ശ്രദ്ധ. വസ്ത്രാക്ഷേപത്തില്‍നിന്ന് ദ്രൗപദിയെ രക്ഷിച്ച കൃഷ്ണനെപ്പോലെ ഒരു രക്ഷകനെയല്ല, സ്ത്രീ കാത്തിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കായുള്ള സമഗ്രമായ നിര്‍ദേശങ്ങള്‍ നല്‍കിയ വര്‍മ കമീഷന്‍ ദൈനംദിനം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മെച്ചപ്പെട്ട പൊലീസ് സംവിധാനത്തിലും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും മാത്രമല്ല, പൊതുഗതാഗതം, ആവശ്യമായ തെരുവുവിളക്കുകളുടെ അഭാവം, രക്ഷാകേന്ദ്രങ്ങളും വെളിച്ചമുള്ള ടോയ്ലറ്റുകളും സ്ഥാപിക്കല്‍, തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കല്‍ എന്നീ ഘടകങ്ങളിലും ഊന്നുന്നുണ്ട്. ഇവയില്‍ ചിലതുമാത്രമേ നടപ്പാക്കിയിട്ടുള്ളൂ.......
Vivekan 2015-03-06 14:43:04
കുറ്റങ്ങൾ ചെയ്തവരെ ശിക്ഷിക്കാൻ ഇന്ത്യയിൽ വ്യവസ്ഥകളും  കോടതികളും നിയമങ്ങളും ഒക്കെയുണ്ട്. അഴിമതി കൂടുതൽ ഉള്ള ഒരു രാജ്യം എങ്കിലും ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട കേസുകൾ അവിടെ ശരിയായി കൈകാര്യം ചെയ്തുപോരുന്നുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും അഴിമതി ഇല്ലേ? ഇപ്പോൾ അമേരിക്കയിൽ ഇന്ത്യക്കാരായ യുവജനങ്ങളെ വെട്ടിലാക്കി യിരിക്കുന്ന സമ്പ്രദായത്തെ നിങ്ങളുടെ പംക്തികളിൽ വിമർശി ക്കുന്നുണ്ടല്ലോ? ഇവിടെയും ബ്രിട്ടനിലും നടക്കുന്നതെല്ലാം  ന്യായമാണെന്ന് നിങ്ങൾ ധരിക്കുന്നുണ്ടോ?

വാർത്തകളുടെയും ജീവിതരീതികളുടെയും വർണ്ണനകളുടെ മറവിൽ ബി.ബി.സി അനേക വർഷങ്ങൾ ആയി മറ്റുള്ളവരെ പരിഹസിക്കയും ചെറുതാക്കി കാണിക്കയുമാണ് ചെയ്തു പോരുന്നത്. വെള്ളക്കാരുടെതൊഴി ച്ചുള്ള (യൂറോപ്പ്യൻ  വയിറ്റ്സ്) ബാക്കി കറുത്തവരുടെ, ബ്രൌണികളുടെ  ഹിസ്പാനിക്കുകളുടെ കഥകൾ, വാർത്തകൾ എല്ലാം  വിക്രുതമാക്കപ്പെട്ടാണ് ബി.ബി.സി നിരന്തരം അവതരിപ്പിക്കുന്നത്.

വാർത്തകൾക്കു ക്ഷാമം വരുമ്പോൾ, എല്ലുന്തിയ പശുവിന്റെ പുറകുവശവും, പിടിവണ്ടികളും പോത്തും കാളയും റിക്ഷാക്കാരും ഉൾപ്പെട്ട ദരിദ്രഇന്ത്യയുടെ ചിത്രീകരണങ്ങൾ, പൊടി പടലങ്ങളടങ്ങിയ വൃത്തികെട്ട പരിസരങ്ങളും ഉൾപ്പെട്ട ദാരിദ്ര്യത്തിന്റെ ചിത്രങ്ങൾ ആണ്, കപ്യൂട്ടറിൽ പുതിയ കണ്ടുപിടുത്തം നടത്തിയ ഇന്ത്യാക്കാരൻ പയ്യന്റെ വിവരങ്ങൾ പറയുമ്പോൾ കൂടുതൽ സമയവും കാണിക്കുക. ഇന്ത്യ ഇപ്പോഴും ഒരു ദരിദ്ര രാഷ്ട്രം തന്നെ. അതിന്റെ പ്രധാനകാരണക്കാർ ബ്രിട്ടനും യൂറോപ്പും ആണെന്നും മറക്കരുത്. ഈ 'റിച്ചു' രാജ്യങ്ങളിൽ ദാരിദ്ര്യം ഇല്ലാ എന്നും കരുതരുത്. വൃത്തികേടും.     

ബി.ബി.സി-ക്ക് നോട്ടീസയക്കാൻ തന്റേടം കാട്ടിയ സർക്കാരിനെ ആദ്യമായി അഭിനന്ദിക്കുന്നു. ഇപ്പോൾ അവർ വളിപ്പ് ചിത്രീകരണം യൂറ്റ്യൂബിൽ നിന്നു മാറ്റി. ഇവരുടെ ചാനൽ പ്രക്ഷേപണം ഇന്ത്യയിൽ ബഹിഷ്ക്കരിക്കേണ്ടതാണ്. പല കാരണങ്ങളാൽ, അതു നമുക്ക് നല്ലതുമാണ്. എന്നാൽ 'പ്രിട്ടീഷു സ്പീക്കിംഗ് ഇന്ത്യൻസ് അതിനു തടസ്സമാണ്.

ഇന്ത്യാക്കാരെ അധിക്ഷേപിച്ചും വൃത്തികെട്ടവരായും മാത്രമേ ബി.ബി. സി.-ക്കു ചിത്രീകരണങ്ങൾ ഉള്ളൂ എന്നതു പുതിയ കഥയല്ല. വാർത്തകൾക്ക് ക്ഷാമമുള്ള സമയത്ത് എന്തെങ്കിലും ഇത്തരത്തിൽ ഉണ്ടാക്കിയിറക്കുക അമേരിക്കൻ-ബ്രിട്ടീഷ് ടി.വി.കൾ പതിവാക്കിയിട്ടുണ്ട്. വൻപിച്ച പണം മുടക്കി എല്ലാവിധ ആധുനിക സാങ്കേതിക സൌകര്യങ്ങളും ചേർത്തു വളരെ കലാപരമായിത്തന്നെ ബ്രിട്ടൻ ഇതു തുടരുന്നതിനു പുറകിൽ അവർക്ക് ലക്ഷ്യങ്ങൾ ഉണ്ട്. അമേരിക്കയിലും ബ്രിട്ടനിലും ഇന്ത്യാക്കാരുടെ ഇമേജു നശിപ്പിക്കുന്നതിൽ ബി.ബി.സി- വളരെ വിജയിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ 'ബ്രിട്ടീഷു പ്രൈം മിനിസ്റ്റെഴ്സു' എന്നറിയപ്പെടുന്ന നെഹ്രുവിനെയും ഇന്ദിരാഗാന്ധിയും പോലും ഇവർ വെറുതെ വിട്ടിരുന്നില്ല. എന്തിന്, മഹാത്മാഗാന്ധിയെപ്പോലും ഇത്രയും അവഹേളിച്ച് അവസാനം കൊലചെയ്യിച്ചു പിന്നെ മഹാത്മാവാക്കി  'ഗാന്ധിപ്പടം' ഉണ്ടാക്കി അവാർഡും കൊടുത്ത് ഇന്നും കാണിച്ചു പോരുന്നതു ഇവരുടെ അതിക്രമങ്ങളും നെറികേടുകളും വർഗ്ഗ-വംശീയ വ്യത്യാസം ഊട്ടി ഉറപ്പിക്കുന്നതിലുള്ള ഇവരുടെ അതിയായ താൽപ്പര്യം തന്നെ കാണിക്കുന്നത്. മറ്റൊരു സമൂഹത്തെ നാറ്റിച്ചു കാണിക്കാൻ ബി.ബി.സി.യ്ക്കുള്ള കഴിവ് അപാരമാണ്. പലതും ശുദ്ധഅസംബന്ധങ്ങളും അന്തസ്സുള്ള ഒരു ഫാമിലിക്ക്‌ ഒന്നിച്ചിരുന്നു ടീ.വി. കാണാൻ പറ്റാത്ത വിധം അശ്ലീലകരവും നാണംകെട്ട ചിത്രീകരണങ്ങൾ കൂടിയതുമാണ്. അച്ചനമ്മമാർ ക്കൊപ്പം ഇരുന്നു ഈ 'തറ' ടീവി കാണാൻ അന്തസ്സുള്ള ഒരു ഇന്ത്യാക്കാരന് സാധിക്കയില്ല. 'മൈനോരിറ്റി കമ്മ്യൂണിറ്റി'കളെ നിരന്തരം അധിക്ഷേപിക്കുന്ന വാർത്തയും ചിത്രീകരണങ്ങളും മാത്രമേ ഇവർക്കു കാട്ടാനുള്ളൂ എന്നതാണ് യഥാർത്ഥ്യം.

Indian 2015-03-06 15:21:45
BBC is the world's most respected and reliable channel. In this report they showed reality. For some reality is unpleasnt. at the same time, Bitain is responsible, to some extant, for India's poverty. no doubt. It has nothing to do with a documentary
Aniyankunju 2015-03-06 19:55:48

Watch the banned Video in YouTube:

https://www.youtube.com/v/mxkMzBqjgw8


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക